സീരിയല്‍ ചിത്രീകരണത്തിനിടെ മരണത്തെ അഭിമുഖീകരിച്ചതിനെ കുറിച്ച് നടൻ വിവേക് ഗോപൻ വെളിപ്പെടുത്തുന്നു.
മധുരനൊമ്പരക്കാറ്റ് എന്ന പരമ്പരയില്‍ അമ്മാവനും മരുമകനുമായി വേഷമിടുന്നത് വിവേക് ഗോപനും മഹേഷുമാണ്. പരമ്പരയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തെ കുറിച്ച് താരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. മഹേഷും വിവേകും പുതിയ വ്‌ളോഗിലൂടെയായിരുന്നു ഇതേക്കുറിച്ച് സംസാരിച്ചത്. മരണത്തില്‍ നിന്നും രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരികെവരുത് ആയിരുന്നു ചിത്രീകരിച്ചത്.
കുളത്തില്‍ വീണ് വള്ളിയില്‍ പിടിച്ച് തങ്ങള്‍ രക്ഷപ്പെടുന്നതായിരുന്നു ചിത്രീകരിച്ചതെന്ന് വിവേക് വെളിപ്പെടുത്തുന്നു. അധികം ആഴമുണ്ടോയെന്നൊക്കെ ചോദിച്ചാണ് ഇറങ്ങിയത് എന്ന് മഹേഷ് വ്യക്തമാക്കി. ആദ്യത്തെ രണ്ടുവട്ടം പൊങ്ങിവരാന്‍ കഴിഞ്ഞു. വിവേകും വെള്ളത്തിലേക്ക് ചാടിയതോടെ ഞാന്‍ വേറൊരു ഭാഗത്തേക്ക് പോവുകയായിരുന്നു. അവിടെ നല്ല താഴ്‍ചയായിരുന്നു. ഞാന്‍ എന്നൊരു വ്യക്തി ഓര്‍മ്മയാവേണ്ടതായിരുന്നു. മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിലൊരു അവസ്ഥ എന്ന് പറഞ്ഞ് കേട്ടതേയുള്ളൂ, ഇപ്പോഴത് ശരിക്കും അനുഭവിച്ചു. നിമിഷനേരം കൊണ്ട് ഒത്തിരി കാര്യങ്ങള്‍ മനസിലൂടെ പോയി. മുകളിലേക്ക് പൊങ്ങിവരാന്‍ എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ലായിരുന്നു. ആഴമുള്ള സ്ഥലത്തായിരുന്നു ചാടിയത്. മരണവെപ്രാളത്തിനിടയിലായിരുന്നു ഞാന്‍. മഹേഷേട്ടന്‍ എന്നെ പിടിച്ചിട്ടുണ്ട് എന്നായിരുന്നു വിവേക് വെളിപ്പെടുത്തിയത്
undefined
അടുത്ത് വിവേകുണ്ടല്ലോയെന്ന ആശ്വാസത്തിലായിരുന്നു താൻ എന്ന് വ്യക്തമാക്കുകയാണ് നടൻ മഹേഷ്. എന്തെങ്കിലും പറ്റിയാല്‍ തന്നെ വിവേക് എന്തായാലും രക്ഷിച്ചോളുമല്ലേയെന്നായിരുന്നു കരുതിയത്. അവനും നീങ്ങാന്‍ കഴിയുന്നുണ്ടായിരുന്നില്ല എന്ന് തനിക്ക് മനസ്സിലായി. അപകടത്തില്‍പെട്ടെന്ന് മനസ്സിലായപ്പോഴാണ് തങ്ങളെ രക്ഷിക്കാൻ സീരിയലിന്റെ പ്രവര്‍ത്തകരെത്തിയത്. നീന്തലറിയില്ലെങ്കിലും എടുത്ത് ചാടുകയായിരുന്നു ചിലര്‍. എന്തിനാണ് ചാടിയതെന്ന് ചോദിച്ചപ്പോള്‍ അപ്പോള്‍ എന്തെങ്കിലും ചെയ്യണ്ടേ, ഇങ്ങനെ നോക്കിനിന്നാല്‍ ശരിയാവില്ലല്ലോ എന്നാണ് ആലോചിച്ചതെന്നായിരുന്നു മറുപടി.
ആശുപത്രിയില്‍ പോയി മഹേഷേട്ടന്‍ വന്ന് വിളിച്ചിരുന്നു എന്ന് നടൻ വിവേക് വ്യക്തമാക്കുന്നു. മോനേ, അയാം സോറി, ഓക്കെയാണോ യെന്ന് ചോദിച്ചിരുന്നു. എന്നോട് എവിടെയാണ് എന്ന് ചോദിച്ചപ്പോള്‍ താൻ ജിമ്മിലാണെന്ന മറുപടിയില്‍ ഞെട്ടി. എന്നോട് ദേഷ്യപ്പെടുകയായിരുന്നു മഹേഷ് ചേട്ടൻ. വീണ്ടും സെറ്റില്‍ എത്തിയപ്പോള്‍ ബര്‍ത്ത്ഡേ ആശംസിച്ചു ഞങ്ങള്‍ക്ക്. ശരിക്കുമൊരു രണ്ടാം ജന്മമായിരുന്നല്ലോ ഇത്. അങ്ങനെയായിരുന്നു എല്ലാവരും പറഞ്ഞത് എന്നും വീഡിയോയില്‍ വ്യക്തമാക്കുന്നു മഹേഷ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക