ഒരു കോടി മുതല്‍ 25 കോടി വരെ; ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നായിക ആര്?

By Web Team  |  First Published Jul 13, 2023, 12:28 PM IST

സിനിമാവ്യവസായം ലാഭക്കണക്കില്‍ വളരുന്നതനുസരിച്ച് നടിമാരുടെ പ്രതിഫലത്തിലും ഉയര്‍ച്ച ഉണ്ടാവുന്നുണ്ട്


സിനിമാമേഖലയിലെ പ്രതിഫല കാര്യത്തിലുള്ള ലിംഗപരമായ വേര്‍തിരിവ് പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. ഏത് ചലച്ചിത്ര മേഖലയിലും ഇതുണ്ട്. ബോളിവുഡിന്‍റെ കാര്യമെടുത്താല്‍ ഒന്നാം നിര നായകന്മാര്‍ വാങ്ങുന്നത് 100 കോടിയോ അതിന് മുകളിലോ ആണെങ്കില്‍ നിലവില്‍ ഒരു നായിക വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലം അതിന്‍റെ നാലിലൊന്ന് മാത്രമാണ്, അതായത് 25 കോടി. എന്നിരിക്കിലും സിനിമാവ്യവസായം ലാഭക്കണക്കില്‍ വളരുന്നതനുസരിച്ച് നടിമാരുടെ പ്രതിഫലത്തിലും ഉയര്‍ച്ച ഉണ്ടാവുന്നുണ്ട്. ബോളിവുഡ് സിനിമയിലെ പ്രമുഖ നടിമാര്‍‌ വാങ്ങുന്ന പ്രതിഫലമാണ് ഇത്.  ട്രേഡിം​ഗ്, ഇന്‍വെസ്റ്റിം​ഗ് പ്ലാറ്റ്ഫോം ആയ സ്റ്റോക്ക്​ഗ്രോ പ്രസിദ്ധീകരിച്ച കണക്കുകളാണ് ഇവ. 

ബോളിവുഡ് നായികമാരുടെ പ്രതിഫലം

Latest Videos

പ്രിയങ്ക ചോപ്ര- 15- 25 കോടി

അലിയ ഭട്ട്- 10- 20 കോടി

undefined

ദീപിക പദുകോണ്‍- 15- 16 കോടി

അനുഷ്ക ശര്‍മ്മ- 12- 16 കോടി

ശ്രദ്ധ കപൂര്‍- 5- 7 കോടി

കത്രീന കൈഫ്- 3- 7 കോടി

കൃതി സനോണ്‍- 3- 4 കോടി

ശില്‍പ ഷെട്ടി- 1- 2 കോടി

ഹോളിവുഡില്‍ നിന്നുള്ള പല പ്രധാന പ്രോജക്റ്റുകളുടെയും ഭാഗമായതാണ് പ്രിയങ്ക ചോപ്രയുടെ പ്രതിഫലം ഉയര്‍ത്തിയത്. നിലവില്‍ ബോളിവുഡില്‍ സജീവമല്ല അവര്‍. പരസ്യങ്ങളുടെ ഭാഗമാവുന്നതിന് പ്രിയങ്ക ചോപ്ര നിലവില്‍ ഈടാക്കുന്നത് 3- 5 കോടി വരെയാണ്. ടെലിവിഷന്‍ ഷോകളിലെ അഭിനയത്തിന് 1.5 കോടി മുതല്‍ 2 കോടി വരെയും. ക്രോക്സ്, പെപ്സി, പാന്‍റീന്‍ അടക്കമുള്ള പ്രശസ്ത ബ്രാന്‍ഡുകളുടെ അംബാസിഡര്‍ ആണ് പ്രിയങ്ക ചോപ്ര. ഫോര്‍ബ്സ് മാസികയുടെ ഏറ്റവും ശക്തരായ 100 സ്ത്രീകളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള പ്രിയങ്കയുടെ ആകെ സമ്പത്ത് 620 കോടിയാണെന്നാണ് സ്റ്റോക്ക് ഗ്രോയുടെ റിപ്പോര്‍ട്ട്. 

ALSO READ : പ്രതിഫലത്തില്‍ മുന്നില്‍ ആര്? ഒന്‍പത് താരങ്ങളുടെ റെമ്യൂണറേഷന്‍ ലിസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!