രംഗൻ എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ ആവേശത്തിൽ അവതരിപ്പിച്ചത്.
പീക്ക് ലെവലിൽ നിൽക്കുന്ന മലയാള സിനിമയ്ക്ക് പുത്തൻ ഹിറ്റ് സമ്മാനിച്ച സിനിമകളിൽ ഒന്നാണ് ആവേശം. രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജീത്തു മധവൻ സംവിധാനം ചെയ്യുന്നെന്ന നിലയിൽ ആയിരുന്നു ആവേശം ആദ്യം ശ്രദ്ധനേടിയത്. പിന്നീട് ഫഹദ് ഫാസിൽ കൂടി ആയതോടെ സംഗതി ഉഷാറായി. ഒടുവിൽ വിഷു റിലീസ് ആയി ഏപ്രിൽ 11ന് ആവേശം തിയറ്ററിൽ എത്തിയപ്പോൾ പ്രേക്ഷകരിലും ആവേത്തിരകളുടെ മേളം.
രംഗൻ എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ ആവേശത്തിൽ അവതരിപ്പിച്ചത്. റിലീസിന് മുൻപ് തന്നെ ഫഹദിന്റെ ലുക്കും സീൻസുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിയറ്ററിൽ എത്തിയപ്പോഴും ആ ആവേശം ഒന്നിനൊന്ന് മെച്ചം. ആദ്യദിനം ആദ്യ ഷോ കഴിഞ്ഞത് മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം നേടിയ ചിത്രം ബോക്സ് ഓഫീസിൽ വൻ കുതിപ്പാണ് പിന്നീട് നടത്തിയത്. ഇപ്പോഴിതാ ആവേശം ഇതുവരെ നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്.
undefined
ഇനിയാരും ലൈക്കോ സബ്സ്ക്രൈബോ ചെയ്യണ്ട; യുട്യൂബ് ചാനൽ ഹാക്ക് ആയെന്ന് സ്വാസിക
റിലീസ് ചെയ്ത് പതിനൊട്ട് ദിവസത്തെ ആഗോള കളക്ഷനാണ് പുറത്തുവന്നിരിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം കേരള കളക്ഷൻ 59.75 കോടിയാണ്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും 18.55 കോടിയും ആവേശം നേടി. അഖിലേന്ത്യ മൊത്തമുള്ള കളക്ഷൻ 78.4 കോടിയാണ്. ഓവർസീസ്‍ 49.2 കോടിയും. അങ്ങനെ ആകെ മൊത്തം 127.5 കോടിയാണ് ആവേശത്തിന്റെ ഇതുവരെയുള്ള ആഗോള കളക്ഷൻ. വൈകാതെ തന്നെ നസ്ലെൻ ചിത്രം പ്രേമലുവിന്റെ ലൈഫ് ടൈം കളക്ഷൻ ആവേശം മറികടക്കുമെന്നാണ് വിലയിരുത്തലുകൾ. അതേസമയം ഈ വർഷത്തെ വിഷു വിജയ ചിത്രം ആണ് ആവേശം എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..