ഭീഷ്‍മപർവമല്ല ബോഗയ്‍ൻവില്ല, ഇതാ ആഗോള കളക്ഷനില്‍ ആ സംഖ്യ മറികടന്നു, വിശ്വാസം സംവിധായകന്റെ ഗ്യാരന്റിയിൽ

By Web Team  |  First Published Oct 21, 2024, 9:23 AM IST

ഭീഷ്‍മപർവം എന്ന സിനിമയ്‍ക്ക് ശേഷമാണ് സംവിധായകൻ അമല്‍ നീരദ് ബോഗയ്‍ൻവില്ലയുമായി എത്തിയത്.


മലയാളത്തില്‍ സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ ചിത്രമായി എത്തിയ ബോഗയ്‍ൻവില്ല ഹിറ്റിലേക്ക് കുതിക്കുകയാണ്. അമല്‍ നീരദെന്ന സംവിധായകന്റെ കയ്യൊപ്പുള്ള ചിത്രമായിട്ടാണ് ആരാധകര്‍ ബോഗയ്‍ൻവില്ലയെ വിലയിരുത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. പതിഞ്ഞ താളത്തിലുള്ള ഒരു ത്രില്ലര്‍ ചിത്രം ക്ലൈമാക്സിലോട്ട് അടുക്കുമ്പോള്‍ ചടുലതയോടെ ഞെട്ടിക്കുന്നു. ബോഗെയ്‍ൻവില്ല നാല് ദിവസത്തില്‍ 25 കോടി രൂപയിലധികം നേടി യെന്നാണ് പുതിയ റിപ്പോര്‍ട്ട്.

കുഞ്ചാക്കോ ബോബനൊപ്പം ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി ജ്യോതിര്‍മയിയാണുള്ളത്. ഫഹദുമുള്ള ബോഗയ്‍ൻവില്ല സിനിമയ്‍ക്ക് രാജ്യത്തെ തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ്. കുഞ്ചാക്കോ ബോബൻ സോളോ നായകനായ ചിത്രത്തിന് റിലീസിന് ഇങ്ങനെ തുക ലഭിക്കുന്നത് ആദ്യമായിട്ടാണ് എന്നും സൂചനകളുണ്ട്. ചിത്രത്തില്‍ ഫഹദും ഷറഫുദ്ദീനും നിര്‍ണായക കഥാപാത്രമായുണ്ടെങ്കിലും നായകനേക്കാളും ജ്യോതിര്‍മയിയെ ചുറ്റിപ്പറ്റിയാണ് ബോഗൻവില്ല സിനിമയുടെ സഞ്ചാരമെന്നതും പ്രത്യേകതയാണ്.

Latest Videos

undefined

അമല്‍ നീരദിന്റെ സംവിധാനത്തില്‍ മുമ്പെത്തിയ ചിത്രം മമ്മൂട്ടിയുടെ ഭീഷ്‍മ പര്‍വം ആണ്. നായകൻ മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറാൻ ഭീഷ്‍മ പര്‍വത്തിന് സാധിച്ചിരുന്നു. സ്റ്റൈലിഷായി നിറഞ്ഞാടിയിരുന്നു നടൻ മമ്മൂട്ടി. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നത്.

ആക്ഷനിലും സംഭാഷണങ്ങളിലും' ഭീഷ്‍മ പര്‍വം സിനിമയില്‍ മമ്മൂട്ടി വലിയ മികവ് കാട്ടിയിരുന്നുവെന്നായിരുന്നു. സംവിധായകൻ അമല്‍ നീരദിന്റെ സ്റ്റൈലിഷ് മെയ്‍ക്കിംഗ് തന്നെയാണ് ഭീഷ്‍മ പര്‍വത്തിന്റെ പ്രധാന ആകര്‍ഷണമായത്. ക്രൈം ഡ്രാമയായിട്ടാണ് ഭീഷ്‍മ പര്‍വം സിനിമ എത്തിയിരുന്നതെങ്കിലും വൈകാരികാംശങ്ങളുള്ള കുടുംബ പശ്ചാത്തലവും ചിത്രത്തില്‍ ഇഴചേര്‍ന്ന് നിന്നിരുന്നു. അമല്‍ നീരദും ദേവദത്ത് ഷാജിയുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്.  അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രാഹണം ആനന്ദ് സി ചന്ദ്രനാണ്. സംഗീതം സുഷിൻ ശ്യാം ആണ്.

Read More: ഇതെന്ത് അത്ഭുതം?, ആദ്യം പ്രഖ്യാപിച്ച ഒടിടി റിലീസ് മാറ്റിവെച്ചു, മലയാളി നടിയുടെ ചിത്രം ഞെട്ടിക്കുന്നു, നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!