കുഴിയിൽ വീഴാതെ 'ന്നാ താൻ കേസ്‌ കൊട്‌'; ഹാഫ് സെഞ്ച്വറി അടിച്ച് ചാക്കോച്ചൻ ചിത്രം

By Web Team  |  First Published Aug 29, 2022, 10:48 AM IST

ഓ​ഗസ്റ്റ് 11നാണ്  'ന്നാ താൻ കേസ് കൊട്' തിയറ്ററുകളിൽ എത്തിയത്.


പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് 'ന്നാ താൻ കേസ്‌ കൊട്‌'. കുഞ്ചാക്കോ ബോബനെ നായകനാക്കി ചിത്രം സംവിധാനം ചെയ്തത് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആണ്. പോസ്റ്റർ വാചകത്തിലെ വിവാദങ്ങൾക്കിടെ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷക നിരൂപക പ്രശംസകൾ നേടി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ വിവാദങ്ങളിൽ പതറാതെ കുഞ്ചാക്കോ ബോബൻ ചിത്രം ബോക്സ് ഓഫീസിൽ ഹാഫ് സെഞ്ച്വറി അടിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്. 

കുഞ്ചാക്കോ ബോബൻ തന്നെയാണ് ന്നാ താൻ കൊട് 50 കോടി ക്ലബ്ബിൽ എത്തിയ വിവരം പങ്കുവച്ചിരിക്കുന്നത്. "ഞങ്ങളുടെ സിനിമ വലിയ വിജയമാക്കിയതിന് നന്ദി! സ്നേഹവും പിന്തുണയും കേവലം ഒരു മാജിക് ആയിരുന്നു! അനുഗ്രഹീതനും വിനീതനും ആണ് ഞാൻ. ന്നാ താൻ കേസ് കോട് മൊത്തം 50 കോടി ബിസിനസ് നേടി", എന്നാണ് കു‍ഞ്ചാക്കോ ബോബൻ സന്തോഷം പങ്കുവച്ച് കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രം​ഗത്തെത്തിയത്. 

Latest Videos

undefined

ഓ​ഗസ്റ്റ് 11നാണ്  'ന്നാ താൻ കേസ് കൊട്' തിയറ്ററുകളിൽ എത്തിയത്. കു‍ഞ്ചാക്കോ ബോബന്റെ സിനിമാ കരിയറിലെ മികച്ചൊരു കഥാപാത്രം റിലീസിന് മുൻപ് തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധകവർന്നിരുന്നു. മമ്മൂട്ടി നായകനായ 'കാതോട് കാതോരം' എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ 'ദേവദൂതര്‍ പാടി' എന്ന ​ഗാനം ഈ ചിത്രത്തിന് വേണ്ടി റിപ്രൊഡ്യൂസ് ചെയ്‍ത് പുറത്തിറക്കിയത് ഏറെ ശ്രദ്ധനേടിയിരുന്നു. 

'തോല്‍പ്പിക്കാനാവില്ല, കൊഴുമ്മല്‍ രാജീവനിലും വിപ്ലവകാരിയുണ്ട്': ചെ​ഗുവേര ആയി ചാക്കോച്ചൻ

ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററിലെ വാചകം ചിലരെ ചൊടിപ്പിക്കുകയും വിവാദങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. 'തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ', എന്നായിരുന്നു പോസ്റ്ററിലെ വാചകം. പിന്നാലെ സിനിമയ്ക്ക് എതിരെ ഇടത് അനുഭാവികൾ രം​ഗത്തെത്തി. എന്നാൽ ഏതെങ്കിലും സര്‍ക്കാരിനോ രാഷ്ട്രീയ പാര്‍ട്ടിക്കോ എതിരല്ല സിനിമ എന്ന് പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍ അടക്കമുള്ളവർ രം​ഗത്തെത്തുകയും ചെയ്തിരുന്നു. 

ഇതിന് സമാനമായ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറങ്ങിയിരുന്നു. "തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴി ഇല്ലാ! എന്നാലും വന്നേക്കണേ", എന്നായിരുന്നു ഈ പോസ്റ്ററിലെ വാചകം. യുകെ, അയര്‍ലന്‍ഡ്, കാനഡ അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലെ തിയറ്റര്‍ ലിസ്റ്റ് പങ്കുവച്ചു കൊണ്ടായിരുന്നു ഈ പോസ്റ്റർ പുറത്തുവന്നത്. ഇതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

click me!