ആലിയ് ഭട്ട് നായികയായ ചിത്രം 'ഗംഗുഭായ് കത്തിയാവാഡി' ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
ആലിയ ഭട്ട് (Alia Bhatt) നായികയായ ചിത്രം 'ഗംഗുഭായ് കത്തിയാവാഡി' കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിന് എത്തിയത്. സഞ്‍ജയ് ലീല ബന്‍സാലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം മുതലേ ചിത്രം വലിയ വാര്‍ത്തയായിരുന്നു. തിയറ്ററുകളിലും മികച്ച സ്വീകാര്യത ആദ്യ ദിവസം തന്നെ 'ഗംഗുഭായ് കത്തിയാവാഡി'ക്ക് ലഭിച്ചുവെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് (Gangubai Kathiawadi box office).
റിലീസ് ദിവസം ആലിയ ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് 10.5 കോടി രൂപയാണ് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്. പല പ്രദേശങ്ങളിലും 50 ശതമാനം മാത്രമാണ് തിയറ്ററില്‍ അനുവദിച്ചതെങ്കിലും മോശമല്ലാത്ത പ്രകടനം നടത്താൻ ചിത്രത്തിനായി. വാരാന്ത്യത്തില്‍ ആലിയ ഭട്ട് ചിത്രത്തിന് കൂടുതല്‍ സ്വീകാര്യത കിട്ടുമെന്നാണ് പ്രതീക്ഷ. ആലിയ ഭട്ടിന്റെ പ്രകടനമാണ് ചിത്രത്തിന്റ ഏറ്റവും വലിയ ആകര്‍ഷണമെന്നായിരുന്നു 'ഗംഗുഭായ് കത്തിയാവാഡി' കണ്ടവരുടെ അഭിപ്രായങ്ങള്‍.
storms the theatres. Opens at ₹ 10.5 Cr DAY ONE. SLB - bring a HEROIC start to the BOX OFFICE. Despite 50% occupancy in key circuits and no night shows in Delhi circuit film performed very well. Good word of mouth. Expected BIG GROWTH over the wknd. pic.twitter.com/BFEw4r3qZJ
— Ramesh Bala (@rameshlaus)
undefined
സഞ്‍ജയ് ലീല ബന്‍സാലിയും ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബന്‍സാലി പ്രൊഡക്ഷന്‍സ്, പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. സഞ്‍ജയ് ലീല ബന്‍സാലിയാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നതും. കാമാത്തിപുര പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രം ആയിട്ടാണ് ആലിയ ഭട്ട് എത്തുന്നത്.
ഹുസൈന്‍ സെയ്‍ദിയുടെ 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്‍തകത്തിലെ 'ഗംഗുഭായ് കൊത്തേവാലി' എന്ന സ്‍ത്രീയുടെ ജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം. 2019 അവസാനം ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചെങ്കിലും ഷൂട്ടിംഗ് കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം മുടങ്ങിയതിനാലാണ് പൂര്‍ത്തിയാകാൻ വൈകിയത്. 'ഗംഗുഭായ് കത്തിയവാഡി' ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ ആലിയ ഭട്ടിന് ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. 'റഹിം ലാല' എന്ന കഥാപാത്രമായി അജയ്‍ ദേവ്‍ഗണും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
പദ്‍മാവതി'നു ശേഷം എത്തിയ സഞ്‍ജയ് ലീല ബന്‍സാലി ചിത്രമാണ് 'ഗംഗുഭായി കത്തിയവാഡി'. സുദീപ് ചാറ്റര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. 'ഗംഗുഭായ് കത്തിയവാഡി' ചിത്രത്തിലെ ഗാനങ്ങള്‍ക്കും റിലീസിനു മുന്നേ വലിയ സ്വീകാര്യത ലഭിച്ചിരുനനു. ആലിയ ഭട്ടിന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ മികച്ച ഒന്നാകും 'ഗംഗുഭായ് കത്തിയവാഡിയിലേത് എന്നാണ് സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍.
Read More : അമ്പരപ്പിച്ച് ആലിയ ഭട്ട് , 'ഗംഗുഭായ് കത്തിയവാഡി' റിവ്യു
രണ്‍ബിര്‍ കപൂറിന്റെ നായികയായിട്ടുള്ള 'ബ്രഹ്‍മാസ്‍ത്ര' എന്ന ചിത്രമാണ് ആലിയ ഭട്ടിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. അയൻ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുസൈന്‍ ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതുന്നു. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ധര്‍മ പ്രൊഡക്ഷൻസും ചേര്‍ന്നാണ് നിര്‍മാണം. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, വാള്‍ഡ് ഡിസ്‍നി സ്റ്റുഡിയോസ്, മോഷൻ പിക്ചേഴ്‍സ് എന്നിവരാണ് വിതരണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്. നാഗാര്‍ജുനയും 'ബ്രഹ്‍മാസ്‍ത്ര'യെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ഡിംപിള്‍ കപാഡിയയാണ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രമായി എത്തുന്നത്. സൂപ്പര്‍ ഹീറോ ചിത്രമായിട്ടാണ് 'ബ്രഹ്‍മാസ്‍ത്ര' എത്തുക. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ഏറെക്കാലമായി ആരാധകര്‍ കാത്തിരിക്കുന്ന 'ബ്രഹ്‍മാസ്‍ത്ര' റിലീസ് ചെയ്യുക. രണ്ട് ഭാഗങ്ങളിലായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. സെപ്റ്റംബര്‍ ഒമ്പതിനാണ് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യുക.