'പുഷ്‍പ 2' താടി എവിടെ? 'സംവിധായകനുമായുള്ള തര്‍ക്ക'ത്തിന്‍റെ ബാക്കിയോ? വൈറൽ വീഡിയോയിൽ അല്ലുവിനോട് ആരാധകര്‍

By Web TeamFirst Published Jul 18, 2024, 11:20 AM IST
Highlights

ഒരു വിമാനയാത്രയ്ക്കിടെയുള്ള അല്ലു അര്‍ജുന്‍റെ ഒരു പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്

വന്‍ വിജയം നേടുന്ന സിനിമകളുടെ സീക്വലുകള്‍ സംവിധായകര്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. ആ പ്രോജക്റ്റുകള്‍ക്കുമേല്‍ ആരാധക പ്രതീക്ഷകള്‍ അത്രത്തോളം ഉണ്ടാവും എന്നതാണ് കാരണം. ആ പ്രതീക്ഷകള്‍ക്കൊപ്പമെത്താന്‍ സംവിധായകരും താരങ്ങളുമൊക്കെ നന്നായി സമ്മര്‍ദ്ദം അനുഭവിക്കേണ്ടതായും വരും. ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള സീക്വല്‍ പുഷ്പ 2 ആണ്. ഈ വര്‍ഷം സ്വാതന്ത്ര്യദിനത്തില്‍ തിയറ്ററുകളില്‍ എത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്ന ചിത്രം നിര്‍മ്മാണം വൈകിയതിനെത്തുടര്‍ന്ന് ഡിസംബര്‍ 6 ലേക്ക് റിലീസ് നീട്ടിയിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുപിടിച്ച വേഗത്തില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ചിത്രം സമയത്ത് വരുമോയെന്ന് ആരാധകര്‍ വീണ്ടും ആശങ്കയില്‍ പെട്ടിരിക്കുകയാണ്.

ഒരു വിമാനയാത്രയ്ക്കിടെയുള്ള അല്ലു അര്‍ജുന്‍റെ ഒരു പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതിന് പിന്നാലെയാണ് ഇത്. മൊബൈലില്‍ പകര്‍ത്തപ്പെട്ട വീഡിയോയില്‍ അല്ലു അര്‍ജുനെ വ്യക്തമായി കാണാം. എന്നാല്‍ പുഷ്പ 2 ലെ ലുക്കില്‍ നിന്ന് ഒരു പ്രധാന മാറ്റം അദ്ദേഹത്തിന്‍റെ മുഖത്തുണ്ട്. നീണ്ട താടി ട്രിം ചെയ്ത് ചെറുതാക്കി എന്നതാണ് അത്. അപ്രതീക്ഷിത ഷെഡ്യൂള്‍ ബ്രേക്കുകളില്‍ ചിത്രീകരണം നീണ്ടുപോകുന്നത് അല്ലു അര്‍ജുനെ അസ്വസ്ഥനാക്കുന്നുണ്ടെന്നും സംവിധായകനുമായി അക്കാരണത്താല്‍ അദ്ദേഹം അകല്‍ച്ചയിലാണെന്നും തെലുങ്ക് മാധ്യമങ്ങളില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. പുതിയ വീഡിയോ വന്നതോടെ ആരാധകര്‍ അക്കാര്യം ഉറപ്പിച്ചിരിക്കുകയാണ്.

Beard Ravataniki 1 Month, Balance Shoot 1 Month+
Post Production, Promotions....😔

Haha Malli Postpone Haa 💔😭 pic.twitter.com/n3ubZDrDxb

— CD ™ (@CoolDude__18)

Latest Videos

 

ഇതിനൊന്നും ഒഫിഷ്യല്‍ കണ്‍ഫര്‍മേഷന്‍ ഇല്ലെങ്കിലും സംവിധായകന്‍ സുകുമാറും ചിത്രീകരണത്തില്‍ നിന്ന് ഇടവേള എടുത്ത് അമേരിക്കന്‍ സന്ദര്‍ശനത്തിലാണ് ഇപ്പോള്‍. അതേസമയം ഡിസംബര്‍ 6 എന്ന നിലവിലെ റിലീസ് തീയതിയില്‍ ചിത്രം പുറത്തിറക്കാനായി സുകുമാറും സംഘവും കഠിനാധ്വാനം ചെയ്യുകയാണെന്ന് ഏറെക്കാലമായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഓഗസ്റ്റ് 31 ന് ചിത്രീകരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യവുമായി ഒരേ സമയം മൂന്ന് യൂണിറ്റുകളിലായി ചിത്രീകരണം നടത്തുകയായിരുന്നു അദ്ദേഹം. 

ALSO READ : രണ്ട് മാസത്തിന് ശേഷം വീണ്ടും തിയറ്ററുകളിലേക്ക്; വേറിട്ട റീ റിലീസുമായി 'ഗു'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!