വിസ്‍മയിപ്പിക്കുന്ന കുതിപ്പ്, മമ്മൂട്ടിയുടെ കാതലിന് കോടികളുടെ നേട്ടം, തമിഴ്‍നാട്ടിലും കര്‍ണാകയിലും നേടിയതും

By Web Team  |  First Published Nov 26, 2023, 11:56 AM IST

കേരളത്തിലെയും തമിഴ്‍നാട്ടിലെയും കര്‍ണാടകയിലെയും കാതലിന്റെ കളക്ഷൻ കണക്കുകള്‍.


വേഷപ്പകര്‍ച്ചയില്‍ വിസ്‍മയിപ്പിച്ച് മമ്മൂട്ടി മുന്നേറുകയാണ്. അതൊക്കെ കാലം അംഗീകരിക്കുന്നുവെന്നതിന്റെ തെളിവാണ് കളക്ഷൻ റിപ്പോര്‍ട്ടുകളും. കാതല്‍ നേടുന്ന സ്വീകാര്യത മമ്മൂട്ടി ചിത്രം വൻ ഹിറ്റിലേക്ക് നീങ്ങുമെന്നതിന്റെ സൂചനകളാണ്. മമ്മൂട്ടിയുടെ കാതലിന് ഓരോ ദിവസവും കോടി രൂപ കവിയുന്നുവെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

മമ്മൂട്ടി നായകനായി എത്തിയ കാതല്‍ ദ കോര്‍ കേരള ബോക്സ് ഓഫീസില്‍ നിന്ന് മൂന്ന് ദിവസത്തിനുള്ളില്‍ 3.5 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. ഇന്നലെ മാത്രം നേടി 1.40 കോടി രൂപയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡബ്ല്യുഎഫിന്റെ റിപ്പോര്‍ട്ട് പ്രകാരം മമ്മൂട്ടി ചിത്രം തമിഴ് ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 19.63 ലക്ഷമാണ്. മമ്മൂട്ടി വേറിട്ട വേഷത്തിലെത്തിയ കാതലിന്റെ കളക്ഷൻ കര്‍ണാടക ബോക്സ് ഓഫീസില്‍ മൂന്ന് ദിവസത്തില്‍ 35.44 ലക്ഷം രൂപയാണ് എന്നും ട്രേഡ് അനലിസ്റ്റുകളായ ഡബ്ല്യുഎഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest Videos

undefined

സംവിധാനം നിര്‍വഹിച്ചത് ജിയോ ബേബിയാണ്. നായികയായി എത്തിയത് ജ്യോതികയും.  ഛായാഗ്രഹണം സാലു കെ തോമസ്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം മാത്യൂസ് പുളിക്കൻ ആയിരുന്നു.

കാതലിന് നടൻ മമ്മൂട്ടി നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഉണ്ട്. മമ്മൂട്ടി കമ്പനിയുടെ മൂന്നാമത്തെ ചിത്രവുമാണ്.  ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം' ആയിരുന്നു ആദ്യ ചിത്രം. നിരവധി പേരാണ് മമ്മൂട്ടിയെ അഭിന്ദിച്ച് രംഗത്ത് എത്തുന്നത് എന്നതിനാല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചാകും കാതലിന്റെ കുതിപ്പ് എന്നാണ് റിപ്പോര്‍ട്ട്.

Read More: പ്രഭാസിന് മറികടക്കേണ്ടത് മലയാളത്തിന്റെ വമ്പൻ താരത്തെ, ഒന്നാമത് മോഹൻലാലും മമ്മൂട്ടിയുമല്ല, മുന്നില്‍ യുവ നടൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!