ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ മഞ്ഞുമ്മൽ ബോയ്സ് ആണ് ഒന്നാമത് ഉള്ളതെങ്കിലും കേരളത്തിൽ ഏറ്റവും കുടുതൽ കളക്ഷൻ നേടിയ സിനിമ 2018 ആണ്.
മലയാള സിനിമ ഇന്ന് സീൻ മാറ്റി കൊണ്ടിരിക്കുകയാണ്. 2024 തുടങ്ങി നാല് മാസത്തിനുള്ളിൽ ലഭിച്ചത് സൂപ്പർ ഹിറ്റ്, ബ്ലോക് ബസ്റ്റർ സിനിമകളാണ്. ഒരു കാലത്ത് അന്യം നിന്നിരുന്ന കോടി ക്ലബ്ബുകൾ കയ്യെത്തും ദൂരത്തെത്തിച്ച മലയാള സിനിമയെ ഇതര ഇൻഡസ്ട്രികൾ അടക്കം പുകഴ്ത്തുകയാണ്. ഈ അവസരത്തിൽ കേരളക്കരയിൽ നിന്നും പണംവാരിയ സിനിമകളുടെ ലിസ്റ്റും പുറത്തുവരികയാണ്. മോളിവുഡ്, ടോളിവുഡ്, കോളിവുഡ് സിനിമകളാണ് പട്ടികയിൽ ഉള്ളത്.
ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ മഞ്ഞുമ്മൽ ബോയ്സ് ആണ് ഒന്നാമത് ഉള്ളതെങ്കിലും കേരളത്തിൽ ഏറ്റവും കുടുതൽ കളക്ഷൻ നേടിയ സിനിമ 2018 ആണ്. 89.2കോടി നേടിയാണ് എക്കാലത്തെയും മികച്ച കേരള ഗ്രോസർ ലിസ്റ്റിൽ ചിത്രം ഒന്നാമത് എത്തിയിരിക്കുന്നത്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം ആദ്യപത്തിൽ ആടുജീവിതം എത്തിയിട്ടില്ല. റിലീസ് ചെയ്ത് ഏഴ് ദിവസത്തിൽ ആഗോള കളക്ഷനിൽ 80 കോടിയിലേറെ ചിത്രം നേടിയെങ്കിലും 35.10 കോടിയാണ് ആടുജീവിതത്തിന്റെ കേരള കളക്ഷൻ.
undefined
1 2018 സിനിമ : 89.2 കോടി
2 പുലിമുരുകൻ : 85 കോടി
3 ബാഹുബലി : 74.5 കോടി
4 മഞ്ഞുമ്മൽ ബോയ്സ് : 69.05 കോടി*
5 കെജിഎഫ് 2 : 68.5 കോടി
6 ലൂസിഫർ : 66.5 കോടി
7 പ്രേമലു : 61.6 കോടി*
8 ലിയോ : 60 കോടി
9 ജയിലർ : 57.75 കോടി
10 ആർഡിഎക്സ് : 52.5 കോടി
11 ഭീഷ്മപർവ്വം : 47.75 കോടി
12 നേര് : 47.20 കോടി
13 കണ്ണൂർ സ്ക്വാഡ് : 43.35 കോടി
14 ദൃശ്യം : 42.5 കോടി
15 രോമാഞ്ചം : 42.2 കോടി
16 പ്രേമം : 41 കോടി
18 കായംകുളം കൊച്ചുണ്ണി : 40.75കോടി
18 അവതാർ 2 : 40.25 കോടി
19 വിക്രം : 40.2 കോടി
20 മാളികപ്പുറം : 39.65 കോടി
അതേസമയം, മലയാളത്തിലെ ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ മഞ്ഞുമ്മല്‍ ബോയ്സ് ആണ് ഒന്നാമത് ഉള്ളത്. 2018, പുലിമുരുകന്‍, പ്രേമലു, ലൂസിഫര്‍ എന്നിവയാണ് ആദ്യ അഞ്ചിൽ ഉള്ള മറ്റ് സിനിമകൾ. ആടുജീവിതം ആണ് ആറാം സ്ഥാനത്ത്. കണ്ണൂര്‍ സ്ക്വാഡ്, ആര്‍ഡിഎക്സ്, ഭീഷ്മപര്‍വ്വം, നേര് എന്നീ ചിത്രങ്ങളെ മറികടന്നാണ് ആടുജീവിതം ഈ നേട്ടം കൊയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..