ഹോളി റിലീസ് ആയി എത്തിയ ചിത്രം ഭേദപ്പട്ട പ്രകടനമാണ് നടത്തിയിരിക്കുന്നത്
സമകാലിക ബോളിവുഡ് സിനിമ ഏറ്റവുമധികം പ്രതീക്ഷയര്‍പ്പിക്കുന്ന താരങ്ങളിലൊരാള്‍ അക്ഷയ് കുമാര്‍ (Akshay Kumar) ആണ്. നിര്‍മ്മാതാക്കള്‍ ഏറ്റവുമധികം മിനിമം ഗ്യാരന്‍റി പ്രതീക്ഷിക്കുന്ന നടനും അദ്ദേഹം തന്നെ. സിനിമാ വ്യവസായം തകര്‍ച്ച നേരിട്ട കൊവിഡ് കാലത്തിനു ശേഷം അക്ഷയ് കുമാറിന്‍റെ രണ്ട് ചിത്രങ്ങളാണ് നേരത്തെ എത്തിയിരുന്നത്. ബെല്‍ബോട്ടവും സൂര്യവന്‍ശിയും. ബെല്‍ബോട്ടം മികച്ച അഭിപ്രായം നേടിയപ്പോഴും ബോക്സ് ഓഫീസില്‍ ചലനമുണ്ടാക്കാതെ പോയപ്പോള്‍ സൂര്യവന്‍ശി തിയറ്ററുകളിലേക്ക് വീണ്ടും പ്രേക്ഷകരെ എത്തിച്ചു. ഇപ്പോഴിതാ അക്ഷയ് കുമാര്‍ നായകനായ മറ്റൊരു ചിത്രവും ഹോളി റിലീസ് ആയി തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്.
ഫര്‍ഹാദ് സാംജിയുടെ സംവിധാനത്തില്‍ അക്ഷയ് കുമാര്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബച്ചന്‍ പാണ്ഡേയാണ് (Bachchan Pandey) ഇന്നലെ തിയറ്ററുകളില്‍ എത്തിയത്. 13.25 കോടിയാണ് ചിത്രത്തിന് ആദ്യദിനം നേടാനായത്. കൊവിഡിനു ശേഷമുള്ള ബോളിവുഡ് റിലീസുകളില്‍ ഏറ്റവും മികച്ച രണ്ടാമത്തെ ഓപണിംഗ് ആണ് ഇത്. അക്ഷയ് കുമാറിന്‍റെ തന്നെ സൂര്യവന്‍ശിയാണ് ആദ്യ സ്ഥാനത്ത്. ദിവാലി റിലീസ് ആയിരുന്നു ഈ ചിത്രം. ഹോളി ആയിരുന്നതിനാല്‍ പല സ്ക്രീനുകളിലും മോണിംഗ് ഷോ ഉണ്ടായിരുന്നില്ല. ഒപ്പം റെക്കോര്‍ഡ് കുതിപ്പുമായി മുന്നേറുന്ന ദ് കശ്മീര്‍ ഫയല്‍സില്‍ നിന്ന് ചിത്രം മത്സരവും നേരിട്ടു. എന്നിരിക്കിലും ചിത്രം നേടിയ കളക്ഷന്‍ പ്രതീക്ഷ പകരുന്നതാണെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
undefined
ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രമാണിത്. കാര്‍ത്തിക് സുബ്ബരാജിന്റെ ജിഗര്‍ തണ്ഡയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്ന ചിത്രത്തിന് രചന നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകനൊപ്പം നിശ്ചയ് കുട്ടണ്ഡയും ചേര്‍ന്നാണ്. നദിയാദ്‍വാല ഗ്രാന്‍ഡ്‍സണ്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ പശ്ചാത്തലത്തില്‍ സാജിദ് നദിയാദ്‍വാലയാണ് നിര്‍മ്മാണം. സാജിദിന്‍റെ നിര്‍മ്മാണത്തില്‍ അക്ഷയ് കുമാര്‍ നായകനാവുന്ന പത്താമത് ചിത്രമാണിത്. കൃതി സനോണ്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, അര്‍ഷാദ് വര്‍സി, പങ്കജ് ത്രിപാഠി, പ്രതീക് ബാബര്‍, അഭിമന്യു സിംഗ് തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം ഗാവമിക് യു അറി.
അതേസമയം ബോളിവുഡിലെ സര്‍പ്രൈസ് ഹിറ്റ് ആയിരിക്കുകയാണ് ദ് കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം. കശ്മീരി പണ്ഡിറ്റുകളുടെ പലായനം പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നടക്കുന്നുണ്ട്. പക്ഷേ ബോക്സ് ഓഫീസില്‍ ചിത്രം നേട്ടം കൊയ്യുകയാണ്. എട്ട് ദിവസങ്ങളില്‍ 116.45 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.
ഈ മാസം 11ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ റിലീസ് രാജ്യമൊട്ടാകെ 630 തിയറ്ററുകളില്‍ മാത്രമായിരുന്നു. എന്നാല്‍ നേടിയ വിതരണക്കാരെയും തിയറ്റര്‍ ഉടമകളെയും അമ്പരപ്പിച്ചുകൊണ്ട് നേടിയ കളക്ഷന്‍ 4.25 കോടി ആയിരുന്നു. രണ്ടാം ദിനമായ ശനിയാഴ്ച 10.10 കോടി നേടിയതോടെ തിയറ്റര്‍ ഉടമകളുടെ ആവശ്യപ്രകാരം ചിത്രത്തിന് സ്ക്രീന്‍ കൗണ്ട് വലിയ രീതിയില്‍ വര്‍ധിച്ചു. 2000 സ്ക്രീനുകളിലായിരുന്നു ആദ്യ ഞായറാഴ്ച ആയപ്പോഴേക്കും ചിത്രത്തിന്‍റെ പ്രദര്‍ശനം. രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ തിയറ്റര്‍ കൗണ്ട് 4000 ആയി വര്‍ധിച്ചിട്ടുണ്ട്