'സുല്‍ത്താന്‍', 'ധൂം 3' വീണു, അടുത്ത ലക്ഷ്യം 'ഗദര്‍ 2'; 'അനിമല്‍' 9 ദിവസം കൊണ്ട് നേടിയത്

By Web TeamFirst Published Dec 10, 2023, 5:20 PM IST
Highlights

അര്‍ജുന്‍ റെഡ്ഡി, അതിന്‍റെ ഹിന്ദി റീമേക്ക് ആയ കബീര്‍ സിംഗ് എന്നിവയുടെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗ ഒരുക്കിയ ചിത്രം

ഇന്ത്യന്‍ സിനിമയ്ക്ക് പൊതുവില്‍ ഗുണകരമായ വര്‍ഷമാണ് ഇത്. ഭാഷാതീതമായി സിനിമകള്‍ വിജയം നേടി. അതില്‍ത്തന്നെ എണ്ണത്തിലും വലിപ്പത്തിലും അധികം വിജയം കൊണ്ടുവന്നത് ബോളിവുഡും കോളിവുഡുമാണ്. കൊവിഡ് കാലത്ത് നേരിട്ട തകര്‍ച്ചയില്‍ നിന്ന് കരകയറി ബോളിവുഡ് നിവര്‍ന്ന് നിന്നത് ശരിക്കും ഈ വര്‍ഷമാണ്. ഷാരൂഖ് ഖാന്‍റെ പഠാനില്‍ നിന്ന് തുടങ്ങിയ കുതിപ്പ് അദ്ദേഹത്തിന്‍റെ തന്നെ ജവാന്‍, സണ്ണി ഡിയോളിന്‍റെ ഗദര്‍ 2 എന്നിവ കടന്ന് രണ്‍ബീര്‍ കപൂറിന്‍റെ അനിമലില്‍ എത്തി നില്‍ക്കുന്ന. ചിത്രത്തിന്‍റെ ഏറ്റവും പുതിയ ബോക്സ് ഓഫീസ് കണക്കുകള്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ നിരയിലുള്ള സുല്‍ത്താന്‍, സഞ്ജു, ധൂം 3 തുടങ്ങിയ ചിത്രങ്ങളെയൊക്കെ അനിമല്‍ ഇതിനകം പിന്നിലാക്കിയിട്ടുണ്ട്. സണ്ണി ഡിയോളിന്‍റെ ഗദര്‍ 2 ന് അടുത്തെത്തിയിട്ടുമുണ്ട് 9 ദിവസം കൊണ്ട് രണ്‍ബീര്‍ കപൂര്‍ ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ ചിത്രം നേടിയത് 660.89 കോടി ആണെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. എക്കാലത്തെയും ബോളിവുഡ് ഹിറ്റുകളുടെ പട്ടികയില്‍ അനിമല്‍ നിലവില്‍ 9-ാം സ്ഥാനത്തും ഗദര്‍ 2 എട്ടാം സ്ഥാനത്തുമാണ്. 685.19 കോടിയാണ് ഗദറിന്‍റെ ലൈഫ് ടൈം കളക്ഷന്‍.

Latest Videos

അര്‍ജുന്‍ റെഡ്ഡി, അതിന്‍റെ ഹിന്ദി റീമേക്ക് ആയ കബീര്‍ സിംഗ് എന്നിവയുടെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗയാണ് അനിമല്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ത്തന്നെ വലിയ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രവുമായിരുന്നു ഇത്. രശ്മിക മന്ദാന നായികയാണ് എന്നതും ചിത്രത്തിന് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്ത ഘടകമാണ്. ഡിസംബര്‍ 1 ന് ആയിരുന്നു അനിമലിന്‍റെ റിലീസ്. സമ്മിശ്ര അഭിപ്രായങ്ങളാണ് വന്നതെങ്കിലും ആദ്യദിനം മുതല്‍ കളക്ഷനില്‍ അത്ഭുതം കാട്ടുകയാണ് ചിത്രം.

ALSO READ : നടന്‍ റെഡിന്‍ കിംഗ്‍സ്‍ലി വിവാഹിതനായി, വധു നടി സംഗീത; ചിത്രങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!