മാറ്റമില്ലാതെ ഒന്നാം സ്ഥാനം, ടോപ്പ് 5 ലെ പുതിയ എന്‍ട്രിയായി നിഖില; മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള നടിമാര്‍

By Web Team  |  First Published Feb 16, 2024, 3:58 PM IST

രണ്ടാം സ്ഥാനത്ത് മുന്‍പ് കല്യാണി പ്രിയദര്‍ശന്‍ ആയിരുന്നെങ്കില്‍ ഇപ്പോഴുള്ളത് ഐശ്വര്യ ലക്ഷ്മി


നായികാപ്രാധാന്യമുള്ള വേഷങ്ങള്‍ കുറവാണെന്ന ആക്ഷേപം സിനിമാ മേഖലയില്‍ കാലാകാലങ്ങളായി നിലനില്‍ക്കുന്ന ഒന്നാണ്. എന്നാല്‍ മലയാളത്തെ സംബന്ധിച്ച് ഇടക്കാലത്തെ അപേക്ഷിച്ച് ഭേദപ്പെട്ട സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ടാവുന്നുണ്ട് ഇക്കാലത്ത്. പുതിയ നായികാ നിരയും ഉയര്‍ന്നുവന്നിട്ടുണ്ട്. ഭാഷയുടെ അതിര്‍വരമ്പുകളില്ലാത്ത ഒടിടി കാലത്ത് മറു ഭാഷകളില്‍ നിന്ന് നിരവധി അവസരങ്ങള്‍ ലഭിക്കുന്ന മലയാളി താരങ്ങളുണ്ട്. ഇപ്പോഴിതാ മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള അഞ്ച് നടിമാരുടെ ലിസ്റ്റ് പുറത്തെത്തിയിരിക്കുകയാണ്.

പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയുടെ ലിസ്റ്റ് ആണ് ഇത്. ജനുവരിയിലെ വിലയിരുത്തല്‍ അനുസരിച്ചുള്ള പട്ടികയാണ് പുറത്തെത്തിയിരിക്കുന്നത്. ഓര്‍മാക്സിന്‍റെ 2023 ഡിസംബര്‍ ലിസ്റ്റില്‍ നിന്നും ചില മാറ്റങ്ങളുണ്ട് പുതിയ ലിസ്റ്റില്‍. കാവ്യ മാധവന് പകരം നിഖില വിമല്‍ ഇടം പിടിച്ചു എന്നതാണ് അതില്‍ ശ്രദ്ധേയം. അവശേഷിക്കുന്ന നാലുപേരുടെ സ്ഥാനങ്ങളിലും വ്യത്യാസം വന്നിട്ടുണ്ട്. 

Latest Videos

undefined

ഒന്നാം സ്ഥാനത്തില്‍ മാത്രം മാറ്റമൊന്നുമില്ല. അന്നും ഇന്നും മഞ്ജു വാര്യര്‍ തന്നെ. രണ്ടാം സ്ഥാനത്ത് മുന്‍പ് കല്യാണി പ്രിയദര്‍ശന്‍ ആയിരുന്നെങ്കില്‍ ഇപ്പോഴുള്ളത് ഐശ്വര്യ ലക്ഷ്മിയാണ്. നാലാമതാണ് നിലവില്‍ കല്യാണി. മൂന്നാം സ്ഥാനത്ത് ശോഭന. നാലാം സ്ഥാനത്ത് നിന്നിരുന്ന ശോഭന ഒരു സ്ഥാനം മെച്ചപ്പെടുത്തി. അഞ്ചാം സ്ഥാനത്ത് നിഖില വിമലും.

അതേസമയം മലയാളത്തിലും തമിഴിലുമൊക്കെയായി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ മഞ്ജു വാര്യരുടേതായി പുറത്തെത്താനുണ്ട്. തമിഴില്‍ വിടുതലൈ  പാര്‍ട്ട് 2, രജനികാന്ത് നായകനാവുന്ന വേട്ടൈയ്യന്‍ എന്നീ ചിത്രങ്ങളിലൊക്കെ മഞ്ജു ഉണ്ട്. മലയാളത്തില്‍ ലൂസിഫര്‍ രണ്ടാം ഭാഗമായ എമ്പുരാന്‍, സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന ഫൂട്ടേജ് തുടങ്ങിയ ചിത്രങ്ങളും അവരുടേതായി പുറത്തെത്താനുണ്ട്.

ALSO READ : മീര ജാസ്‍മിനൊപ്പം അശ്വിന്‍ ജോസ്; വി കെ പ്രകാശിന്‍റെ 'പാലും പഴവും' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!