കെജിഎഫ് 2 വിന് ശേഷം യാഷിന്റെ പുതിയ ചിത്രം ടോക്സിക് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ വിശദീകരണം എത്തി
ബെംഗലൂരു: കെജിഎഫ്: പാര്‍ട്ട് 2വിന് ശേഷം യാഷ് അഭിനയിക്കുന്ന ചിത്രമായി പ്രഖ്യാപിച്ചത് മലയാളിയായ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്കാണ്. എന്നാല്‍ അടുത്തിടെ ചിത്രം സംബന്ധിച്ച് ചില അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ചിത്രത്തിന്‍റെ തിരക്കഥ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ മൂലം ചിത്രത്തിന്‍റെ നിര്‍മ്മാണം പ്രതിസന്ധിയിലാണ് എന്ന തരത്തിലാണ് ചില വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഈ വാര്‍ത്തകളില്‍ സത്യം ഇല്ലെന്നാണ് ചിത്രവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് പറയുന്നത്.
undefined
ചിത്രത്തിന്‍റെ നിര്‍മ്മാണത്തില്‍ യാതൊരു പ്രതിസന്ധിയും ഇല്ലെന്നും. ആരാധകര്‍ ഇത്തരം അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും. ചിത്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ച വേഗത്തില്‍ പുരോഗമിക്കുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ചിത്രം അടുത്ത വര്‍ഷം തീയറ്ററുകളില്‍ എത്തുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത് എന്നാണ് റിപ്പോര്‍ട്ട്.
കെവിഎൻ പ്രൊഡക്ഷൻസിനും യാഷിന്‍റെ ഹോം ബാനറായ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിനും ചേര്‍ന്നാണ് ടോക്സിക് - എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്സ് എന്ന ചിത്രം നിർമ്മിക്കുന്നത്. കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്യുന്ന പാൻ-ഇന്ത്യ ചിത്രമായിരിക്കും ഇത്.
കോയിമോയി റിപ്പോര്‍ട്ട് പ്രകാരം 200 കോടി ബജറ്റിലാണ് ചിത്രം ഒരുക്കുന്നത് എന്നാണ് വിവരം. നേരത്തെ കെജിഎഫ് 2 ഒരുക്കിയത് 100 കോടി ബജറ്റിലായിരുന്നു. ഇതിനേക്കാള്‍ കൂടിയ ബജറ്റിലാണ് യാഷിന്‍റെ പുതിയ ചിത്രം എത്തുന്നത്.
ചിത്രത്തില്‍ ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരമുള്ള കാസ്റ്റില്‍ കിയാര അദ്വാനി യാഷിന്‍റെ നായികയായി എത്തും എന്നാണ് വിവരം. ഹുമ ഖുറേഷി ഒരു പ്രധാന വേഷത്തില്‍ എത്തും. ചിത്രത്തിൽ കരീന കപൂർ എത്തുമെന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം കരീന പിന്‍മാറുകയും അതേ റോളിലേക്ക് നയൻതാര എത്തിയെന്നുമാണ് വിവരം.
ചിരി തീര്‍ക്കാര്‍ പൊറാട്ട് നാടകം: റിലീസ് ഡേറ്റ് പുറത്തുവിട്ട് അണിയറ പ്രവർത്തകര്‍
'ദളപതി 69' നിര്‍മ്മാതാക്കള്‍ ബോളിവുഡിലേക്ക്; അരങ്ങേറ്റം പ്രിയദര്‍ശനൊപ്പം