തുടര്‍ പരാജയങ്ങളില്‍ നിന്ന് കരകയറിയോ കങ്കണ? 'ചന്ദ്രമുഖി 2' ആദ്യ മൂന്ന് ദിനങ്ങളില്‍ നേടിയത്

By Web Team  |  First Published Oct 1, 2023, 9:42 PM IST

രജനികാന്ത് നായകനായി 2005 ല്‍ പുറത്തെത്തിയ ചന്ദ്രമുഖിയുടെ റീമേക്ക്


അഭിപ്രായ പ്രകടനങ്ങളിലൂടെ നിരന്തരം വാര്‍ത്തകളും വിവാദങ്ങളും സൃഷ്ടിക്കാറുള്ള താരമാണ് കങ്കണ. കങ്കണയെ എതിര്‍ത്തും അനുകൂലിച്ചും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കും ആ ചര്‍ച്ചകള്‍ നീളാറുണ്ട്. അതേസമയം അവരുടെ അഭിനയപ്രതിഭയില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസം ഇല്ലതാനും. പക്ഷേ തിയറ്ററുകളില്‍ വിജയം നേടിയ ഒരു ചിത്രത്തിന്‍റെ ഭാഗമായിട്ട് അവര്‍ ഒരുപാട് കാലമായി. ബജറ്റില്‍ ഉയര്‍ന്ന പല ചിത്രങ്ങളിലും സമീപകാലത്ത് കങ്കണ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. അവയില്‍ പലതും ബോക്സ് ഓഫീസ് കണക്കുകളില്‍ ഞെട്ടിക്കും പരാജയങ്ങളുമായി. എന്നാല്‍ ആ പരാജയത്തുടര്‍ച്ചയില്‍ നിന്നും അവര്‍ കരകയറുന്നതിന്‍റെ സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. 

കങ്കണയെയും രാഘവ ലോറന്‍സിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പി വാസു സംവിധാനം ചെയ്ത ചന്ദ്രമുഖി 2 എന്ന ചിത്രമാണ് ഇപ്പോള്‍ തിയറ്ററുകളില്‍ ആളെ കൂട്ടുന്നത്. സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം നേടിയത് 8.25 കോടി ആയിരുന്നു. തമിഴ് പതിപ്പ് നേടിയ 5.58 കോടിയും തെലുങ്ക് പതിപ്പ് നേടിയ 2.5 കോടിയും ഹിന്ദി പതിപ്പ് നേടിയ 17 ലക്ഷവും കൂട്ടിയായിരുന്നു അത്. രണ്ടാംദിനം ചിത്രം 4.35 കോടിയും നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ശനിയാഴ്ചത്തെ കളക്ഷന്‍ സംബന്ധിച്ച കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്.

Latest Videos

undefined

5 കോടിയാണ് ചിത്രം വിവിധ ഭാഷാ പതിപ്പുകളില്‍ നിന്നായി ശനിയാഴ്ച നേടിയത്. ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്നായി ചിത്രം നേടിയിട്ടുള്ളത് 17.60 കോടിയാണ്. രജനികാന്ത് നായകനായി 2005 ല്‍ പുറത്തെത്തിയ ചന്ദ്രമുഖിയുടെ റീമേക്ക് ആണ് ഈ ചിത്രം. മണിച്ചിത്രത്താഴിന്‍റെ കന്നഡ റീമേക്ക് ആപ്തമിത്രയുടെ ഒഫിഷ്യല്‍ റീമേക്ക് ആയി പുറത്തുവന്ന ചിത്രമായിരുന്നു രജനീകാന്ത് നായകനായി 2005ല്‍ പുറത്തെത്തിയ ചന്ദ്രമുഖി. ആപ്തമിത്ര ഒരുക്കിയ പി വാസു തന്നെയായിരുന്നു ഈ ചിത്രത്തിന്‍റെയും സംവിധാനം. തമിഴ്നാട്ടിലെ തിയറ്ററുകളില്‍ രണ്ടര വര്‍ഷത്തോളം കളിച്ച് വന്‍ പ്രദര്‍ശനവിജയം നേടിയ ചിത്രമായിരുന്നു ചന്ദ്രമുഖി. ചന്ദ്രമുഖി 2 എന്ന പേരില്‍ ഒരു സീക്വല്‍ 2020ല്‍ പ്രഖ്യാപിച്ചിരുന്നതാണ്. പി വാസുവിന്‍റെ സംവിധാനത്തില്‍ രജനീകാന്തും രാഘവ ലോറന്‍സും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ പിന്നീട് ഔദ്യോഗിക പ്രഖ്യാപനം എത്തിയപ്പോള്‍ താരനിരയില്‍ രജനീകാന്ത് ഉണ്ടായിരുന്നില്ല.

ALSO READ : 'വിജയിയെ അവര്‍ ട്രൈ ചെയ്യുന്നുണ്ട്'; 'ചാണ' തമിഴ് റീമേക്കിനെക്കുറിച്ച് ഭീമന്‍ രഘു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!