റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് എത്ര? 'ദേവര' നേടിയ കളക്ഷന്‍

By Web TeamFirst Published Sep 28, 2024, 5:59 PM IST
Highlights

ആര്‍ആര്‍ആറിലൂടെ താരമൂല്യം ഉയര്‍ത്തിയ ജൂനിയര്‍ എന്‍ടിആറിനെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഇത്

മറുഭാഷാ സിനിമകളുടെ മികച്ച മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ന് കേരളം. ബിഗ് കാന്‍വാസ് ചിത്രങ്ങളും വേറിട്ട ഉള്ളടക്കങ്ങളുമൊക്കെ ഏത് ഭാഷയില്‍ നിന്ന് വന്നാലും മലയാളികള്‍ ഏറ്റെടുക്കാറുണ്ട്. മുന്‍കാലങ്ങളില്‍ തമിഴ് ചിത്രങ്ങള്‍ മാത്രമാണ് മലയാളികള്‍ ഇത്തരത്തില്‍ ആഘോഷിച്ചിരുന്നതെങ്കില്‍ ഇന്ന് തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളും കേരളത്തില്‍ നിന്ന് മികച്ച കളക്ഷന്‍ നേടുന്നുണ്ട്. തെലുങ്കില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രം ദേവര: പാര്‍ട്ട് 1 ആണ് മികച്ച സ്ക്രീന്‍ കൗണ്ടോടെ കേരളത്തിലെത്തിയ ഏറ്റവും പുതിയ മറുഭാഷാ ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്‍റെ കേരളത്തിലെ ഓപണിംഗ് കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം കേരളത്തില്‍ നിന്ന് ആദ്യദിനം ചിത്രം നേടിയത് 60 ലക്ഷം രൂപയാണ്. തമിഴ്നാട്ടില്‍ നിന്ന് 2.1 കോടിയും കര്‍ണാടകത്തില്‍ നിന്ന് 10.5 കോടിയും തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 74.3 കോടി രൂപയും ഉത്തരേന്ത്യയില്‍ നിന്ന് മറ്റൊരു 10.5 കോടിയുമാണ് ചിത്രം നേടിയത്. അങ്ങനെ ആകെ ഇന്ത്യന്‍ കളക്ഷന്‍ 98 കോടി രൂപ. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യദിനം ചിത്രം നേടിയ കണക്കുകള്‍ നിര്‍മ്മാതാക്കള്‍ തന്നെ പുറത്തുവിട്ടിരുന്നു. 172 കോടി രൂപയാണ് ഇത്.

Latest Videos

ആര്‍ആര്‍ആറിലൂടെ താരമൂല്യം ഉയര്‍ത്തിയ ജൂനിയര്‍ എന്‍ടിആറിനെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഇത്. ജാന്‍വി കപൂര്‍, സെയ്ഫ് അലി ഖാന്‍, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ, നരെയ്ന്‍, കലൈയരസന്‍, മുരളി ശര്‍മ്മ തുടങ്ങിയവരാണ് ജൂനിയര്‍ എന്‍ടിആറിനൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നത്. കൊരട്ടല ശിവയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും.

ALSO READ : ലുക്മാനും ബിനു പപ്പുവും വീണ്ടും ഒരുമിച്ച്; 'ബോംബെ പോസിറ്റീവ്' ഫസ്റ്റ് ലുക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!