വിജയ് നായകനാകുന്ന 'ഗോട്ട്' കേരളത്തില്‍ പുലര്‍ച്ചെ റിലീസ് ചെയ്യുമോ? സുപ്രധാന അപ്ഡേറ്റ് !

By Web Team  |  First Published Aug 26, 2024, 12:20 PM IST

ഇപ്പോള്‍ ചിത്രത്തിന്‍റെ ഫസ്റ്റ് ഷോ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പതിവ് പോലെ ചിത്രത്തിന് ഏറ്റവും വലിയ വിപണിയായ തമിഴ്നാട്ടില്‍ സമയ ഇളവ് ഇല്ല.

vijay movie the goat release day first day first show details update vvk

ചെന്നൈ: വിജയ് നായകനായി എത്തുന്ന ഓരോ സിനിമയും വൻ ഹൈപ്പാകാറുണ്ട്. ജനക്കൂട്ടത്തെ ആകര്‍ഷിക്കാൻ ദളപതി വിജയ്‍യുടെ ചിത്രങ്ങളാണ് മുന്നിലാണ്. മിക്കതും വൻ ഹിറ്റുകളായി മാറാറുമുണ്ട്. സെപ്തംബര്‍ 5ന് റിലീസാകുന്ന ദ ഗോട്ടും രാജ്യമൊട്ടാകെ പ്രതീക്ഷയര്‍പ്പിക്കുന്ന ചിത്രമായതിനാല്‍ റിലീസും അങ്ങനെയാകും എന്നാണ് ഫാന്‍സ് പ്രതീക്ഷിക്കുന്നത്. 

ഇപ്പോള്‍ ചിത്രത്തിന്‍റെ ഫസ്റ്റ് ഷോ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പതിവ് പോലെ ചിത്രത്തിന് ഏറ്റവും വലിയ വിപണിയായ തമിഴ്നാട്ടില്‍ സമയ ഇളവ് ഇല്ല. പതിവ് പോലെ 9 മണിക്ക് തന്നെയായിരിക്കും ഷോ എന്നാണ് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയുടെ എക്സ് പോസ്റ്റ് പറയുന്നത്. 2023 പൊങ്കല്‍ റിലീസിനിടെ ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചതോടെയാണ് തമിഴ്നാട്ടില്‍ അതിരാവിലെ ഷോകള്‍ അനുവദിക്കുന്നത് നിര്‍ത്തിയത്. ജയിലര്‍, ലിയോ എന്നീ ചിത്രങ്ങള്‍ക്ക് പോലും പുലര്‍ച്ചെ ഷോ അനുവദിച്ചിരുന്നില്ല. 

Latest Videos

യുഎസില്‍ ഇന്ത്യന്‍ സമയം രാവിലെ 6 മണിക്കാണ്. അതായത് യുഎസ് സമയം സെപ്തംബര്‍ 4 രാത്രി 8.30നായിരിക്കും ആദ്യ ഷോ. കേരളത്തില്‍ രാവിലെ 7 മണിക്കായിരിക്കും ഷോ. കഴിഞ്ഞ തവണ വിജയ് ചിത്രം ലിയോയ്ക്ക് രാവിലെ 5 മണിക്ക് അടക്കം ഷോ ഉണ്ടായിരുന്നു. എന്നാല്‍ അത് ഇത്തവണ ഉണ്ടാകില്ല. അതേ സമയം കര്‍ണാടകയിലും ഏഴുമണിക്ക് ആയിരിക്കും ഷോ എന്നാണ് ശ്രീധര്‍ പിള്ള പറയുന്നത്. 

സയന്‍സ് ഫിക്ഷന്‍ ആക്ഷണ്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വെങ്കട് പ്രഭു ആണ്. അച്ഛനും മകനുമായി ഡബിൾ റോളിൽ ആണ് ചിത്രത്തില്‍ ദളപതി എത്തുന്നത്. എജിഎസ് എന്റര്‍ടെയ്‍‍ന്‍‍മെന്‍റിന്‍റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. 

മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ താരനിരയിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്.  ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. റെക്കോര്‍ഡ് റിലീസ് ആണ് ഗോകുലം ചാര്‍ട്ട് ചെയ്യുന്നത്.  

ഷോകള്‍ വര്‍ദ്ധിപ്പിച്ചു, വിറ്റത് 6607 ടിക്കറ്റുകള്‍, നേടിയ തുക ഞെട്ടിക്കുന്നത്, ഇനി ദ ഗോട്ടും കുതിക്കും

രാഷ്ട്രീയത്തില്‍ വിജയ്‍ക്ക് ആശംസകളുമായി ലോകേഷ് കനകരാജ്: 'തമിഴക വെട്രി കഴകം' പോസ്റ്ററുമായി പിന്തുണ

tags
vuukle one pixel image
click me!
vuukle one pixel image vuukle one pixel image