അജിത്ത് നായകനായ തമിഴ് ചിത്രം വേതാളത്തിന്റെ റീമേക്ക്
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായകന്മാരില് മിക്കവര്‍ക്കും പ്രായം അറുപതും എഴുപതുമൊക്കെയാണ്. പുതിയ ഒരുനിര അഭിനേതാക്കള്‍ വന്നിട്ടും സിനിമയുടെ സാങ്കേതികവിദ്യ അമ്പേ മാറിയിട്ടും പക്ഷേ അവരുടെ നിലനില്‍പ്പിന് കോട്ടം തട്ടിയിട്ടില്ലെന്ന് മാത്രമല്ല, ഇന്‍ഡസ്ട്രിയെ ചലിപ്പിക്കുന്ന വന്‍ ഹിറ്റുകള്‍ സമ്മാനിക്കാന്‍ ഇപ്പോഴും അവര്‍ തന്നെ വേണമെന്നതാണ് സ്ഥിതി. തെലുങ്കിലെ സീനിയര്‍ താരം ചിരഞ്ജീവിയും ആ ഗണത്തില്‍ പെടുന്ന ആളാണ്. തന്റെ പഴയ പ്രതാപകാലത്തിന് അനുസരിച്ചുള്ള വിജയങ്ങള്‍ അദ്ദേഹത്തിന് കുറവാണെങ്കിലും വിജയങ്ങള്‍ ഇടയ്ക്കിടെ കിട്ടുന്നുണ്ട്. ചിരഞ്ജീവി നായകനായ ഏറ്റവും പുതിയ ചിത്രം ഭോലാ ശങ്കര്‍ വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ നിര്‍മ്മാതാക്കള്‍ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്.
ഗോഡ്ഫാദറിനു (ലൂസിഫര്‍ റീമേക്ക്) ശേഷം ചിരഞ്ജീവി നായകനാവുന്ന റീമേക്ക് ചിത്രമാണ് ഭോലാ ശങ്കര്‍. ശിവയുടെ സംവിധാനത്തില്‍ 2015 ല്‍ പുറത്തെത്തിയ, അജിത്ത് നായകനായ തമിഴ് ചിത്രം വേതാളത്തിന്റെ റീമേക്ക് ആണ് ഈ ചിത്രം. മെഹര്‍ രമേശ് ആണ് രചനയും സംവിധാനവും. ചിരഞ്ജീവി ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ചിത്രത്തിന് പക്ഷേ ഇന്നലെ ആദ്യ ഷോകള്‍ക്കിപ്പുറം മോശം പ്രതികരണങ്ങളാണ് കൂടുതലും ലഭിച്ചത്. തമിഴില്‍ നിന്ന് രജനി ചിത്രം ജയിലറും ഉള്ളതിനാല്‍ കളക്ഷനില്‍ ഇത് വലിയ തോതില്‍ ഇടിവ് സൃഷ്ടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ അങ്ങനെ സംഭവിച്ചിട്ടില്ലെന്നാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് തെളിയിക്കുന്നത്.
undefined
ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യദിനം ചിത്രം നേടിയ ഗ്രോസ് 33 കോടിയാണെന്ന് നിര്‍മ്മാതാക്കളായ എകെ എന്റര്‍ടെയ്ന്‍മെന്റ്സ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ആദ്യദിനം നെഗറ്റീവ് അഭിപ്രായം ലഭിച്ച ഒരു ചിരഞ്ജീവി ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്. എന്നാല്‍ വാരാന്ത്യ കളക്ഷനില്‍ ചിത്രത്തിന് ഈ കുതിപ്പ് തുടരാന്‍ സാധിച്ചേക്കില്ല. തമന്ന, കീര്‍ത്തി സുരേഷ്, രഘു ബാബു, മുരളി ശര്‍മ്മ, രവി ശങ്കര്‍, വെണ്ണെല കിഷോര്‍, തുളസി, ശ്രീ മുഖി, ബിത്തിരി സതി, സത്യ ഗെറ്റപ്പ് ശ്രീനു, രശ്മി ഗൌതം, ഉത്തേജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം