മള്‍ട്ടിപ്ലെക്സ് ശൃംഖലകളില്‍ വന്‍ ബുക്കിംഗ്
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ വരുന്ന ചിത്രമാണ് പ്രഭാസ് നായകനാവുന്ന ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കല്‍ ചിത്രം സംവിധാനം ചെയ്യുന്നത് ലോക്മാന്യ, തന്‍ഹാജി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ഓം റാവത്ത് ആണ്. ബാഹുബലിക്ക് ശേഷം മികച്ചൊരു വിജയം ലഭിച്ചിട്ടില്ലാത്ത പ്രഭാസിനെ സംബന്ധിച്ചും ആദിപുരുഷിന്റെ പ്രേക്ഷക സ്വീകാര്യത പ്രധാനമാണ്. എന്നാല്‍ ചിത്രം സൃഷ്ടിച്ചിരിക്കുന്ന പ്രീ റിലീസ് ഹൈപ്പ് ഇനിഷ്യല്‍ കളക്ഷനെ വലിയ രീതിയില്‍ സ്വാധീനിക്കുമെന്നാണ് പുറത്ത് വരുന്ന കണക്കുകള്‍.
ചിത്രം നാല് ലക്ഷത്തിലധികം ടിക്കറ്റുകള്‍ ഇതിനകം വിറ്റഴിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്‍റെ കണക്ക് പ്രകാരം രാജ്യത്തെ പ്രധാന മള്‍ട്ടിപ്ലെക്സ് ശൃംഖലകളില്‍ പെടുന്ന പിവിആര്‍, ഐനോക്സ് എന്നിവിടങ്ങളില്‍ നിന്ന് മാത്രം 4.79 ലക്ഷം ടിക്കറ്റുകള്‍ ചിത്രത്തിന് ഇതിനകം വില്‍ക്കാനിട്ടുണ്ട്. റിലീസ് ദിനത്തിലേത് മാത്രമല്ല, മറിച്ച് ആദ്യ വാരാന്ത്യ ദിനങ്ങളിലേത് അടക്കമുള്ളതാണ് ഇത്. എന്‍റര്‍ടെയ്ന്‍മെന്‍റ് വെബ് സൈറ്റ് ആയ കൊയ്മൊയ്‍യുടെ കണക്ക് പ്രകാരം ആദ്യദിനത്തിലെ മാത്രം അഡ്വാന്‍സ് ബുക്കിംഗ് പ്രകാരം ചിത്രം ഇതുവരെ നേടിയിട്ടുള്ളത് 11.02 കോടിയാണ്. വിവിധ ഭാഷാ പതിപ്പുകളുള്ള ചിത്രത്തിന്‍റെ ഹിന്ദി 3 ഡി പതിപ്പ് ആണ് ബുക്കിംഗില്‍ മുന്നിലെന്നും കൊയ്മൊയ് പറയുന്നു. 5.70 കോടിയാണ് ഹിന്ദി 3 ഡി പതിപ്പിലൂടെ ചിത്രം ഇതിനകം നേടിയതെന്നാണ് അവരുടെ റിപ്പോര്‍ട്ട്.
*advance booking* status at *national chains* [ and ]… Update till Thursday, 11 am… Note: and versions.
Total tickets sold for *Weekend 1* [ + ]: 4,79,811
Note: ticket sales are awaited. Tsunami loading 🔥🔥🔥
⭐️… pic.twitter.com/CyVOv2V5K1
undefined
അതേസമയം ചിത്രം റിലീസിന് മുന്‍പ് തന്നെ മുടക്കുമുതലിന്‍റെ 85 ശതമാനവും ചിത്രം തിരിച്ചുപിടിച്ചതായാണ് കണക്കുകള്‍. 500 കോടി നിര്‍മ്മാണച്ചെലവുള്ള ചിത്രമാണിത്. സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ് റൈറ്റ്സുകളുടെ വില്‍പ്പന വഴി 247 കോടി രൂപയാണ് ചിത്രം സമാഹരിച്ചതെന്നാണ് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തെന്നിന്ത്യയില്‍ നിന്ന് തിയറ്റര്‍ വിതരണാവകാശം വഴി 185 കോടി രൂപയും ചിത്രം നേടിയെന്നും അവരുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. അങ്ങനെ ആകെ 432 കോടി! മികച്ച ഓപണിംഗ് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം പോസിറ്റീവ് അഭിപ്രായം നേടുന്നപക്ഷം ഹിന്ദി പതിപ്പില്‍ നിന്ന് മാത്രം ആദ്യ മൂന്ന് ദിവസങ്ങളില്‍ 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
WATCH : 'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ