അഞ്ച് ദിവസത്തില്‍ ബോക്സോഫീസില്‍ എകെ തരംഗം: അജിത്ത് ചിത്രത്തിന് വന്‍ നേട്ടം !

അജിത് നായകനായ ഗുഡ് ബാഡ് അഗ്ലി ബോക്സോഫീസില്‍ മുന്നേറ്റം തുടരുന്നു. ചിത്രത്തിന്‍റെ കളക്ഷന്‍ റെക്കോഡുകള്‍ സൃഷ്ടിക്കുന്നു.

Ajith Kumar Good Bad Ugly Becomes The Highest Grossing Tamil Movie of 2025

ചെന്നൈ: അജിത്ത് നായകനായി എത്തിയ ഗുഡ് ബാഡ് അഗ്ലി സിനിമ ബോക്സോഫീസില്‍ വന്‍ കുതിപ്പ് തുടരുകയാണ്. ഈ വര്‍ഷത്തെ തമിഴിലെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോഡാണ് ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ഈ ആക്ഷന്‍ മാസ് ചിത്രം സ്വന്തമാക്കാന്‍ പോകുന്നത്. തമിഴ് പുത്താണ്ട് പ്രമാണിച്ചുള്ള എക്സ്റ്റന്‍റഡ് വീക്കെന്‍റ് നന്നായി തന്നെ ഗുഡ് ബാഡ് അഗ്ലി മുതലെടുത്തുവെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

അജിത്തിന്‍റെ മുന്‍ ചിത്രം വിഡാമുയര്‍ച്ചി ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇറങ്ങിയ ലൈഫ് ടൈം കളക്ഷന്‍ 136 കോടിയാണ് നേടിയത്. ഈ കളക്ഷനെ ഗുഡ് ബാഡ് ആഗ്ലി നാലു ദിവസത്തില്‍ മറികടന്നുവെന്നാണ് ട്രാക്കറായ സാക്നില്‍.കോം പറയുന്നത്. 

Latest Videos

വിഡാമുയര്‍ച്ചി അതിന്‍റെ ഉയര്‍ന്ന ബജറ്റ് കാരണം 136 കോടി നേടിയെങ്കിലും പരാജയ ചിത്രമായാണ് കണക്കിലെടുക്കുന്നത്. അതിനാല്‍ തന്നെ ഗുഡ് ബാഡ് അഗ്ലിയിലൂടെ തമിഴ് സൂപ്പർ സ്റ്റാർ അജിത് കുമാർ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത് എന്ന് തന്നെ പറയാം. 

ഒപ്പം തന്നെ ഡ്രാഗണിന്‍റെ ഈ വര്‍ഷത്തെ തമിഴിലെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോഡും അജിത്ത് ചിത്രം മറികടന്നേക്കും അഞ്ച് ദിവസത്തില്‍ എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 152 കോടിയാണ് ഡ്രാഗണിന്‍റെ ലൈഫ് ടൈം കളക്ഷന്‍. അത് അഞ്ചാം ദിനത്തിലെ ആഗോള കളക്ഷന്‍ വിവരം വരുന്നതോടെ മറികടക്കും എന്നാണ് സൂചന. 

അതേ സമയം ആഭ്യന്തര ബോക്സോഫീസില്‍ ഗുഡ് ബാഡ് അഗ്ലി 100 കോടി പിന്നിട്ടിട്ടുണ്ട്. സാക്മില്‍കിന്‍റെ കണക്ക് പ്രകാരം തമിഴ് പുത്താണ്ട്, വിഷു പോലുള്ള അവധികള്‍ നിലനില്‍ക്കുന്ന തിങ്കളാഴ്ച ചിത്രം 15 കോടിയാണ് നെറ്റ് കളക്ഷന്‍ നേടിയത്. ഇതോടെ ഇന്ത്യയിലെ മാത്രം ചിത്രത്തിന്‍റെ കളക്ഷന്‍ 101. 30 കോടിയായി. 

മാസ് ആക്ഷന്‍ പടമായി ഒരുങ്ങുന്ന ചിത്രത്തിൽ സുനില്‍, ഷൈന്‍ ടോം ചാക്കോ, പ്രസന്ന, ജാക്കി ഷെറോഫ്, പ്രഭു, യോഗി ബാബു, തൃഷ, പ്രിയ വാര്യര്‍, സിമ്രാന്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. പുഷ്പ നിര്‍മ്മാതാക്കളായ മൈത്രി മൂവിമേക്കേര്‍സും, ടി സീരിസുമാണ് നിര്‍മ്മാതാക്കള്‍. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീതം. 

രണ്ടാം ദിനം പടം വീണു എന്ന് പറഞ്ഞവരെ ഞെട്ടിച്ച് സണ്ണി ഡിയോള്‍ ചിത്രം; നാലാം ദിനം കളക്ഷന്‍ 43 ശതമാനം കൂടി !

നസ്‍ലെനും ടീമും കത്തികയറുന്നു: 'ആലപ്പുഴ ജിംഖാന' 24 മണിക്കൂറിൽ വിറ്റത് 1.20 ലക്ഷം ടിക്കറ്റുകൾ!

vuukle one pixel image
click me!