ഈ വാരാന്ത്യത്തോടെ 50 കോടിയോളം രൂപ ചിത്രം സ്വന്തമാക്കുമെന്നാണ് വിലയിരുത്തൽ.
കൊവിഡ് കാലം ലോകമാകെ വലിയ ക്ഷീണമേല്‍പ്പിച്ച മേഖലകളിലൊന്ന് ചലച്ചിത്ര വ്യവസായമായിരുന്നു. മലയാളം ഉൾപ്പടെയുള്ള സിനിമകൾ ഒടിടി റിലീസുകളിലൂടെ ഇന്റസ്ട്രിയിൽ പിടിച്ചു നിന്നു. മഹാമാരിക്കാലം ഏല്‍പ്പിച്ച വലിയ ആഘാതത്തില്‍ നിന്ന് വിവിധ ഭാഷാ ചലച്ചിത്ര വ്യവസായങ്ങള്‍ കരകയറി ബഹുദൂരം മുന്നിലെത്തിയിട്ടും അതിനു കഴിയാത്ത ഒരു മേഖല ബോളിവുഡ് മാത്രമാണ്. ബിഗ് ബജറ്റ്, മുൻനിര നായക ചിത്രങ്ങൾ ഉൾപ്പടെയുള്ളവയ്ക്ക് വൻ പരാജയമാണ് ബോക്സ് ഓഫീസിൽ നേരിടേണ്ടി വന്നത്. എന്നാൽ ഒരിടവേളയ്ക്ക് ശേഷം ബോളിവുഡിന് ആശ്വാസം പകരുന്നൊരു കളക്ഷൻ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. 'ദൃശ്യം 2'വിന്റെ ഹിന്ദി പതിപ്പാണ് പരാജയങ്ങൾ തുടർക്കഥയായ ബോളിവുഡിന് ഇപ്പോൾ ആശ്വസമായിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് 'ദൃശ്യ 2' തിയറ്ററുകളിൽ എത്തിയത്. മികച്ച സ്ക്രീൻ കൗണ്ടോടെ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ 15.38 കോടിയാണ് ആദ്യദിനം സ്വന്തമാക്കിയത്. ട്രേഡ് അനലിസ്റ്റായ തരൺ ആദർശ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 'തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം പ്രക്ഷുബ്ധമായ ഘട്ടത്തിലൂടെ കടന്നുപോയ വ്യവസായത്തെ ദൃശ്യം2 പുനരുജ്ജീവിപ്പിക്കുന്നു', എന്നായിരുന്നു അദ്ദേഹത്തെ ട്വീറ്റ്.
REJUVENATES the industry that was going through a turbulent phase after a string of failures…
🔥 Takes a FLYING START on Day 1
🔥 SECOND BIGGEST START of 2022 [outright films]
🔥 ₹ 50 cr+ weekend on the cards
Fri ₹ 15.38 cr. biz. pic.twitter.com/N4doDDjkJQ
undefined
റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ 2022ലെ ഹിന്ദി സിനിമകളിൽ ഏറ്റവും മികച്ച ആദ്യദിന കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമെന്ന ഖ്യാതി ഇനി ദൃശ്യ 2ന് സ്വന്തം.ഭൂല്‍ ഭൂലയ്യ 2 ആണ് ആദ്യ ചിത്രം. ഈ വാരാന്ത്യത്തോടെ 50 കോടിയോളം രൂപ ചിത്രം സ്വന്തമാക്കുമെന്നാണ് വിലയിരുത്തൽ. പല തിയറ്ററുകളിലും ദൃശ്യം 2വിന്റെ കൂടുതൽ ഷോകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യം 2ന്റെ ഹിന്ദി റീമേക്ക് ആണ് ചിത്രം. ഇന്ത്യയില്‍ 3302ഉം വിദേശത്ത് 858ഉം സ്‍ക്രീനുകളാണ് ഇന്നലെ ചിത്രം പ്രദർശനത്തിന് എത്തിയത്. അജയ് ദേവ്‍ഗണ്‍, ശ്രിയ ശരൺ തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. നേരത്തെ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ ആദ്യഭാഗവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മസ്തിഷ്കാഘാതം; ഗാനരചയിതാവ് ബീയാര്‍ പ്രസാദ് വെന്‍റിലേറ്ററില്‍, സഹായം തേടി കുടുംബം
സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. മലയാളം പോലെ ബോളിവുഡിലും വൻ ഹിറ്റാകുമെന്ന പ്രതീക്ഷിക്കപ്പെട്ട ദൃശ്യം ചിത്രത്തിന്‍റെ സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആണ്. അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭുഷൻ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം.