വിജയ്‍ അല്ലാതെ മറ്റാര്; തമിഴകത്തെ ആ നേട്ടവും ദളപതിക്ക് സ്വന്തം, ഗോട്ട് കുതിക്കുന്നു !

By Web Team  |  First Published Sep 16, 2024, 8:17 AM IST

വിജയ് നായകനായ ഗോട്ട് എന്ന ചിത്രം തമിഴ്നാട്ടിൽ മാത്രം 162 കോടി രൂപ കളക്ഷൻ നേടി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തു. തുടർച്ചയായി മൂന്ന് ചിത്രങ്ങൾ 150 കോടി കളക്ഷൻ നേടുന്ന ആദ്യ തമിழ் നടനായി വിജയ് മാറി. ട്രേഡ് അനലിസ്റ്റുകൾ 'ഗോട്ട്' 200 കോടി ക്ലബ്ബിൽ എത്തുമെന്ന് പ്രവചിക്കുന്നു.

Vijay becomes the only actor to have three consecutive 150 cr club movies vvk

ചെന്നൈ: വിജയ് നായകനായ ഗോട്ട് ഗംഭീരമായ പ്രദര്‍ശന വിജയം നേടുകയാണ്. രണ്ടാം വാരത്തിലും തമിഴ്നാട്ടില്‍ ചിത്രത്തിന്‍റെ തിരക്കിന് ഒരു കുറവും ഇല്ലെന്നാണ് വിവരം. സിനി ട്രാക്ക് എന്ന ട്രേഡ് പ്ലാറ്റ്ഫോമിന്‍റെ കണക്ക് പ്രകാരം ദളപതി വിജയിയുടെ ചിത്രം റിലീസ് ചെയ്ത് പത്താം ദിവസം തമിഴ്നാട്ടില്‍ 10 കോടി കളക്ഷന്‍ നേടിയെന്നാണ് പറയുന്നത്. അതായത് ചിത്രം തമിഴ്നാട്ടില്‍‌ മാത്രം 162 കോടി കളക്ഷന്‍ നേടി.

ഇതോടെ മറ്റൊരു നടനും തമിഴ് നാട്ടില്‍ അവകാശപ്പെടാനില്ലാത്ത റെക്കോഡാണ് വിജയ് നേടിയത്. തമിഴ് ബോക്സോഫീസില്‍ മാത്രമായി തുടര്‍ച്ചയായി മൂന്ന് 150 കോടിചിത്രങ്ങള്‍. വിജയ് നായകനായി എത്തിയ വാരിസ്, ലിയോ എന്നിവ തമിഴ്മനാട്ടില്‍ മാത്രം 150 കോടി നേടിയിരുന്നു. ഗോട്ട് എനിയും കുതിച്ച് തമിഴ്നാട്ടില്‍ നിന്നും മാത്രം 200 കോടി നേടും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. 

Latest Videos

വെങ്കിട്ട് പ്രഭുവാണ് ഗോട്ട് സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഇത്. യുവാന്‍ ശങ്കര രാജയാണ് സംഗീതം.  'ഗോട്ടിന്‍റെ' പ്രൊഡക്ഷൻ ഹൗസ് എജിഎസ് എൻ്റർടൈൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡാണ്. വിജയ് ഇരട്ട വേഷത്തില്‍ എത്തുന്ന പടത്തില്‍ ഡീഏജിംഗ് ടെക്നോളജി അടക്കം സംവിധായകന്‍ ഉപയോഗിച്ചിട്ടുണ്ട്. ഒരു ഇന്‍റലിജന്‍സ് ഓഫീസറായാണ് വിജയ് എത്തുന്നത്. അദ്ദേഹത്തിന്‍റെ മകനായി മറ്റൊരു വിജയിയും എത്തുന്നു. 
 
ചിത്രത്തിൽ പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല, മീനാക്ഷി ചൗധരി, മോഹൻ , ജയറാം, അജ്മൽ അമീർ, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ് രാജ്, ആകാശ്, അജയ് രാജ് തുടങ്ങി വൻ താരനിര വേഷമിടുന്നുണ്ട്. 

സല്‍മാന്‍റെ സിക്കന്ദറില്‍ ബോളിവുഡില്‍ നിന്നും മറ്റൊരു സുപ്രധാന താരം

വെറും 60 കോടി ബജറ്റില്‍ വന്ന് ഷാരൂഖന്‍റെ ജവാനെ വീഴ്ത്താന്‍ നില്‍ക്കുന്നു:ബോളിവുഡ് വിസ്മയമായി ചിത്രം !

tags
vuukle one pixel image
click me!
vuukle one pixel image vuukle one pixel image