ആയുഷ്‍മാൻ ഖുറാന നായകനായ ചിത്രത്തിന്റെ ആദ്യ ആഴ്‍ചയിലെ കളക്ഷൻ റിപ്പോര്‍ട്ട്.
ആയുഷ്‍മാൻ ഖുറാന നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'ഡോക്ടര്‍ ജി'. ക്യാമ്പസ് മെഡിക്കല്‍ കോമഡി ചിത്രമായിട്ടാണ് 'ഡോക്ടര്‍ ജി' എത്തിയത്. അനുഭൂതി കശ്യപ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. സമീപകാല ചില ബോളിവുഡ് ചിത്രങ്ങളെ അപേക്ഷിച്ച് ആദ്യ ആഴ്‍ച മോശമല്ലാത്ത കളക്ഷൻ 'ഡോക്ടര്‍ ജി'ക്ക് നേടാനായി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
റിലീസ് ദിവസമായ വെള്ളിയാഴ്‍ച് 3.87 കോടി, ശനി 5.22 കോടി, ഞായര്‍ 5.94 കോടി, തിങ്കള്‍ 1.88 കോടി, ചൊവ്വ 1.76 കോടി, ബുധൻ 1.68 കോടി, വ്യാഴം 1.60 കോടി എന്നിങ്ങനെയാണ് ചിത്രം നേടിയിരിക്കുന്നത്. റിലീസ് ചെയ്‍ത് ഒരാഴ്‍ചയാകുമ്പോള്‍ ചിത്രം ആകെ നേടിയത് 21.95 കോടി രൂപയാണ്. ഈഷിത് നരേയ്‍ൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രേരണ സൈഗാള്‍ ചിത്രസംയോജനം നിര്‍വഹിച്ചു. അമിത് ത്രിവേദിയാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. ഗൈനക്കോളജിസ്റ്റ് ഡോക്ടറായ 'ഉദയ് ഗുപ്‍ത' ആയിട്ടാണ് ആയുഷ്‍മാൻ ഖുറാന അഭിനയിച്ചത്. 'ഡോ. ഫാത്തിമ' എന്ന നായിക കഥാപാത്രമായി രാകുല്‍ പ്രീത സിംഗും ചിത്രത്തിലുണ്ട്.
fares better than several mid-sized films released in the recent past... Biz on weekdays could've been better, since weekend was reasonably good... Fri 3.87 cr, Sat 5.22 cr, Sun 5.94 cr, Mon 1.88 cr, Tue 1.76 cr, Wed 1.68 cr, Thu 1.60 cr. Total: ₹ 21.95 cr. biz. pic.twitter.com/RZHwgO4Jma
— taran adarsh (@taran_adarsh)
undefined
ഷെഫാലി ഷാ, ഷീബ ഛദ്ധ, ശ്രദ്ധ ജെയിൻ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. 124 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഭോപാലായിരുന്നു 'ഡോക്ടര്‍ ജി'യുടെ പ്രധാന ലൊക്കേഷൻ. സുമിത് സക്സേന, സൗരഭ് ഭരത്, വൈശാല്‍ വാഘ്, അനുഭൂതി കശ്യപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
ആയുഷ്‍മാൻ ഖുറാന നായകനായി ഇതിനു മുമ്പ് റിലീസ് ചെയ്‍ത ചിത്രം 'അനേക്' ആണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്‍തത് അനുഭവ് സിൻഹയാണ്. ഇവാന്‍ മുള്ളിഗന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. യാഷ രാംചന്ദാനി ചിത്രസംയോജനം ചെയ്‍ത ചിത്രത്തില്‍ 'ജോഷ്വാ' ആയി വേഷമിട്ട ആയുഷ്‍മാൻ ഖുറാനയ്‍ക്ക് ഒപ്പം ആൻഡ്രിയ, കുമുദ് മിശ്ര, ജെ ഡി ചക്രവര്‍ത്തി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
Read More: നിറഞ്ഞാടി 'ലക്കി സിംഗ്', ത്രില്ലടിപ്പിച്ച് 'മോണ്‍സ്റ്റര്‍'- റിവ്യു