'മൺഡേ ടെസ്റ്റി'ല്‍ പരാജയം രുചിച്ച് ആദിപുരുഷ്; നാല് ദിവസത്തെ കളക്ഷന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

By Web Team  |  First Published Jun 20, 2023, 4:07 PM IST

സമീപകാല ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രം


വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തുന്ന ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കുന്നുണ്ടോ എന്നത് സിനിമാ വ്യവസായത്തിന്‍റെ മാത്രമല്ല, പ്രേക്ഷകരുടെയും കൌതുകമാണ്. റിലീസിന് മുന്‍പ് ലഭിക്കുന്ന അമിത പ്രേക്ഷകശ്രദ്ധ ഗുണത്തേക്കാളേറെ ദോഷമായതിനാല്‍ ആദ്യ ദിനങ്ങളില്‍ ലഭിക്കുന്ന പ്രതികരണങ്ങളെ ഏറെ പ്രാധാന്യത്തോടെയാണ് അണിയറക്കാര്‍ കാണാറ്. വൈഡ് റിലീസിന്‍റെ ഇന്നത്തെ കാലത്ത് റിലീസ് ദിനത്തില്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിക്കുന്നപക്ഷം നിര്‍മ്മാതാക്കള്‍ത്ത് തിരിഞ്ഞുനോക്കേണ്ടിവരാറില്ല. എന്നാല്‍ ഇതേസ്ഥാനത്ത് ലഭിക്കുന്നത് നെഗറ്റീവ് അഭിപ്രായങ്ങളാണെങ്കില്‍ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് പ്രകടനത്തെ അത് സാരമായി ബാധിക്കാറുമുണ്ട്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പുതിയ ചര്‍ച്ച പ്രഭാസ് നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം ആദിപുരുഷ് ആണ്.

സമീപകാല ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രത്തിന് മികച്ച അഡ്വാന്‍സ് റിസര്‍വേഷനും ലഭിച്ചിരുന്നു. എന്നാല്‍ പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നുമൊക്കെ മോശം അഭിപ്രായങ്ങളാണ് ആദ്യദിനം മുതല്‍ ചിത്രത്തിന് ലഭിച്ചത്. ആദ്യദിനത്തിലെയും ആദ്യ വാരാന്ത്യത്തിലെയും കളക്ഷനെ ഇത് സാരമായി ബാധിച്ചില്ലെങ്കിലും തിങ്കളാഴ്ച ലഭിച്ച കളക്ഷനെ ഈ നെഗറ്റീവ് മൌത്ത് പബ്ലിസിറ്റി സാരമായി ബാധിച്ചിരിക്കുകയാണ്. 

We are grateful for your love and devotion ❤️ Jai Shri Ram! 🙏

Book your tickets on: https://t.co/2jcFFjFeI4 now in cinemas near you! ✨ … pic.twitter.com/E1g8zTbUOe

— T-Series (@TSeries)

Latest Videos

undefined

 

ആഗോള ബോക്സ് ഓഫീസില്‍ റിലീസ് ദിനത്തില്‍ ചിത്രം 140 കോടി നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നത്. വെള്ളിയാഴ്ചയായിരുന്നു ചിത്രത്തിന്‍റെ റിലീസ്. ശനി, ഞായര്‍ ദിനങ്ങളിലും ചിത്രം 100 കോടി വീതം നേി. അങ്ങനെ ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് ആകെ ആഗോള ഗ്രോസ് 340 കോടി. എന്നാല്‍ തിങ്കളാഴ്ച കളക്ഷനില്‍ ചിത്രം വന്‍ ഡ്രോപ്പ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. 35 കോടിയാണ് തിങ്കളാഴ്ചത്തെ ചിത്രത്തിന്‍റെ ആഗോള ഗ്രോസ്. അതേസമയം നിര്‍മ്മാതാക്കളെ സംബന്ധിച്ച് ചിത്രം ഇതിനകം തന്നെ നേട്ടമാണ് ഉണ്ടാക്കിയത്. റിലീസിന് മുന്‍പുതന്നെ വിവിധ അവകാശങ്ങളുടെ വില്‍പ്പനയിലൂടെ മുടക്കുമുതലിന്‍റെ 85 ശതമാനം ചിത്രം നേടിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 500 കോടി മുതല്‍മുടക്കില്‍ എത്തിയ ചിത്രമാണിത്.

ALSO READ : '50 ദിവസം കഴിഞ്ഞപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്'; റിനോഷിനെക്കുറിച്ച് വിഷ്‍ണു

WATCH : 'ബിഗ് ബോസിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ

click me!