രണ്ടാം വാരാന്ത്യത്തിലെ ബുക്കിംഗ് നിലയും മറ്റും പരിശോധിച്ചാല്‍ ആവേശം 100 കോടി കടക്കാൻ ഒരുങ്ങുകയാണ്.
കൊച്ചി: മലയാളത്തിലെ ഈദ് വിഷു റിലീസായി എത്തിയ ആവേശം ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലേക്കൊന്നായി മാറുകയാണ്. ഫഹദ് ഫാസിൽ നായകമായി ജിതു മാധവ് ഒരുക്കിയ ആക്ഷൻ കോമഡി ചിത്രം വന്‍ കളക്ഷനാണ് ആഗോള തലത്തില്‍ ആദ്യവാരത്തില്‍ ഉണ്ടാക്കിയത്. 8 ദിവസം നീണ്ട ആദ്യ ആഴ്ചയിൽ ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 36 കോടിയാണ് ചിത്രം നേടിയത്. ഇത് അന്താരാഷ്ട്ര തലത്തിൽ 29 കോടി രൂപയും ചിത്രം നേടി, ലോകമെമ്പാടുമുള്ള ഗ്രോസ് ഇതോടെ 65 കോടിയാണ് ചിത്രത്തിന്‍റെത്. വ്യാഴാഴ്ച വരെയുള്ള കണക്കാണ് ഇത്.
രണ്ടാം വാരാന്ത്യത്തിലെ ബുക്കിംഗ് നിലയും മറ്റും പരിശോധിച്ചാല്‍ ആവേശം 100 കോടി കടക്കാൻ ഒരുങ്ങുകയാണ്. അടുത്ത ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആഗോള കളക്ഷനില്‍ ആവേശം 100 കോടി കടന്നേക്കാം. ഇതോടെ 100 കോടി ക്ലബില്‍ എത്തുന്ന ഏഴാമത്തെ മലയാളം ചിത്രമാകും ആവേശം. അതോടെ മൂന്ന് മാസത്തിനുള്ളില്‍ 100 കോടി പിന്നിടുന്ന നാലമത്തെ മലയാള ചിത്രമായി മാറും ആവേശം.
undefined
ഈദിന് അവധി ദിനത്തില്‍ റിലീസായ ചിത്രം ഇതുവരെ ഇന്ത്യന്‍ ബോക്സോഫീസില്‍ സ്റ്റഡിയായ കളക്ഷനിലാണ് പോകുന്നത്. റിലീസ് ദിനത്തില്‍ 4.10 കോടിയാണ് ആവേശം നേടിയത്.
ആവേശത്തിന്‍റെ ആദ്യ ആഴ്ച ഇന്ത്യന്‍ കളക്ഷന്‍ ഇങ്ങനെ
ഡേ 1- 4.20 കോടി
ഡേ 2 - 3.80 കോടി
ഡേ 3 - 4.65 കോടി
ഡേ 4 - 5.75 കോടി
ഡേ 5 - 4.60 കോടി
ഡേ 6 - 4.50 കോടി
ഡേ 7 - 4.40 കോടി
ഡേ 8 - 4.10 കോടി
അതേ സമയം ആറ് ദിവസം കൊണ്ട് ആവേശം 50 കോടി ക്ലബ്ബില്‍ എത്തിയിരിരുന്നു. നാല് ദിവസം കൊണ്ട് 50 കോടിയിലെത്തിയ ആടുജീവിതമാണ് ഈ നേട്ടത്തില്‍ ഏറ്റവും വേഗത്തില്‍ എത്തിയ മലയാള ചിത്രം. നാല് ദിവസം കൊണ്ടുതന്നെ ലൂസിഫറും അഞ്ച് ദിവസം കൊണ്ട് കുറുപ്പും 50 കോടിയില്‍ എത്തിയിരുന്നു.
വിഷു റിലീസ് ആയി ആവേശം എത്തിയ അതേദിവസം മറ്റ് രണ്ട് ചിത്രങ്ങള്‍ കൂടി തിയറ്ററുകളില്‍ എത്തിയിരുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത പ്രണവ്- ധ്യാന്‍ ചിത്രം വര്‍ഷങ്ങള്‍ക്കു ശേഷവും രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്‍ ചിത്രം ജയ് ഗണേഷുമായിരുന്നു അവ. ഒപ്പം മാര്‍ച്ച് 28 ന് തിയറ്ററുകളിലെത്തിയ ആടുജീവിതവും സജീവ സാന്നിധ്യമായി തിയറ്ററുകളില്‍ ഉണ്ടായിരുന്നു.
'ഒസ്കാര്‍ ലഭിച്ച ‘ജയ് ഹോ’ഗാനം റഹ്മാന്‍ അല്ല കംപോസ് ചെയ്തത്': വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു