മലയാള സിനിമയുടെ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ഹിറ്റ്
മലയാള സിനിമ അതിന്‍റെ ബോക്സ് ഓഫീസ് കപ്പാസിറ്റി വര്‍ധിപ്പിച്ച വര്‍ഷമാണ് ഇത്. മറുഭാഷാ ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക് ആളെ എത്തിക്കാന്‍ പാടുപെട്ടപ്പോള്‍ ഈ വര്‍ഷം റിലീസ് ചെയ്യപ്പെട്ട നാല് മലയാള ചിത്രങ്ങളാണ് 100 കോടിക്ക് മുകളില്‍ നേടിയത്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു ആടുജീവിതം. സമീപകാല റിലീസുകളില്‍ വമ്പന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയിരുന്ന ചിത്രം തിയറ്ററുകളിലെത്തിയത് മാര്‍ച്ച് 28 ന് ആയിരുന്നു. ഇപ്പോഴിതാ ചിത്രം തിയറ്ററുകളില്‍ 75 ദിനങ്ങള്‍ പിന്നിട്ടിരിക്കുകയാണ്.
സ്ക്രീന്‍ കൗണ്ട് കുറവാണെങ്കിലും പ്രധാന സെന്‍ററുകളില്‍ ചിത്രം ഇപ്പോഴും കളിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ഏറ്റവും പുതിയ കളക്ഷന്‍ കണക്കുകളും പുറത്തെത്തിയിട്ടുണ്ട്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ കേരള ബോക്സ് ഓഫീസിന്‍റെ കണക്ക് പ്രകാരം കേരളത്തില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 79.3 കോടി ആണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 19.7 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മറ്റൊരു 59.4 കോടിയും. അങ്ങനെ ആകെ 158.45 കോടി.
undefined
മലയാള സിനിമയുടെ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ഹിറ്റ് ആണ് നിലവില്‍ ആടുജീവിതം. പ്രഖ്യാപന സമയം മുതല്‍ മലയാളികള്‍ കാത്തിരുന്ന ചിത്രമായിരുന്നു ആടുജീവിതം. വില്‍പ്പനയില്‍ റെക്കോര്‍ഡിട്ട, മലയാളികളുടെ പ്രിയനോവല്‍ ആടുജീവിതത്തിന്‍റെ ചലച്ചിത്രരൂപം എന്നതായിരുന്നു ആ ഹൈപ്പിന് കാരണം. കരിയറിലെ ഏറ്റവും ശ്രദ്ധേയ വേഷമാണ് ആടുജീവിതത്തിലൂടെ പൃഥ്വിരാജിന് ലഭിച്ചത്. അതദ്ദേഹം വിസ്മയിപ്പിക്കുന്ന വിധത്തില്‍ മനോഹരമാക്കുകയും ചെയ്തു. എ ആര്‍ റഹ്‍മാന്‍ സംഗീതം പകര്‍ന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ് ആണ്. അമല പോള്‍, ജിമ്മി ജീന്‍ ലൂയിസ്, കെ ആര്‍ ഗോകുല്‍, താലിഖ് അല്‍ ബലൂഷി, റിക് അബി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ALSO READ : ബജറ്റ് 600 കോടി! താരങ്ങള്‍ വാങ്ങുന്നത് എത്ര? 'കല്‍ക്കി 2898 എഡി'യിലെ താരങ്ങളുടെ പ്രതിഫലം