രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്ത ചിത്രം
ഇന്ത്യൻ സിനിമയിൽ സമീപകാലത്തെ ഏറ്റവും വലിയ ചർച്ചാവിഷയമായിരുന്നു ആദിപുരുഷ്. റിലീസിന് മുൻപ് ലഭിച്ച വലിയ തോതിലുള്ള പബ്ലിസിറ്റിയാലും റിലീസ് ശേഷം ലഭിച്ച മോശം പ്രതികരണങ്ങളാലും. പ്രീ റിലീസ് ഹൈപ്പ് കാരണം മികച്ച ഇനിഷ്യൽ ലഭിച്ചുവെങ്കിലും ആദ്യ വാരാന്ത്യത്തിന് ശേഷം അതിൽ കാര്യമായ ഇടിവ് സംഭവിച്ചുവെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ ഒക്കെയും പറഞ്ഞിരുന്നത്. എന്നാൽ ബോക്സ് ഓഫീസിൽ ചിത്രം നേട്ടമുണ്ടാക്കിയതായാണ് നിർമ്മാതാക്കൾ പുറത്തുവിട്ട കണക്കുകൾ പറയുന്നത്. ജൂൺ 16 ന് ബഹുഭാഷാ പതിപ്പുകളുമായി ലോകമെമ്പാടും റിലീസ് ചെയ്യപ്പെട്ട ചിത്രം 10 ദിവസം കൊണ്ട് ആഗോള തലത്തില്‍ നേടിയ കളക്ഷന്‍ എത്രയെന്ന കണക്കാണ് നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
10 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 450 കോടി ഗ്രോസ് നേടിയെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു. 500 കോടി ബജറ്റ് എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന ചിത്രമാണിത്. ബോക്സ് ഓഫീസില്‍ പരാജയം നേരിട്ടിരുന്നെങ്കില്‍ പോലും ചിത്രം നിര്‍മ്മാതാക്കള്‍ക്ക് സാമ്പത്തികമായി വലിയ പരിക്ക് ഏല്‍പ്പിക്കില്ലായിരുന്നു. ചിത്രം റിലീസിന് മുന്‍പ് തന്നെ മുടക്കുമുതലിന്‍റെ 85 ശതമാനവും ചിത്രം തിരിച്ചുപിടിച്ചതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ് റൈറ്റ്സുകളുടെ വില്‍പ്പന വഴി 247 കോടി രൂപ ചിത്രം സമാഹരിച്ചതായി ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെന്നിന്ത്യയില്‍ നിന്ന് തിയറ്റര്‍ വിതരണാവകാശം വഴി 185 കോടി രൂപയും ചിത്രം നേടിയെന്നും അവരുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. അങ്ങനെ ആകെ 432 കോടി റിലീസിന് മുന്‍പ് തന്നെ ചിത്രം സമാഹരിച്ചതായാണ് ലഭ്യമായ കണക്കുകള്‍.
We are incredibly touched by the overwhelming response shown towards Adipurush ❤️ Jai Shri Ram 🙏
Book your tickets on: https://t.co/2jcFFjFeI4 now in cinemas near you! ✨ … pic.twitter.com/Repg2vkQo9
undefined
രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്ത എപിക് മിത്തോളജിക്കല്‍ ചിത്രത്തില്‍ പ്രഭാസ് ആണ് ശ്രീരാമനെ അവതരിപ്പിക്കുന്നത്. കൃതി സനോണ്‍ സീതയാവുമ്പോള്‍ രാവണനാവുന്നത് സെയ്ഫ് അലി ഖാന്‍ ആണ്.
WATCH : അവസാന വാരത്തിലേക്ക് ബിഗ്ബോസ്; ഇനിയെന്ത് സംഭവിക്കും, കാണാം ബിബി ടോക്ക്