തിങ്കളാഴ്ച ടെസ്റ്റും പരാജയപ്പെട്ട് അക്ഷയ് കുമാര്‍:'ഖേൽ ഖേൽ മേം' വന്‍ പരാജയത്തിലേക്ക്

By Web Team  |  First Published Aug 20, 2024, 1:37 PM IST

റിലീസ് ചെയ്ത് ആദ്യവാരാന്ത്യം പിന്നിടുമ്പോൾ നിരാശാജനകമായ പ്രകടനമാണ് അക്ഷയ് കുമാർ ചിത്രം കാഴ്ചവെക്കുന്നത്. 


മുംബൈ: രക്ഷാബന്ധൻ പ്രമാണിച്ച് തിങ്കളാഴ്ച രാജ്യത്ത് പലയിടത്തും അവധിയായിരുന്നിട്ടും നിരാശാജനകമായ ആദ്യ വാരാന്ത്യത്തിന് ശേഷം അക്ഷയ് കുമാറിൻ്റെ ഖേൽ ഖേൽ മേം തിരിച്ചുവന്നില്ല എന്നതാണ് ബോക്സോഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മുദാസർ അസീസ് സംവിധാനം ചെയ്ത ഈ കോമഡി ചിത്രം നിർണായകമായ ആദ്യ തിങ്കളാഴ്ച ടെസ്റ്റില്‍ കാലിടറി.

ഇൻഡസ്ട്രി ട്രാക്കിംഗ് വെബ്‌സൈറ്റ് സാക്നിൽക് പറയുന്നതനുസരിച്ച് ഖേൽ ഖേൽ മേൻ വെറും 1.9 കോടി രൂപയാണ്  തിങ്കളാഴ്ച നേടിയത്. ചിത്രം ഞായറാഴ്ച നേടിയതിനേക്കാൾ 70 ശതമാനം കുറവാണ് (3.85 കോടി രൂപയായിരുന്നു ഞായറാഴ്ചത്തെ കളക്ഷന്‍). 15.95 കോടി രൂപയാണ് ഖേൽ ഖേൽ മേൻ്റെ അഞ്ച് ദിവസത്തെ മൊത്തം വരുമാനം. വരും ദിവസങ്ങളില്‍ അക്ഷയ്‌യുടെ ചിത്രം 20 കോടി കടക്കുമോ എന്ന് പോലും തീര്‍ച്ചയില്ല. 

Latest Videos

undefined

ഒരുകാലത്ത് ബോളിവുഡ് നിര്‍മ്മാതാക്കള്‍ ഏറ്റവുമധികം മിനിമം ഗ്യാരന്‍റി കല്‍പ്പിച്ചിരുന്ന അക്ഷയ്ക്ക് കൊവിഡ് മുതലിങ്ങോട്ട് മോശം കാലമാണ്. അവസാനമെത്തിയ സര്‍ഫിറയും ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു. എന്നാല്‍ തനിക്ക് ആത്മവിശ്വാസമുള്ള കോമഡി ട്രാക്കിലേക്ക് അക്ഷയ് കുമാര്‍ മടങ്ങിയെത്തുന്ന ചിത്രമായിരുന്ന  ഖേൽ ഖേൽ മേം എന്ന ചിത്രത്തില്‍ ഏറെ പ്രതീക്ഷയായിരുന്നു. എന്നാല്‍ ഇതും പരാജയ വഴിയിലാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. 

2016 ല്‍ പുറത്തിറങ്ങിയ ഇറ്റാലിയന്‍ ചിത്രം പെര്‍ഫെക്റ്റ് സ്ട്രേഞ്ചേഴ്സിന്‍റെ റീമേക്ക് ആണ് ഖേല്‍ ഖേല്‍ മേം. നേരത്തെ കഴിഞ്ഞ ഞായറാഴ്ച ബുക്കിംഗില്‍ മലയാള ചിത്രം വാഴ അക്ഷയ് കുമാര്‍ ചിത്രത്തെക്കാള്‍ ബുക്കിംഗില്‍ മുന്നില്‍ എത്തിയിരുന്നു. അക്ഷയ് കുമാര്‍ നായകനായ ബോളിവുഡ് ചിത്രത്തെ പിന്തള്ളിയാണ് വാഴ നാലാം സ്ഥാനത്തെത്തിയത്. ഖേല്‍ ഖേല്‍ മേമിന്റെ 46000 ടിക്കറ്റുകള്‍ മാത്രമാണ് ഞായറാഴ്ച വിറ്റത്.  

ദേശീയ അവാര്‍ഡ് നേട്ടത്തിന് ശേഷം നിത്യ മേനന്റെ പുതിയ ചിത്രം വിജയ് സേതുപതിക്കൊപ്പം

ഡബ്യുസിസിയുടെ വലിയ നേട്ടം, ഹേമ റിപ്പോർട്ടിൻ മേൽ നടപടികൾ ഉറപ്പാക്കും : ബീനാ പോൾ

click me!