59 കോടി കടന്ന് മലയാളത്തിന്‍റെ വിഷു ബോക്സ് ഓഫീസ്; മൂന്ന് ചിത്രങ്ങളും ഇതുവരെ നേടിയത്

മൂന്ന് ചിത്രങ്ങളും വ്യാഴാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്

Alappuzha Gymkhana bazooka and Maranamass 5 days box office collection comparison mammootty naslen basil

മലയാള സിനിമയുടെ വര്‍ഷത്തിലെ പ്രധാന സീസണുകളില്‍ ഒന്നാണ് വിഷു. വേനലവധിക്കാലവും ഈസ്റ്ററും എല്ലാം ചേര്‍ന്നുവരുന്ന സീസണില്‍ പ്രധാന റിലീസുകള്‍ മിക്കപ്പോഴും ഉണ്ടാവാറുണ്ട്. പുതിയ ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ കൂട്ടത്തോടെ എത്തുന്ന സീസണിലെ വിന്നര്‍ ആരെന്നറിയാന്‍ ഇന്‍ഡസ്ട്രിയുടെ കൗതുകം നിറഞ്ഞ കാത്തിരിപ്പും ഉണ്ടാവാറുണ്ട്. മൂന്ന് വ്യത്യസ്തവും ശ്രദ്ധേയവുമായ ചിത്രങ്ങളായിരുന്നു ഇത്തവണത്തെ വിഷുവിന് മലയാളത്തില്‍ നിന്ന്. 

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ബസൂക്ക, നസ്‍ലെനെ നായകനാക്കി ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന, ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത മരണമാസ്സ് എന്നിവയായിരുന്നു അവ. വിഷു ദിനം പിന്നിട്ടിരിക്കെ ഈ ചിത്രങ്ങള്‍ ഇന്നലെവരെ നേടിയ കളക്ഷന്‍ എത്രയെന്ന് നോക്കാം. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം മരണമാസ്സ് ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്ന ഗ്രോസ് 8.97 കോടി ആണ്. 

Latest Videos

മമ്മൂട്ടി നായകനായ ബസൂക്ക ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയ നെറ്റ് കളക്ഷന്‍ 10.49 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 9 കോടിയും. അങ്ങനെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആകെ 19.4 കോടി. ആദ്യ അഞ്ച് ദിനങ്ങളിലെ കണക്കാണ് ഇത്. അതേസമയം നസ്‍ലെന്‍- ഖാലിദ് റഹ്‍മാന്‍ ചിത്രം ആലപ്പുഴ ജിംഖാന ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയ ഗ്രോസ് 18.4 കോടിയാണ്. വിദേശത്തുനിന്ന് 12.1 കോടിയും. അങ്ങനെ ആദ്യ അഞ്ച് ദിനങ്ങളില്‍ നിന്ന് ചിത്രം ഇതുവരെ നേടിയത് 30.5 കോടിയാണ്. വിഷു കഴിഞ്ഞെങ്കിലും ഈസ്റ്ററും ഒപ്പം തുടരുന്ന വേനലവധിയുമെല്ലാം ചേര്‍ന്ന് വിഷു റിലീസുകളുടെ ലൈഫ് ടൈം കളക്ഷന്‍ എത്ര പോവുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം ഇപ്പോള്‍. 

ALSO READ : ജിയോ ബേബി മുഖ്യ കഥാപാത്രം; 'കൃഷ്ണാഷ്ടമി' ആദ്യ ഷെഡ്യൂൾ പൂർത്തിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!