മമ്മൂട്ടിയുടെ പേരന്‍പിലൂടെ ചരിത്രമെഴുതുന്ന നായിക അ‍ഞ്ജലി അമീറിന്‍റെ 'നിഴല്‍പോലെ'

By Web Team  |  First Published Sep 19, 2018, 5:14 PM IST

സഫീര്‍ പട്ടാമ്പി അണിയിച്ചൊരുക്കിയ ആല്‍ബത്തില്‍ രാധിക പിള്ള, ദീപക് ജെ. ആര്‍ തുടങ്ങിയവരും ശ്രദ്ധയമായിട്ടുണ്ട്. രമേഷ് കാവിലിന്റെ വരികള്‍ക്ക് പ്രശാന്ത് നിട്ടൂര്‍ ഈണം പകര്‍ന്നപ്പോള്‍ ദീപക് ജെ. ആര്‍ ആണ് ആലാപനം


കൊച്ചി: മമ്മൂട്ടി ചിത്രം പേരന്‍പ് ഇതിനകം വലിയ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. വിദേശ ചലച്ചിത്ര മേളകളില്‍ വലിയ കൈയ്യടി നേടിയ ചിത്രം തീയറ്ററുകളിലെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മമ്മൂട്ടിയുടെ അവിസ്മരണീയ അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ സിനിമയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ നായിക അഞ്ജലി അമീറിന്‍റെ പ്രകടനവും പേരന്‍പിന് മുതല്‍ക്കൂട്ടാണ്.

അതിനിടയിലാണ് അഞ്ജലി അമീറിന്‍റെ  'നിഴല്‍ പോലെ' എന്ന ആല്‍ബം ശ്രദ്ധയാകര്‍ഷിക്കുന്നത്.  ട്രാന്‍സ്‌ജെന്‍ഡര്‍ നായികയാകുന്ന ആദ്യ മലയാള ആല്‍ബം എന്ന പ്രത്യേകതയും 'നിഴല്‍ പോലെ'യ്ക്കുണ്ട്.  

Latest Videos

സഫീര്‍ പട്ടാമ്പി അണിയിച്ചൊരുക്കിയ ആല്‍ബത്തില്‍ രാധിക പിള്ള, ദീപക് ജെ. ആര്‍ തുടങ്ങിയവരും ശ്രദ്ധയമായിട്ടുണ്ട്. രമേഷ് കാവിലിന്റെ വരികള്‍ക്ക് പ്രശാന്ത് നിട്ടൂര്‍ ഈണം പകര്‍ന്നപ്പോള്‍ ദീപക് ജെ. ആര്‍ ആണ് ആലാപനം. 

 

click me!