മെഡിക്കല്‍ കോമഡി വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രം
അരങ്ങേറ്റ ചിത്രം മുതല്‍ സിനിമകളുടെ തെരഞ്ഞെടുപ്പില്‍ ആയുഷ്മാന്‍ ഖുറാനയോളം ശ്രദ്ധ പുലര്‍ത്തുന്ന യുവതാരങ്ങള്‍ ബോളിവുഡില്‍ അധികം ഇല്ല. ഷൂജിത് സര്‍ക്കാരിന്‍റെ വിക്കി ഡോണറിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച് തുടങ്ങിയ ആയുഷ്‍മാന്‍റേതായി അന്ധാധുന്‍, ബധായ് ഹോ, ആര്‍ട്ടിക്കിള്‍ 15, അനേക് എന്നീ ചിത്രങ്ങളൊക്കെ നാം കണ്ടു. ഇപ്പോഴിതാ ഈ വാരം തിയറ്ററുകളിലെത്തിയിരിക്കുകയാണ് അദ്ദേഹം നായകനായ ഒരു പുതിയ ചിത്രം. നവാഗത സംവിധായിക അനുഭൂതി കശ്യപിന്‍റെ ഡോക്ടര്‍ ജി ആണ് ആ ചിത്രം.
മെഡിക്കല്‍ കോമഡി വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രത്തില്‍ ഗുഡ്ഡു എന്ന് വിളിക്കുന്ന ഡോ. ഉദയ് ഗുപ്‍തയെയാണ് ആയുഷ്‍മാന്‍ അവതരിപ്പിക്കുന്നത്. ഓര്‍ത്തോളജിയില്‍ താല്‍പര്യം ഉണ്ടായിരുന്നിട്ടും അത് പഠിക്കാനാവാതെ അവസാനം ഒരു ഗൈനക്കോളജിസ്റ്റ് ആയ ആളാണ് ഉദയ് ഗുപ്‍ത. ഇത് കേന്ദ്ര കഥാപാത്രത്തില്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളിലൂടെയാണ് സംവിധായിക ഹ്യൂമര്‍ വര്‍ക്കൌട്ട് ചെയ്യിച്ചിരിക്കുന്നത്. സുമിത് സക്സേന, സൌരഭ് ഭരത്, വിശാല്‍ വാഗ്, അനുഭൂതി കശ്യപ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്‍റെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് സുമിത് സക്സേനയാണ്. സൌരഭ് ഭരത്, വിശാല്‍ വാഗ് എന്നിവരുടേതാണ് കഥ. പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്‍റെ സഹോദരിയാണ് അനുഭൂതി കശ്യപ്. അനുരാഗ് ചിത്രങ്ങളുടെ സഹസംവിധായിക ആയി സിനിമയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ആളാണ് അനുഭൂതി.
undefined
witnesses substantial growth on Day 2 [+ 34.88%]... Major metros continue to lead, while mass circuits stay low... More improvement is expected on Day 3, since word of mouth is positive... Fri 3.87 cr, Sat 5.22 cr. Total: ₹ 9.09 cr. biz. pic.twitter.com/a1bsDCV4Np
— taran adarsh (@taran_adarsh)14 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് പൊതുവെ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റിയാൻ് ലഭിച്ചത്. ചിത്രത്തിന്റെ ഇനിഷ്യല്‍ ബോക്സ് ഓഫീസ് കളക്ഷന്‍ പുറത്തെത്തിയിട്ടുണ്ട്. ആദ്യദിനം ഇന്ത്യയില്‍ നിന്ന് 3.87 കോടി നേടിയ ചിത്രം ശനിയാഴ്ച നേടിയത് 5.22 കോടിയാണ്. ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് ആകെ 9.09 കോടി. ബോളിവുഡ് സിനിമകളുടെ ഇപ്പോഴത്തെ സ്ഥിതി വച്ച് ഇത് ഭേദപ്പെട്ട കളക്ഷനാണ്. ഞായറാഴ്ച കളക്ഷനില്‍ ഇനിയും നേട്ടമുണ്ടാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.