ഇതുവരെയുള്ള കോളിവുഡ് റിലീസുകള്‍ പരിഗണിക്കുമ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളുടെ നിരയിലേക്കാണ് 96ന്‍റെ പോക്കെന്ന് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. ആദ്യ വാരം പിന്നിടാനൊരുങ്ങുമ്പോള്‍ ഈ വര്‍ഷത്തെ ടോപ്പ് ഹിറ്റ്സ് പട്ടികയില്‍ അഞ്ചാമത് എത്തിയിട്ടുണ്ട് ചിത്രം.
ഒരുമിച്ചോ ആഴ്ചകളുടെ വ്യത്യാസത്തിലോ റിലീസ് ചെയ്യുന്ന ചിത്രങ്ങളില്‍ മിക്കതിനെക്കുറിച്ചും പ്രേക്ഷകര്‍ നല്ലത് പറയുക, ഒക്കെയും ബോക്സ് ഓഫീസില്‍ കാശ് വാരുക. ഏത് ഇന്‍റസ്ട്രിയും കൊതിക്കുന്ന കാര്യത്തിനാണ് ഇപ്പോള്‍ തമിഴ് സിനിമ സാക്ഷ്യം വഹിക്കുന്നത്. ആദ്യം മണി രത്നത്തിന്‍റെ ചെക്കാ ചിവന്ത വാനം, പിന്നാലെ രാംകുമാറിന്‍റെ സംവിധാനത്തില്‍ വിഷ്ണു വിശാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രാക്ഷസന്‍, ഒപ്പം തമിഴ് സിനിമാ മാര്‍ക്കറ്റുകളിലെല്ലാം പോപ്പുലര്‍ ആയിരിക്കുന്ന, പ്രേംകുമാറിന്‍റെ സംവിധാനത്തില്‍ വിജയ് സേതുപതിയും തൃഷയും നായികാനായകന്മാരായ 96 എന്ന ചിത്രവും. കേരളം ഉള്‍പ്പെടെയുള്ള ചില മാര്‍ക്കറ്റുകളില്‍ മണി രത്നം ചിത്രം പ്രതീക്ഷിച്ച ഓളം ഉണ്ടാക്കിയില്ലെങ്കിലും തമിഴ്‍നാട്ടിലും വിദേശ മാര്‍ക്കറ്റുകളിലും ഭേദപ്പെട്ട വിജയം നേടുകയാണ്. രാക്ഷസനും 96 ഉും പ്രതീക്ഷകള്‍ക്ക് മുകളിലുള്ള വിജയത്തിലേക്കാണ് പോകുന്നത്. ഒരേ സമയം തീയേറ്ററുകളിലുള്ള രണ്ട് ഹിറ്റ് ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയിരിക്കുകയാണ് വിജയ് സേതുപതി.
undefined
ഇതുവരെയുള്ള കോളിവുഡ് റിലീസുകള്‍ പരിഗണിക്കുമ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളുടെ നിരയിലേക്കാണ് 96ന്‍റെ പോക്കെന്ന് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. ആദ്യ വാരം പിന്നിടാനൊരുങ്ങുമ്പോള്‍ ഈ വര്‍ഷത്തെ ടോപ്പ് ഹിറ്റ്സ് പട്ടികയില്‍ അഞ്ചാമത് എത്തിയിട്ടുണ്ട് ചിത്രം. കാല, ചെക്കാ ചിവന്ത വാനം, താനാ സേര്‍ന്ത കൂട്ടം, വിശ്വരൂപം 2 എന്നീ ചിത്രങ്ങളാണ് ഈ വര്‍ഷത്തെ ആദ്യ നാല് സ്ഥാനങ്ങളില്‍.
ആദ്യ രണ്ട് ദിവസങ്ങളില്‍ തമിഴ് നാട്ടില്‍ നിന്ന് മാത്രം ചിത്രം നേടിയത് 4 കോടിക്ക് മുകളിലായിരുന്നു. പോയ വാരം ചെന്നൈ ബോക്സ്ഓഫീസ് പരിശോധിച്ചാല്‍ മണി രത്നം ചിത്രത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി 96ന്‍റെ കുതിപ്പാണ്. ചെന്നൈ നഗരത്തില്‍ മാത്രം 96 ഇതുവരെ നേടിയത് രണ്ട് കോടിയിലേറെയാണ്. കേരളം ഉള്‍പ്പെടെയുള്ള തമിഴ് സിനിമയുടെ മറ്റ് ഇന്ത്യന്‍ മാര്‍ക്കറ്റുകളിലും വിദേശ മാര്‍ക്കറ്റുകളിലും ചിത്രം ഒരുപോലെ പ്രേക്ഷകപ്രീതി നേടുന്നു. വിദേശങ്ങളില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ തമിഴ് ഹിറ്റുമാണ് ചിത്രം. ഞായറാഴ്ച അവസാനിച്ച ആദ്യ വാരാന്ത്യത്തിലെ 96ന്‍റെ യുഎസ് കളക്ഷന്‍ മാത്രം 2.24 ലക്ഷം ഡോളര്‍ (1.6 കോടി രൂപ) വരും.
After Sunday's latest update, USA gross at 224,643*$. It's dominating among all new South Indian films.. Lot more to come..
It's 's 3rd best in the US, after and Vikram Vedha.
Also the 5th best Tamil grosser of 2018 after Kaala, CCV, TSK and V2
സ്‌കൂള്‍ കാലം മുതല്‍ പ്രണയം സൂക്ഷിക്കുന്ന രണ്ടുപേര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന റീ-യൂണിയന്‍ വേദിയില്‍ കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്റെ പ്ലോട്ട്. വിജയ് സേതുപതി റാം എന്ന നായകനെ അവതരിപ്പിക്കുമ്പോള്‍ ജാനകിയാണ് തൃഷ. സംവിധായകന്‍ തന്നെ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. എന്‍ ഷണ്‍മുഖ സുന്ദരമാണ് ഛായാഗ്രഹണം. മദ്രാസ് എന്റര്‍പ്രൈസസിന്റെ ബാനറില്‍ നന്ദഗോപാല്‍ ആണ് നിര്‍മ്മാണം.