2007 ചിത്രം ഏകലവ്യയ്ക്ക് ശേഷമാണ് ആ സമ്മാനം അമിതാഭ് ബച്ചന് നല്‍കിയത്
സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളിലൊക്കെ ഹിന്ദി സിനിമാ പ്രേക്ഷകരുടെ സ്നേഹ ബഹുമാനങ്ങള്‍ നേടിയിട്ടുള്ള ആളാണ് വിധു വിനോദ് ചോപ്ര. അദ്ദേഹം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് നേടിയത്. വിക്രാന്ത് മസ്സേ നായകനായ 12ത്ത് ഫെയില്‍ ആയിരുന്നു ആ ചിത്രം. ഇപ്പോഴിതാ സിനിമാജീവിതത്തില്‍ ഒരിക്കല്‍ തനിക്കുണ്ടായ രസകരമായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.
സെറ്റില്‍ കര്‍ക്കശക്കാരനെന്ന് സിനിമാമേഖലയില്‍ പൊതുവെ അറിയപ്പെടുന്ന ആളാണ് വിധു വിനോദ് ചോപ്ര. 2007 ല്‍ സംവിധാനം ചെയ്ത ഏകലവ്യ: ദി റോയല്‍ ഗാര്‍ഡ് എന്ന ചിത്രവുമായി ബന്ധപ്പെട്ട ഓര്‍മ്മയാണ് അദ്ദേഹം പങ്കുവെക്കുന്നത്. അദ്ദേഹം തന്നെ രചനയും നിര്‍മ്മാണവും നിര്‍വ്വഹിച്ച ചിത്രം മള്‍ട്ടി സ്റ്റാര്‍ കാസ്റ്റ് ഉള്ള ചിത്രമായിരുന്നു. അമിതാഭ് ബച്ചന്‍, സെയ്ഫ് അലി ഖാന്‍, സഞ്ജയ് ദത്ത്, ജാക്കി ഷ്രോഫ്, വിദ്യ ബാലന്‍ എന്നിങ്ങനെയായിരുന്നു ചിത്രത്തിലെ താരനിര. ചൂടനായ തനിക്കൊപ്പം സഹകരിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പ് അമിതാഭ് ബച്ചനോട് ഭാര്യ ജയ ബച്ചന്‍ അഭിപ്രായപ്പെട്ടിരുന്നെന്ന് വിധു വിനോദ് ചോപ്ര പറയുന്നു.
undefined
ജയ ബച്ചന്‍റെ പ്രവചനം ശരിയായിരുന്നുവെന്നും വിധു വിനോദ് ചോപ്ര സമ്മതിക്കുന്നു. പക്ഷേ അത്തരം അഭിപ്രായവ്യത്യാസങ്ങളില്‍ കലഹിച്ച് പിന്മാറാതെ അമിതാഭ് ബച്ചന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയെന്നും. അതിനുള്ള ബഹുമാനമെന്ന നിലയില്‍ പിന്നീട് അമിതാഭ് ബച്ചന് നാലര കോടി രൂപ വിലയുള്ള ഒരു റോള്‍സ് റോയ്സ് കാര്‍ താന്‍ സമ്മാനമായി നല്‍കിയെന്നും വിധു വിനോദ് ചോപ്ര പറയുന്നു. പക്ഷേ പിന്നീടാണ് രസകരമായ ഒരു അനുഭവമുണ്ടായത്, വിധുവിന്‍റെ വാക്കുകള്‍.
"അമിതാഭ് ബച്ചന് കാര്‍ സമ്മാനിക്കാനായി അമ്മയെയും ഒപ്പം കൊണ്ടുപോയിരുന്നുവെന്നും അമ്മയാണ് താക്കോല്‍ കൈമാറിയതെന്നും അദ്ദേഹം പറയുന്നു. അക്കാലത്ത് നീല നിറത്തിലുള്ള ഒരു മാരുതി വാന്‍ ആണ് എനിക്ക് ഉണ്ടായിരുന്നത്. ഡ്രൈവറും ഉണ്ടായിരുന്നില്ല. മടക്കയാത്രയില്‍ അമ്മ എന്നോട് ചോദിച്ചു. നീ ഒരു കാര്‍ കൊടുത്തു അല്ലേ? സ്വന്തം ഉപയോഗത്തിനായി എന്തുകൊണ്ടാണ് നീ ഒരു പുതിയ കാര്‍ വാങ്ങാത്തത്? സമയം വരുമ്പോള്‍ വാങ്ങാമെന്ന് ഞാന്‍ പറഞ്ഞു. ഒരു 11 ലക്ഷം എങ്കിലും വരുന്ന കാര്‍ വേണം വാങ്ങാനെന്ന് അമ്മ പറഞ്ഞു. അതുകേട്ട ഞാന്‍ പൊട്ടിച്ചിരിച്ചു. കാരണം അമിതാഭ് ബച്ചന് സമ്മാനിച്ച കാറിന്‍റെ വില അമ്മയ്ക്ക് അറിയില്ലായിരുന്നു. അമ്മയോട് ഞാന്‍ ബച്ചന് സമ്മാനിച്ച കാറിന്‍റെ വില പറഞ്ഞു. അതുകേട്ട് അമ്മ എന്നെ അടിച്ചു. ദേഷ്യത്തില്‍ എന്തൊക്കെയോ പറഞ്ഞു", വിധു വിനോദ് ചോപ്രയുടെ വാക്കുകള്‍.
ഏകലവ്യ എന്ന ചിത്രം ബോക്സ് ഓഫീസില്‍ വിജയമായിരുന്നില്ല. എന്നാല്‍ വലിയ നിരൂപക പ്രശംസ നേടി. ആ വര്‍ഷം ഇന്ത്യയുടെ ഔദ്യോഗിക ഓസ്‍കര്‍ എൻട്രിയുമായിമാറി ചിത്രം.
ALSO READ : 'ഔസേപ്പിൻ്റെ ഒസ്യത്ത്' പീരുമേട്ടില്‍ പുരോഗമിക്കുന്നു