ഒന്ന് മാറി തരാമോ, പ്ലീസ്: ഇല്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് അജയ് ദേവഗണ്‍; ബോളിവുഡ് ഞെട്ടുന്ന ഏറ്റുമുട്ടല്‍ !

By Web Team  |  First Published Sep 13, 2024, 9:32 AM IST

സിംഗം എഗെയ്‌നും ഭൂൽ ഭുലയ്യ 3യും ദീപാവലിക്ക് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതോടെ ബോക്‌സ് ഓഫീസ് ഏറ്റുമുട്ടലിനാണ് വഴിയൊരുങ്ങുന്നത്. 


മുംബൈ: സിംഗം എഗെയ്ൻ, ഭൂൽ ഭുലയ്യ 3 എന്നിവ ബോളിവുഡ് ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ്. ഈ രണ്ട് ഫ്രാഞ്ചൈസികളിലെ മുന്‍കാല ചിത്രങ്ങളുടെ കണക്ക് എടുത്താല്‍ ഇവ രണ്ടും  ബ്ലോക്ക്ബസ്റ്ററുകളാകാനുള്ള സാധ്യതയുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.

രണ്ട് സിനിമകളും ദീപാവലിക്ക് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതോടെ വന്‍ ക്ലാഷിനാണ് വഴിയൊരുങ്ങുന്നത്. എന്നാല്‍ ദീപാവലി പോലെ വലിയ കളക്ഷന്‍ ലഭിക്കുന്ന ഉത്സവ സീസണില്‍ ക്ലാഷ്  ഒഴിവാക്കാന്‍ നിർമ്മാതാക്കളിൽ ആരെങ്കിലും വഴങ്ങുകയും റിലീസ് തീയതി മാറ്റുകയും ചെയ്യുമോ എന്നറിയാൻ ആരാധകർ ആകാംക്ഷയിലാണ്. 

Latest Videos

undefined

ഭൂൽ ഭുലയ്യ 3 നിർമ്മാതാക്കൾ രോഹിത് ഷെട്ടിയോട് സിംഗം എഗെയ്ന്‍റെ റിലീസ് തീയതി മാറ്റാന്‍ അഭ്യർത്ഥിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്.  എന്നാല്‍ രോഹിത്ത് ഷെട്ടി അവരുടെ നിർദ്ദേശം നിരസിച്ചു, ഈ രണ്ട് ചിത്രങ്ങളും ഈ ദീപാവലിക്ക് ഏറ്റുമുട്ടും എന്നാണ് ഇതോടെ സ്ഥിരീകരിച്ചത്.

റിപ്പോർട്ടുകൾ പ്രകാരം ഭൂൽ ഭുലയ്യ 3 നിർമ്മാതാവ് ടി സീരിസിന്‍റെ ഭൂഷൺ കുമാർ കഴിഞ്ഞ ആഴ്ച രോഹിത് ഷെട്ടിയുമായും അജയ് ദേവ്ഗണുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ട് പ്രോജക്റ്റുകൾക്കും അവരുടെ പൂർണ്ണമായ ബിസിനസ്സ് നടത്തുന്നതിന് വേണ്ടി രണ്ട് തീയതിയില്‍ റിലീസ് ചെയ്യുന്നതാണ് നല്ലത് എന്ന നിര്‍ദേശയാണ് ഇദ്ദേഹം സിംഗം എഗെയ്ൻ അണിയറക്കാര്‍ക്ക് മുന്നില്‍ വച്ചത്.

ദീപാവലി റിലീസ് എന്ന നിലയില്‍ നിന്ന് സിംഗം എഗെയ്ൻ മാറ്റണം എന്നും ഭൂഷന്‍ കുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ രോഹിത്ത് ഷെട്ടിയും അജയ് ദേവഗണും സിംഗം എഗെയ്ന്‍റെ റിലീസ് മാറ്റാന്‍ വിസമ്മതിച്ചു. ആഗസ്റ്റ് 15 ന് റിലീസ് ചെയ്യാൻ നേരത്തെ പ്ലാൻ ചെയ്തിരുന്നതിനാൽ സിംഗം എഗെയ്ൻ ഇതിനകം തന്നെ താമസിച്ചുവെന്നും ദീപാവലിക്ക് അത് റിലീസ് ചെയ്തില്ലെങ്കില്‍ മറ്റ് വലിയ ചിത്രങ്ങളുമായി വര്‍ഷാവസാനം ക്ലാഷ് ആകും എന്നാണ് രോഹിത്ത് ഷെട്ടിയും അജയ് ദേവഗണും പറഞ്ഞത്. 

ഇതോടെ സിംഗം എഗെയ്‌നും ഭൂൽ ഭുലയ്യ 3യും ഇപ്പോൾ 2024 നവംബർ 1-ന് സ്‌ക്രീനുകളിൽ എത്തും. സ്വാതന്ത്ര്യ ദിനത്തിൽ സ്‌ട്രീ 2, ഖേൽ ഖേൽ മേ, വേദ എന്നിവയുടെ ത്രീ-വേ ക്ലാഷിന് ശേഷമുള്ള മറ്റൊരു വലിയ ബോളിവുഡ് ക്സാഷിയിരിക്കും ഇത്.

രോഹിത് ഷെട്ടിയുടെ പൊലീസ് യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമാണ് സിംഹം എഗെയ്ൻ. അജയ് ദേവ്ഗൺ, കരീന കപൂർ ഖാൻ, രൺവീർ സിംഗ്, ദീപിക പദുക്കോൺ, അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ്, അർജുൻ കപൂർ, ജാക്കി ഷ്രോഫ് എന്നിവരടങ്ങുന്ന വന്‍ താര നിര ചിത്രത്തിലുണ്ട്. 

മറുവശത്ത് ഭൂൽ ഭുലയ്യ 2 (2022) തുടർച്ചയാണ് ഭൂൽ ഭുലയ്യ 3. കാർത്തിക് ആര്യൻ, മാധുരി ദീക്ഷിത്, ട്രിപ്റ്റി ദിമ്രി എന്നിവർക്കൊപ്പം 2007 ലെ യഥാർത്ഥ ഭൂൽ ഭുലയ്യയിലെ വിദ്യാ ബാലന്‍റെ കഥാപാത്രവും പുതിയ ചിത്രത്തിലുണ്ട്. 

വിജയ് സേതുപതി, മോഹന്‍ലാല്‍, കമല്‍ ഹാസന്‍ ആര്‍ക്കാണ് ബിഗ് ബോസ് അവതരണത്തിന് കൂടുതല്‍ പ്രതിഫലം; ഇതാണ് കണക്ക്

ദീപികയുടെ കുഞ്ഞിനെ കാണാന്‍ ഓടിയെത്തി ഷാരൂഖ് ഖാന്‍ - വീഡിയോ വൈറല്‍
 

click me!