എടാ മോനോ..; കളക്ഷനുകൾ തൂഫാനാക്കി 'ആവേശം', ഒടുവിൽ ആ സുവർണ നേട്ടം സ്വന്തമാക്കി ഫഹദ് ഫാസിലും

By Web Team  |  First Published Apr 24, 2024, 9:11 AM IST

വിഷു റിലീസ് ആയി ഏപ്രിൽ 11ന് ആയിരുന്നു ആവേശം റിലീസ് ചെയ്തത്.


രുകാലത്ത് ബോളിവുഡിനും തമിഴും തെലുങ്കിനും കന്നഡയ്ക്കും ഒക്കെ മാത്രം അവകാശം ആയിരുന്ന കോടി ക്ലബ്ബുകൾ ഇന്ന് മോളിവുഡ് കൈക്കുള്ളിൽ ആക്കിയിരിക്കുകയാണ്. പ്രത്യേകിച്ച് 2024 തുടങ്ങി നാലാം മാസം പൂർത്തിയാക്കുന്നതിന് മുൻപ് വലിയൊരു മുന്നേറ്റം ആണ് മലയാള സിനിമ നടത്തിയത്. റിലീസ് ചെയ്ത ഭൂരിഭാ​ഗം സിനിമകളും സൂപ്പർ ഹിറ്റ്, ബ്ലോക് ബസ്റ്റർ, മെ​ഗാ ഹിറ്റിലേക്ക് എത്തി. മലയാള സിനിമയുടെ സുവർണ കാലഘട്ടം ആണിതെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഇപ്പോഴിതാ കോടി ക്ലബ്ബിലേക്ക് പുതിയൊരു എൻട്രി കൂടി എത്തിയിരിക്കുകയാണ്. ഫഹദ് ഫാസിൽ നായകനായി എത്തിയ ആവേശം ആണ് ആ ചിത്രം. 

രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത സിനിമയാണ് ആവേശം. ആക്ഷൻ കോമഡി വിഭാ​ഗത്തിൽ എത്തിയ ചിത്രത്തിൽ രം​ഗൻ എന്ന കഥാപാത്രമായി ഫഹദ് ഫാസിൽ കസറിയപ്പോൾ, പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞു മലയാളത്തിന്റെ അടുത്ത സൂപ്പർ ഹിറ്റ്. ഒടുവിൽ അത് അന്വർത്ഥം ആകുകയും ചെയ്തു. റിലീസ് ദിനത്തിലെ ആദ്യ ഷോ മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ വൻ തേരോട്ടം ആണ് നടത്തിയത്. ഇപ്പോൾ 100 കോടി ക്ലബ്ബിലും ചിത്രം ഇടംനേടിയിരിക്കുകയാണ്. 

Latest Videos

undefined

റിലീസ് ചെയ്ത് പതിമൂന്ന് ദിവസത്തിലാണ് ആവേശം 100 കോടി ക്ലബ്ബിൽ എത്തിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. ഈ റിപ്പോർട്ടുകൾ പ്രകാരം മോളിവുഡിലെ ഏഴാമത്തെ നൂറ് കോടി ക്ലബ്ബ് സിനിമയാണ് ആവേശം. മഞ്ഞുമ്മൽ ബോയ്സ്, 2018, പുലിമുരുകൻ, ലൂസിഫർ, പ്രേമലു, ആടുജീവിതം എന്നവയാണ് മറ്റ് സിനിമകൾ. ഒപ്പം 2024ലെ നാലാമത്തെ 100 കോടി സിനിമയും ആവേശം ആണ്. പ്രേമലു, മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം എന്നിവയാണ് ഈ വർഷത്തെ 100കോടി ക്ലബ്ബ് സിനിമകൾ. ഫഹദ് ഫാസിലിന്‍റെ ആദ്യ 100 കോടി സിനിമ കൂടിയാണിത്. 

ഇഷ്ടം പറഞ്ഞ് ജാസ്മിൻ, റിലേഷനാവാനും കല്യാണം കഴിക്കാനും പറ്റില്ലെന്ന് ​ഗബ്രി; 'ജബ്രി'കൾ പിരിയുന്നോ?

വിഷു റിലീസ് ആയി ഏപ്രിൽ 11ന് ആയിരുന്നു ആവേശം റിലീസ് ചെയ്തത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ചിത്രം നിർമിച്ചത്. മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!