രജനികാന്തോ, വിജയ്‍യോ?, വീഴുന്നത് ആര്?, കളക്ഷനില്‍ റിലീസിനുമുന്നേ വേട്ടയ്യൻ ഞെട്ടിക്കുന്നു, കേരളത്തിലോ?

By Web TeamFirst Published Oct 8, 2024, 11:37 AM IST
Highlights

റിലീസിനുമുന്നേ രജനികാന്തിന്റെ വേട്ടയ്യന് നേടാനായ കളക്ഷന്റെ കണക്കുകള്‍ പുറത്ത്.

തമിഴകത്തിന്റെ രജനികാന്ത് നായകനാകുന്ന വേട്ടയ്യൻ സിനിമയ്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ബുക്കിംഗില്‍ രജനികാന്ത് ചിത്രം സ്വീകാര്യതയുണ്ടാക്കുന്നുവെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍. തമിഴകത്ത് മാത്രമല്ല ചിത്രം അഡ്വാൻസ് കളക്ഷനില്‍ മറ്റിടങ്ങളിലും നേട്ടമുണ്ടാക്കുന്നുണ്ട്. 80 ലക്ഷമാണ് ചിത്രത്തിന് അഡ്വാൻസ് കളക്ഷൻ കേരളത്തില്‍ നേടാനായത് എന്നാണ് റിപ്പോര്‍ട്ട്.

വിദേശത്ത് നിന്ന് 13.40 കോടി ചിത്രം നേടിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് 11.10 കോടിയാണ് ചിത്രത്തിന് മുൻകൂറായി നേടാനായാത്. ആഗോളതലത്തില്‍ ആകെ ചിത്രത്തിന് 24.5 കോടി രൂപയും അഡ്വാൻസായി നേടാനായിയെന്നാണ് റിപ്പോര്‍ട്ട് വരുമ്പോള്‍ വിജയ്‍യെ മറികടക്കാനാകുമോ രജനികാന്തിനെന്നാണ് ആകാംക്ഷ. തമിഴകത്തിന്റെ രജനികാന്തിന്റെ വേട്ടയ്യൻ മികച്ച സിനിമാ അനുഭവമാകും എന്ന സൂചനകള്‍ നേരത്തെ തന്റെ റിവ്യുവില്‍ അനിരുദ്ധ് രവിചന്ദര്‍ വ്യക്തമാക്കിയിരുന്നു.

Latest Videos

സംവിധാനം ടി ജെ ജ്ഞാനവേലാണ്. യുഎ സര്‍ട്ടിഫിക്കറ്റാണ് രജനികാന്ത് നായകനായ ചിത്രത്തിന് എന്നാണ് റിപ്പോര്‍ട്ട്. ഛായാഗ്രഹണം എസ് ആർ കതിർ. രജനികാന്തിനൊപ്പം ഫഹദ് ഫാസിനു പുറമേ ചിത്രത്തില്‍ മഞ്‍ജു വാര്യർ, അമിതാബ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്.

സംഗീതം അനിരുദ്ധ് രവിചന്ദർ നിര്‍വഹിക്കുന്നുവെന്നത് ചിത്രത്തിന്റെ ആകര്‍ഷകമാണ്. കലാസംവിധാനം കെ കതിർ ആണ്. വസ്ത്രാലങ്കാരം അനു വർദ്ധൻ ആണ്. അൻപറിവ് രജനികാന്തിന്റെ വേട്ടയ്യന്റെ ആക്ഷൻ സംവിധാനം നിര്‍വഹിക്കുമ്പോള്‍ പിആര്‍ഒ ശബരി ആണ്.

Read More: ഇമ്രാൻ ഹാഷ്‍മിക്ക് പരുക്കേറ്റു, ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!