'പരാജയപ്പെടേണ്ടതല്ല, അത് ആഘോഷിക്കപ്പെടേണ്ടത്', റീമേക്കിനെ കുറിച്ച് ടോം ഹാങ്ക്സ്

By Web Team  |  First Published Nov 5, 2024, 3:13 PM IST

ടോം ഹാങ്ക്സിന്റെ ഒരു ഹിറ്റ് ചിത്രത്തിന്റെ റീമേക്കാണ് ലാല്‍ സിംഗ് ഛദ്ധ.


ആമിര്‍ ഖാൻ നായകനായി വന്ന ചിത്രം ആണ് ലാല്‍ സിംഗ് ഛദ്ധ. ടോം ഹാങ്ക്സിന്റെ 'ഫോറസ്റ്റ് ഗംപ്' സിനിമയുടെ ഹിന്ദി റീമേക്കാണ് 'ലാല്‍ സിംഗ് ഛദ്ധ'. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹോളിവുഡ് ചിത്രം വൻ ഹിറ്റായിരുന്നെങ്കിലും ആമിര് ഖാന്റേതായി വന്ന റീമേക്ക് പരാജയമായിരുന്നു. ലാല്‍ സിംഗ് ഛദ്ധ സിനിമ തനിക്ക് ഇഷ്‍ടമായിയെന്ന് ടോം ഹാങ്ക്സ് വെളിപ്പെടുത്തിയിരിക്കുകയാണ്.

ഹോളിവുഡില്‍ പുതുതായി വരാനിരിക്കുന്ന ഒരു ചിത്രത്തിന്റെ പ്രമോഷനിിടെ സംസാരിക്കുകയായിരുന്നു ടോം ഹാങ്ക്സ്. താൻ ഹിന്ദി ചിത്രം കണ്ടുവെന്നും തനിക്ക് ഇഷ്‍ടപ്പെട്ടുവെന്നും ടോം ഹങ്ക‍്സ് വെളിപ്പെടുത്തി. എന്തായാലും അത് ആഘോഷിക്കപ്പേടേണ്ട സിനിമയാണ്. നമ്മളെല്ലാവരും അത്തരം സിനിമകള്‍ കാണേണ്ടതുണ്ട്. അത് അസാധരണമായ ഒരു സിനിമയാണ്. സാംസ്‍കാരികമായ വ്യത്യാസങ്ങളുണ്ടെങ്കിലു ഹോളിവുഡിലെയും ബോളിവുഡിലെയും ചിത്രങ്ങള്‍ തമ്മില്‍ സാമ്യവുമുണ്ട്. പുതിയ കാഴ്‍ചപ്പാടായിരിക്കും ചിത്രം നല്‍കുന്നതെന്നും പറയുന്നു ടോം ഹങ്ക്‍സ്.

Latest Videos

undefined

വൻ ഹൈപ്പോടെ എത്തിയ ആമിര്‍ ചിത്രത്തിന് ബോക്സ് ഓഫീസില്‍ പരാജയപ്പെടാനായിരുന്നു വിധി. ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു സിനിമയാണ് ലാല്‍ സിംഗ് ഛദ്ദ എന്ന് ആമിര്‍ ഖാൻ ചൂണ്ടിക്കാട്ടിയിരുന്നു. അദ്വൈത്, കരീന തുടങ്ങിയവരൊക്കെ ആ സിനിമയ്‍ക്കായി കഠിനമായി പ്രവര്‍ത്തിച്ചു. പക്ഷേ ആ ചിത്രം നല്ലതായില്ലെന്നും പറഞ്ഞിരുന്നു ആമിര്‍ ഖാൻ.

എന്നാല്‍ പിന്നീട് തനിക്ക് ബോളിവുഡ് സിനിമാ പ്രേക്ഷകരുടെയും കുടുംബത്തിന്റെയും  സ്‍നേഹം കിട്ടി. എനിക്ക് പ്രശ്‍നമൊന്നുമില്ലല്ലോ എന്ന് തന്നോട് ചോദിക്കുകയുണ്ടായി സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ എന്നും ആമിര്‍ ഖാൻ വ്യക്തമാക്കി. കരീന കപൂര്‍ നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം അദ്വൈത് ചന്ദ്രനായിരുന്നു. ലാല്‍ സിംഗ് ഛദ്ദയുടെ സംഗീത സംവിധാനം പ്രിതമായിരുന്നു. നായകനായ ആമിറായിരുന്നു ചിത്രം നിര്‍മിച്ചതും. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സത്യജിത്ത് പാണ്ഡെയാണ്. പല പ്രായങ്ങളിലുള്ള കഥാപാത്രമായി ചിത്രത്തില്‍ ആമിറെത്തിയിരുന്നു.

Read More: പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്, വമ്പൻ താരം നായിക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!