ക്രിസ്‍മസ് ദിനത്തില്‍ വന്‍ നേട്ടവുമായി ഇന്ത്യന്‍ ബോക്സ് ഓഫീസ്; ഏറ്റവും കളക്ഷന്‍ നേടിയ 10 സിനിമകള്‍

By Web Team  |  First Published Dec 26, 2022, 12:13 PM IST

ഞായറാഴ്ച കൂടിയായ ക്രിസ്‍മസ് ദിനത്തില്‍ ഒക്കുപ്പന്‍സിയില്‍ വലിയ നേട്ടമാണ് സിനിമകള്‍ക്ക് ലഭിച്ചത്


ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് ഭാഷാപരമായ വ്യത്യാസങ്ങള്‍ക്കനുസരിച്ച് ഓരോ ഇന്‍ഡസ്ട്രിയിലെയും പ്രധാന ഉത്സവ സീസണുകളിലും വ്യത്യാസമുണ്ട്. എന്നാല്‍ ക്രിസ്മസ്- ന്യൂഇയര്‍ കാലം ഏത് ഭാഷാ ചലച്ചിത്ര വ്യവസായത്തെ സംബന്ധിച്ചും പ്രധാനമാണ്. ഇത്തവണത്തെ ക്രിസ്മസ് ഇന്ത്യന്‍ തിയറ്റര്‍ വ്യവസായത്തിന് നല്ല സമയമായിരുന്നു. തിയറ്ററിലുള്ള മിക്ക ചിത്രങ്ങളും വലിയ ബോക്സ് ഓഫീസ് വളര്‍ച്ച രേഖപ്പെടുത്തിയ ദിനം ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത് ഹോളിവുഡ് ചിത്രം അവതാര്‍ ദ് വേ ഓഫ് വാട്ടര്‍ ആണ്. ഇപ്പോഴിതാ ക്രിസ്മസ് ദിനത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്. 

എന്നാല്‍ ചിത്രങ്ങള്‍ ആകെ നേടിയ കളക്ഷനല്ല, മറിച്ച് തങ്ങള്‍ക്ക് ട്രാക്ക് ചെയ്യാന്‍ കഴിഞ്ഞ തിയറ്ററുകളിലെ കളക്ഷന്‍ മാത്രമാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ട്രാക്ക് ചെയ്യാന്‍ സാധിച്ച തിയറ്ററുകളുടെ എണ്ണവും ഓരോ സിനിമയ്ക്കൊപ്പവും അവര്‍ നല്‍കിയിട്ടുമുണ്ട്. ഉദാഹരണത്തിന് ഷാജി കൈലാസിന്‍റെ പൃഥ്വിരാജ് ചിത്രം കാപ്പ കേരളത്തില്‍ മാത്രം 233 സ്ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെട്ടത്. എന്നാല്‍ കാപ്പ പ്രദര്‍ശിപ്പിക്കുന്ന 154 സ്ക്രീനുകള്‍ മാത്രമാണ് സിനിട്രാക് ട്രാക്ക് ചെയ്തിരിക്കുന്നത്. ലിസ്റ്റ് ചുവടെ. ക്രമ നമ്പര്‍, ചിത്രം, സ്ക്രീനുകളുടെ എണ്ണം, ഗ്രോസ് കളക്ഷന്‍ എന്ന ക്രമത്തില്‍. 

Latest Videos

undefined

1. അവതാര്‍ ദ് വേ ഓഫ് വാട്ടര്‍- 1,600- 32 കോടി

2. സര്‍ക്കസ്- 1,222- 8.58 കോടി

3. ധമാക്ക- 439- 5.40 കോടി

4. ദൃശ്യം 2- 549- 1.93 കോടി

5. 18 പേജസ്- 335- 1.54 കോടി

6. ലാത്തി- 486- 1.42 കോടി

7. കണക്റ്റ്- 371- 1.19 കോടി

8. വേദ- 167- 1.17 കോടി

9. കാപ്പ- 154- 1.08 കോടി

10. ഗാട്ട ഗുസ്തി- 47- 16.49 ലക്ഷം

ALSO READ : ഈ വര്‍ഷം ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ 10 സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ട് ഏരീസ് പ്ലെക്സ്

click me!