റിലീസിന് മുന്‍പേ സൂപ്പര്‍ഫാസ്റ്റ് വേഗം! ഇന്ത്യൻ സിനിമയിൽ ഒന്നാമത്; ബോക്സ് ഓഫീസിൽ റെക്കോര്‍ഡ് ഇട്ട് ആ ചിത്രം

By Web TeamFirst Published Sep 16, 2024, 7:23 PM IST
Highlights

സെപ്റ്റംബര്‍ 27 ന് റിലീസ്

ഹിന്ദി കഴിഞ്ഞാല്‍ വിദേശത്ത് മുന്‍പ് ഏറ്റവുമധികം കളക്റ്റ് ചെയ്തിരുന്ന സിനിമകള്‍ തെലുങ്കില്‍ നിന്നായിരുന്നു. വിദേശത്ത് താമസിക്കുന്ന തെലുങ്കര്‍ ആയിരുന്നു മുന്‍പ് ടോളിവുഡ് ചിത്രങ്ങളുടെ പ്രേക്ഷകരെങ്കില്‍ ആര്‍ആര്‍ആര്‍ പോലെയുള്ള ചില ചിത്രങ്ങള്‍ വിദേശികളും തിയറ്ററില്‍ പോയി കണ്ടു. ഇപ്പോഴിതാ യുഎസിലെ അഡ്വാന്‍സ് ബുക്കിംഗില്‍ ഞെട്ടിക്കുകയാണ് വരാനിരിക്കുന്ന ഒരു ബിഗ് ബജറ്റ് തെലുങ്ക് ചിത്രം. കൊരട്ടല ശിവയുടെ സംവിധാനത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ നായകനാവുന്ന ദേവര: പാര്‍ട്ട് 1 എന്ന ചിത്രമാണ് വാര്‍ത്ത സൃഷ്ടിക്കുന്നത്.

സെപ്റ്റംബര്‍ 27 ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്‍റെ യുഎസിലെ പ്രീമിയര്‍ തലേദിവസം സെപ്റ്റംബര്‍ 26 ന് ആണ്. റിലീസിന് 10 ദിവസം ശേഷിക്കെ യുഎസ് പ്രീമിയറിനായുള്ള പ്രീ സെയിലില്‍ ചിത്രം 40,000 ടിക്കറ്റുകള്‍ വിറ്റതായാണ് അവിടുത്തെ വിതരണക്കാരായ പ്രത്യംഗിര സിനിമാസ് അറിയിക്കുന്നത്. യുഎസ് പ്രീ സെയിലില്‍ ഏറ്റവും വേഗത്തില്‍ 40,000 ടിക്കറ്റുകള്‍ വില്‍ക്കുന്ന ചിത്രം എന്ന നേട്ടവും സ്വന്തമാക്കിയിട്ടുണ്ട് ദേവര 1. 1.5 മില്യണ്‍ ഡോളര്‍ (12.5 കോടി രൂപ) എന്ന കളക്ഷന്‍ ഇതിനകം നേടിയിട്ടുള്ള ചിത്രം ഒരുപക്ഷേ റിലീസിന് മുന്‍പ് തന്നെ 3 മില്യണ്‍ എന്ന സംഖ്യയില്‍ എത്തിയേക്കാമെന്ന് വിലയിരുത്തല്‍ ഉണ്ട്. 

Latest Videos

ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഫിജി, പാപ്പുവ ന്യൂ ഗിനിയ തുടങ്ങിയ മാര്‍ക്കറ്റുകളിലും ചിത്രത്തിന് പ്രീ സെയിലില്‍ മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ആഗോള ശ്രദ്ധയും വന്‍ വിജയവും നേടിയ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എന്‍ടിആര്‍ അഭിനയിക്കുന്ന ചിത്രമാണിത്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംവിധായകന്‍റേത് തന്നെയാണ്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജാന്‍വി കപൂര്‍, സെയ്ഫ് അലി ഖാന്‍, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ, നരെയ്ന്‍, കലൈയരസന്‍, മുരളി ശര്‍മ്മ തുടങ്ങിയവരും അഭിനയിക്കുന്നു. തെലുങ്കില്‍ വരാനിരിക്കുന്ന ചിത്രങ്ങളൂടെ കൂട്ടത്തില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ഒന്നാണ് ദേവര പാര്‍ട്ട് 1. 

ALSO READ : 90 ദിവസത്തെ ചിത്രീകരണം, ഷെയ്‍നിന്‍റെ ബിഗസ്റ്റ് ബജറ്റ്; 'ഹാല്‍' പൂര്‍ത്തിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!