വെങ്കി കുഡുമുല രചനയും സംവിധാനവും
വലിയ കാന്‍വാസ് ചിത്രങ്ങളോട് താരങ്ങള്‍ക്ക് ഇന്ന് താല്‍പര്യം കൂടുതലാണ്. ഇതരഭാഷാ പ്രേക്ഷകര്‍ക്കും ഒരുപക്ഷേ താല്‍പര്യം ഉണ്ടാക്കിയേക്കാം എന്നതാണ് അതിന് ഒരു കാരണം. എന്നാല്‍ നിലവിലെ താരപദവിയും പ്രേക്ഷകര്‍ക്കിടയിലെ സ്വാധീനവും നോക്കിയാണ് നിര്‍മ്മാതാക്കള്‍ ഏതൊരു താരത്തെ വച്ചുമുള്ള സിനിമകള്‍ പ്ലാന്‍ ചെയ്യുന്നത്. ഇപ്പോഴിതാ തെലുങ്കിലെ ഒരു യുവതാരത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സ് ഇനത്തില്‍ ചിത്രത്തിന് എത്ര ലഭിക്കും എന്ന ചര്‍ച്ചയാണ് തെലുങ്ക് മാധ്യമങ്ങളില്‍.
തെലുങ്ക് യുവതാരം നിഥിനെ നായകനാക്കി വെങ്കി കുഡുമുല രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന റോബിന്‍ഹുഡ് എന്ന ചിത്രമാണ് അത്. പുഷ്പ ഫ്രാഞ്ചൈസി അടക്കം നിര്‍മ്മിച്ച മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 70 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിഥിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ആണ് ഇത്. ട്രാക്ക് ടോളിവുഡിന്‍റെ കണക്കനുസരിച്ച് ചിത്രത്തിന്‍റെ ആഗോള ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സ് 30 കോടി മതിക്കുമെന്നാണ് കരുതപ്പെടുന്നത്. നിഥിന്‍റെ കരിയറിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ഭീഷ്മയ്ക്കും സമാന രീതിയിലുള്ള ബിസിനസ് ആണ് ലഭിച്ചത്. സമീപകാലത്ത് ഹിറ്റുകള്‍ കൊടുത്തിരുന്നുവെങ്കില്‍ റോബിന്‍ഹുഡിന്‍റെ ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സ് തുകയും ഉയര്‍ന്നേനെ എന്നാണ് വിലയിരുത്തലുകള്‍.
നിഥിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയ ഭീഷ്മയുടെ സംവിധായകന്‍ ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ ഏറെ പ്രേക്ഷക പ്രതീക്ഷ ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് റോബിന്‍ഹുഡ്. കരിയറില്‍ ഒരു ഹിറ്റിന് വേണ്ടി നിഥിന്‍ ഏറ്റവും ആഗ്രഹിക്കുന്ന സമയവുമാണ് ഇത്. ആരാധകര്‍ ഏറെക്കാലമായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ റിലീസ് മാര്‍ച്ച് 28 ന് ആണ്.
ALSO READ : വേറിട്ട വേഷത്തില്‍ മണികണ്ഠന്‍; 'രണ്ടാം മുഖം' ഏപ്രിലില്‍