വൈആർഎഫ് സ്പൈ യൂണിവേഴ്സ് സിനിമയായ 'വാർ 2' 2025 ഓഗസ്റ്റ് 14-ന് തിയേറ്ററുകളിൽ എത്തും. ഹൃത്വിക് റോഷനും എൻടിആർ ജൂനിയറും ആദ്യമായി ഒന്നിക്കുന്ന ചിത്രം അയാൻ മുഖർജിയാണ് സംവിധാനം ചെയ്യുന്നത്.
മുംബൈ: വൈആർഎഫ് സ്പൈ യൂണിവേഴ്സ് സിനിമയായ 'വാർ 2' 2025-ല്‍ ബോളിവുഡ് ഏറ്റവും പ്രതീക്ഷ അര്‍പ്പിക്കുന്ന പ്രോജക്റ്റുകളിലൊന്നാണ്. ഹൃത്വിക് റോഷനും എൻടിആർ ജൂനിയറും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ഈ ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
സിനിമാ തിയേറ്ററുകളിൽ വന്‍ ഹൈപ്പ് സൃഷ്ടിക്കും എന്ന് കരുതുന്ന ചിത്രം അയാൻ മുഖർജിയാണ് സംവിധാനം ചെയ്യുന്നത്. ബ്രഹ്മാസ്ത്ര പോലുള്ള ചിത്രങ്ങള്‍ ഒരുക്കിയ അയാന്‍ മുഖര്‍ജിയുടെ വൈആർഎഫ് സ്പൈ യൂണിവേഴ്സിലെ ആദ്യത്തെ ചിത്രമാണ് വാര്‍ 2.
2025 ഓഗസ്റ്റ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും എന്നാണ് പുതിയ അപ്ഡേറ്റിലൂടെ യാഷ് രാജ് ഫിലിംസ് അറിയിക്കുന്നത്. യഷ് രാജ് ഫിലിംസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം എക്സിൽ കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് ഷെയർ ചെയ്തു. "സിനിമാ ലോകത്ത് ഹൈപ്പ് സൃഷ്ടിക്കാൻ തയ്യാറെടുക്കുന്നു" എന്നാണ് ഒരു ഫാന്‍ പോസ്റ്റ് ഷെയര്‍ ചെയ്ത് വൈആര്‍എഫ് പറയുന്നത്.
ഹൃതിക് റോഷൻ, ജൂനിയർ എൻടിആർ, കിയാര അദ്വാനി എന്നിവർ അഭിനയിക്കുന്ന ഈ ചിത്രം ആഗോള ബോക്സ് ഓഫീസിൽ എന്ത് തരംഗം സൃഷ്ടിക്കും എന്നത് ബോളിവുഡ് ഉറ്റുനോക്കുന്ന കാര്യമാണ്. സ്പൈ യൂണിവേഴ്സ് താരങ്ങളെ വച്ചുള്ള വാട്ട്സ്ആപ്പ് ചാറ്റിന്‍റെ മോഡലില്‍ ഉള്ള അണ്‍ ഓഫീഷ്യല്‍ വീഡിയോയാണ് വൈആര്‍എഫ് ഷെയര്‍ ചെയ്തത്. ഇതില്‍ ആദ്യമായി ഔദ്യോഗികമായി 2025 ആഗസ്റ്റ് 14ന് പടം റിലീസ് ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്.
Must say… you have set it up brilliantly even before we have started our marketing of 🔥😎💥😱💪 ... there will be mayhem in cinemas on 14 August 2025, worldwide… 😈⚠️‼️🚨🤯 https://t.co/eVmQRLLJtG
— Yash Raj Films (@yrf)അതേ സമയം ചിത്രത്തിലെ ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും ഒന്നിക്കുന്ന ഒരു ഗാന രംഗത്തിന്‍റെ ചിത്രീകരണം ബാക്കിയുണ്ടെന്നാണ് വിവരം. മാര്‍ച്ചില്‍ ചിത്രീകരിക്കാന്‍ തീരുമാനിച്ച ഈ ഗാന രംഗം ഹൃത്വിക്കിന് അപ്രതീക്ഷിതമായി പരിക്ക് ഏറ്റതിനാല്‍ മെയ് മാസത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇത് റിലീസിനെ ബാധിക്കില്ലെന്നാണ് പുതിയ അപ്ഡേറ്റ് വ്യക്തമാക്കുന്നത്.
'പ്രഭാസ് കാരണമല്ല ഇത്': രാജാ സാബ് റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു
'700 കോടി വേണം' : നടക്കുമോ ഹൃത്വിക് റോഷൻ സ്വപ്ന ചിത്രം, കൈപൊള്ളുമോ എന്ന പേടിയില്‍ നിര്‍മ്മാതാക്കള്‍