വേട്ടയ്യന്‍ എന്ന ചിത്രത്തിലാണ് രജനികാന്ത് നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
'പടയപ്പ', ഈ പേര് കേൾക്കുമ്പോൾ തന്നെ ഓരോ സിനിമാസ്വാദകരുടെ മനസിലും കയറിക്കൂടുന്ന ചില കഥാപാത്രങ്ങൾ ഉണ്ട്. പടയപ്പ എന്ന രജനികാന്തും നിലാംബരി എന്ന രമ്യാ കൃഷ്ണന്റെ വേഷവും. ഇരുവരും തകർത്തഭിനയിച്ച സിനിമയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. മാസും ആക്ഷനും ഇമോഷനും കോർത്തിണക്കിയ ഈ കംപ്ലീറ്റ് എന്റർടെയ്നർ റിലീസ് ചെയ്തത് 1999ൽ ആയിരുന്നു. കെ എസ് രവി കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പടയപ്പ ടിവിയിൽ വരുമ്പോൾ ഏറെ ആവേശത്തോടെയാണ് ഏവരും കാണുന്നത്.
രജനിസത്തിന്‍റെ പീക്ക് ലെവൽ കണ്ട ചിത്രമായിരുന്നു പടയപ്പ. രജനിയുടെ അസാധ്യ സ്ക്രീന്‍ പ്രസന്‍സും മാസ് പ്രകടന മികവും കൃത്യമായി ഉപയോഗപ്പെടുത്തിയ ചിത്രം. ഇന്നിതാ പടയപ്പ റിലീസ് ചെയ്തിട്ട് 25 വർഷം തികഞ്ഞിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ എങ്ങും രജനികാന്തിന്‍റെ പടയപ്പ ഷോട്ടുകളും വീഡിയോകളും നിറയുകയാണ്. ഇക്കൂട്ടത്തിൽ ശ്രദ്ധനേടുന്നത് പടയപ്പയുടെ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങളാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം 50കോടിയോളം രൂപയാണ് അന്ന് പടയപ്പ കളക്ട് ചെയ്തത്. ഇന്നത് നൂറ് കോടിയില്‍ അധികം വാല്യുവരുമെന്നും ഇവർ പറയുന്നു.
All time favourite Rajini sir movie! Lost count with this one 🤩
pic.twitter.com/SwLq1DOqa0
undefined
തമിഴ്നാട്- 28.20കോടി, ആന്ധ്ര ആൻഡ് നിസാം- 12.75 കോടി, കേരളം - 2.25കോടി, കർണാടക- 2.40കോടി, രാജ്യത്തെ മറ്റ് പ്രദേശങ്ങൾ- 0.50 കോടി, ഓവർസീസ് 10.50കോടി എന്നിങ്ങനെയാണ് പടയപ്പയുടെ കളക്ഷൻ. അങ്ങനെ ആകെ മൊത്തം 56.60കോടിയാണ് 25വർഷങ്ങൾക്ക് മുൻപ് രജനികാന്ത് ചിത്രം നേടിയത്.
വന്നത് ബാക്ക് പെയിൻ, പിന്നാലെ കഠിന വേദനയും നീരും, വാക്കറിലാണ് ഇപ്പോള്‍ നടത്തം: ലക്ഷ്മി നായർ
25 years of the peakkkkkk commercial padam 🖤🔥....inspiration behind mollywood industry hit Narasimham and many more... Thalaivar azhinjattam 🔥 pic.twitter.com/7ltKGzQDjl
— ABHILASH S NAIR (@itsmeStAbhi)അതേസമയം, വേട്ടയ്യന്‍ എന്ന ചിത്രത്തിലാണ് രജനികാന്ത് നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, മഞ്ജുവാര്യര്‍, ഫഹദ് ഫാസില്‍ തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രം ഈ വര്‍ഷം റിലീസ് ചെയ്യുമെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..