റിലീസിന് മുന്‍പ് നിര്‍മ്മാതാവിന്‍റെ പോക്കറ്റ് നിറച്ച് ബാഹുബലി 2

By Web Desk  |  First Published Mar 23, 2017, 12:06 PM IST

ഹൈദരാബാദ്: നിലവില്‍ ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് വീഡിയോ കാഴ്ചയുടെ എല്ലാ റെക്കോഡും തകര്‍ത്താണ് ബാഹുബലി 2 ട്രെയിലര്‍ യൂട്യൂബില്‍ തരംഗം സൃഷ്ടിക്കുന്നത്. എന്നാല്‍ അതിനും അപ്പുറം പടം സ്ക്രീനില്‍ എത്തും മുന്‍പ് തന്നെ കോടികളാണ് നിര്‍മ്മാതാവിന് ലാഭം ഉണ്ടാക്കികൊടുക്കുന്നത് എന്നാണ് പുതിയ വാര്‍ത്തകള്‍. ബാഹുബലി 2 എങ്ങനെ റിലീസിന് മുന്‍പ് ലാഭം ഉണ്ടാക്കുന്നു എന്ന കണക്കാണ് ഫസ്റ്റ്പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.  ആദ്യഭാഗം 180 കോടിയോളം ചിലവഴിച്ചാണ് നിര്‍മ്മിച്ചത്. ആഗോളതലത്തില്‍ പടം നേടി എടുത്തത് 600 കോടി രൂപയോളം. 

എന്നാല്‍ ഇത്രയും വലിയോരു വിജയം ഒരിക്കലും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളും സംവിധായകനും സ്വപ്നം കണ്ടില്ല. അതിനാല്‍ തന്നെ ചിത്രത്തിന്‍റെ പലസ്ഥലങ്ങളിലെ വിതരണവാകാശങ്ങളും വലിയ തുകയില്ലാതെ പൂര്‍ണ്ണമായും വിറ്റിരുന്നു. ഇതിനാല്‍ തന്നെ ലോകമെമ്പാടും 600 കോടി നേടിയിട്ടും ബാഹുബലി നിര്‍മ്മാതാക്കളായ അർക മീഡിയ വർക്സിന് ലഭിച്ചത് 250 കോടിക്ക് അടുത്ത് മാത്രം തുക.

Latest Videos

undefined

എന്നാല്‍ രണ്ടാം ഭാഗത്തില്‍ എത്തുമ്പോള്‍ സ്ഥിതി മാറുന്നു. പടത്തിന്‍റെ വിവിധ അവകാശങ്ങള്‍ വലിയ തുകയ്ക്കാണ് നിര്‍മ്മാതാക്കള്‍ വില്‍ക്കുന്നത്. ഒന്നാം ഭാഗത്തിന്‍റെ നോര്‍ത്ത് അമേരിക്കന്‍ വിതരണ അവകാശം കഴിഞ്ഞ തവണ 40 ലക്ഷം അമേരിക്കന്‍ ഡോളറിനാണ് നിര്‍മ്മാതാക്കള്‍ നല്‍കിയത്. എന്നാല്‍ വിതരണക്കാര്‍ ഉണ്ടാക്കിയ ലാഭം 90 ലക്ഷം കോടിയും. അതിനാല്‍ തന്നെ ഇത്തവണ 70 ലക്ഷം അമേരിക്കന്‍ ഡോളറിനാണ് ഈ അവകാശം വിറ്റുപോയത്. 1.25 കോടി ഡോളര്‍ ആണ് ഈ തുകയ്ക്ക് വിതരണാവകാശം നേടിയ ഗ്രേറ്റ് ഇന്ത്യ ഫിലിംസ് എന്ന കമ്പനി അമേരിക്കയില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

ഒന്നാം ഭാഗം മലയാളം, ഹിന്ദി വിതരണം എടുത്തവര്‍ തന്നെയാണ് കരാറുകള്‍ പുതുക്കിയിരിക്കുന്നത്. എന്നാല്‍ മറ്റ് ഭാഷകളിലും പ്രദേശങ്ങളിലും വിതരണക്കാര്‍ മാറിയിട്ടുണ്ട്. ഹിന്ദിയില്‍ കരണ്‍ജോഹറിന്‍റെ ധര്‍മ്മ പ്രോഡക്ഷനും. എഎ ഫിലിംസും ചേര്‍ന്നാണ് ചിത്രം വിതരണം ചെയ്യുന്നത്. കേരളത്തില്‍ ഗ്ലോബല്‍ യുണെറ്റഡ് മീഡിയ തന്നെ ചിത്രം വിതരണം ചെയ്യും. കെ പ്രോഡക്ഷനാണ് തമിഴില്‍ വിതരണം നടത്തുന്നത്. കഴിഞ്ഞ തവണത്തെക്കാള്‍ ഇരട്ടിയില്‍ ഏറെ തുകയ്ക്കാണ് ഇവിടെ വിതരണാവകാശം വിറ്റുപോയത് എന്നാണ് അണിയറ വാര്‍ത്ത.

ടെലിവിഷന്‍ അവകാശങ്ങളും ഇപ്പോള്‍ തന്നെ വിറ്റൊഴിഞ്ഞു, ചിത്രത്തിന്‍ഫെ ഹിന്ദി പതിപ്പാണ് സാറ്റലൈറ്റ് തുകയില്‍ റെക്കോര്‍ഡിട്ടത്. 50 കോടി നല്‍കി സോണിയാണ് റൈറ്റ് വാങ്ങിയത്. തെലുങ്ക്, തമിഴ്, മലയാളം പതിപ്പുകള്‍ക്ക് ചേര്‍ത്ത് 28 കോടി നല്‍കിയാണ് സ്റ്റാര്‍ നെറ്റ്‌വര്‍ക്ക് വിതരണാവകാശം വാങ്ങിയത്.

ഒരു ഇന്ത്യന്‍ ചിത്രത്തിന് ലഭിക്കുന്ന എക്കാലത്തെയും വലിയ റിലീസുമായാണ് ബാഹുബലി തീയേറ്ററുകളിലെത്തുക. ലോകമെമ്പാടും 6500 സ്‌ക്രീനുകളില്‍. രണ്ട് ഭാഗങ്ങള്‍ക്കുകൂടി 450 കോടി മുതല്‍മുടക്കെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. എന്നാല്‍ രണ്ടാംഭാഗത്തിന്‍റെ വിവിധ റൈറ്റുകള്‍ വിറ്റുതീരുന്നതോടെ  400-500 കോടി നിര്‍മ്മാതാക്കള്‍ക്ക് ലഭിക്കും എന്നാണ് ഫസ്റ്റ്പോസ്റ്റ് പറയുന്നത്.

click me!