ബജറ്റ് 80 കോടി, ആദ്യദിനം 7കോടി, പിറ്റേന്ന് മുതൽ കാലിടറിയ മമ്മൂട്ടി ചിത്രം; ആ പടം എന്ന് ഒടിടിയിലേക്ക് ?

By Web TeamFirst Published Sep 11, 2024, 12:46 PM IST
Highlights

നേരത്തെ ജൂലൈയിൽ ചിത്രം സോണി ലിവ്വിലൂടെ സ്ട്രീമിം​ഗ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. 

കൊവിഡിന് പിന്നാലെയാണ് ഒടിടി റിലീസുകൾ പ്രേക്ഷകർക്കിടയിൽ ഏറ്റവും കൂടുതൽ പ്രചാരം നേടാൻ തുടങ്ങിയത്. മലയാളം ഉൾപ്പടെയുള്ള തെന്നിന്ത്യൻ സിനിമകൾ വിവിധ ഭാ​ഗങ്ങളിലായി ശ്രദ്ധിക്കപ്പെട്ടു. ആരാധകരെ സമ്പാദിച്ചു. ഇന്ന് മലയാള സിനിമകൾ ഒടിടിയിൽ വരാൻ കാത്തിരിക്കുന്ന മറ്റ് ഭാഷാ സിനിമാസ്വാദകരും ധാരാളമാണ്. 

തിയറ്റർ റിലീസ് ചെയ്ത് ഒരുമാസത്തിൽ ആണ് ഭൂരിഭാ​ഗം സിനിമകളും ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിക്കുക. വിജയ ചിത്രമാണെങ്കിലും അതിലും വൈകും. എന്നാൽ പരാജയ ചിത്രങ്ങൾ വേ​ഗത്തിൽ സ്ട്രീമിം​ഗ് ആരംഭിക്കാറുമുണ്ട്. ഒടിടി റൈറ്റ്സ് വിറ്റ് പോകാത്തത്തിന്റെ പേരിൽ ചിലപ്പോൾ കാലതാമസങ്ങളും വന്നേക്കാം. എന്നാൽ വൻ താര നിര അണിനിരന്നിട്ടും റിലീസ് ചെയ്ത് ഒരു വർഷം പിന്നിട്ടിട്ടും ഒടിടിയിൽ എത്താത്ത ഒരു മമ്മൂട്ടി ചിത്രമുണ്ട്. ഇതൊരു മലയാള സിനിമ അല്ല എന്നത് ശ്രദ്ധേയമാണ്. അഖിൽ അക്കിനേനി നായകനായി എത്തിയ തെലുങ്ക് ചിത്രം ഏജന്റ് ആണ് ആ സിനിമ. 

Latest Videos

2023 ഏപ്രിലിൽ ആയിരുന്നു ഏജന്റ് റിലീസ് ചെയ്തത്. വൻ ഹൈപ്പിൽ എത്തിയ ചിത്രത്തിന്റെ മുതൽ മുടക്ക് 80 കോടിയാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് തിരിച്ച് പിടിക്കാനായില്ലെന്ന് മാത്രമല്ല, പരാജയവും ഏജന്റ് നേരിട്ടു. ആദ്യദിനം ഏഴ് കോടി ആ​ഗോള തലത്തിൽ നേടിയ ചിത്രം പിറ്റേദിവസം മുതൽ കളക്ഷനിൽ വീണ് തുടങ്ങുക ആയിരുന്നു. ബോക്സ് ഓഫീസ് കണക്ക് പ്രകാരം 13.4 കോടിയാണ് ചിത്രത്തിന്റെ ആകെ കളക്ഷൻ.  

നടപ്പാക്കുന്നത് സ്വേഛാധിപത്യ തീരുമാനം, 'അമ്മ'യുടെ സ്വാധീനം ശക്തം: നിർമാതാക്കളുടെ സംഘടനക്കെതിരെ സാന്ദ്രാ തോമസ്

നേരത്തെ ജൂലൈയിൽ ചിത്രം സോണി ലിവ്വിലൂടെ സ്ട്രീമിം​ഗ് ചെയ്യുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ഇത് മാറ്റി. നിർമ്മാതാവും വിതരണക്കാരനും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് ഇതിന് കാരണമെന്നാണ് വിവരം. നിലവിൽ കേസ് കോടതിയിൽ നടക്കുകയാണ്. എന്തായാലും ഏജന്റ് റിലീസ് ചെയ്തിട്ട് ഒന്നര വർഷം പിന്നിട്ടു കഴിഞ്ഞു. ഇനി എന്നാകും ചിത്രം ഒടിടിയിൽ എത്തുക എന്നത് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!