കേരള ക്രൈം ഫയല്‍സ് ആയിരുന്നു മലയാളത്തിലെ ആദ്യത്തെ വെബ് സീരീസ്.
മലയാളത്തിലെ മൂന്നാമത്തെ വെബ്സീരീസ് ആയ 'പേരില്ലൂർ പ്രീമിയർ ലീഗ്' സ്ട്രീമിങ്ങിന് ഒരുങ്ങുന്നു. 2024 ജനുവരി 5ന് സീരീസ് പ്രേക്ഷകർക്ക് മുന്നിലെത്തും. നിഖില വിമൽ, സണ്ണി വെയ്ൻ, വിജയരാഘവൻ, അശോകൻ, അജു വര്‍ഗീസ് തുടങ്ങിയ വൻ താരനിര സീരിസിൽ അണിനിരക്കുന്നുണ്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ആണ് സ്ട്രീമിംഗ്.
പേരില്ലൂർ എന്ന കൊച്ച് ഗ്രാമത്തിലെ സാധാരണക്കാരിലൂടെ വികസിക്കുന്ന അസാധാരണ സംഭവങ്ങൾ കോർത്തിണക്കി ചിരിയുടെ മാലപ്പടക്കം സൃഷ്ടിക്കുന്ന സിരീസ് ആയിരിക്കും പേരില്ലൂർ പ്രീമിയർ ലീഗ് എന്ന് അണിയറക്കാര്‍ പറയുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി പ്രസിഡന്റാകുന്ന മാളവികയെ ചുറ്റിപറ്റിയാണ് ഈ സീരീസിന്റ കഥ പുരോഗമിക്കുന്നത്. നിഖില വിമൽ ആണ് മാളവികയെ അവതരിപ്പിച്ചിരിക്കുന്നത്.
ഇ 4 എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് സിരീസിന്‍റെ നിര്‍മ്മാണം. പ്രവീണ്‍ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിരീസിന്‍റെ രചന ദീപു പ്രദീപ് ആണ്. കുഞ്ഞിരാമായണം, പത്മിനി എന്നീ സിനിമകളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള ആളാണ് ദീപു പ്രദീപ്. അനൂപ് വി ശൈലജയും അമീലും ചേര്‍ന്നാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഭവന്‍ ശ്രീകുമാര്‍, സംഗീതം മുജീബ് മജീദ്.
കേരള ക്രൈം ഫയല്‍സ് ആയിരുന്നു മലയാളത്തിലെ ആദ്യത്തെ വെബ് സീരീസ്. ശേഷം മാസ്റ്റര്‍പീസും റിലീസിന് എത്തി. ആദ്യത്തേതില്‍ അജു വര്‍ഗീസ് ആയിരുന്നു നായകനെങ്കില്‍ രണ്ടാമത്തേതില്‍ ഷറഫുദ്ദീന്‍ ആയിരുന്നു. രണ്ട് സീരിസുകളും പറഞ്ഞ പ്രമേയം കൊണ്ട് ഏറെ പ്രേക്ഷ- നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. ഇവയും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ആയിരുന്നു സ്ട്രീമിംഗ് നടത്തിയത്. മൂന്നാമത്തെ സീരിസിനായും വൻ പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്.
'ഇരുമെയ് ഒന്നായി മാറും ജാലം': അർജുന്റെ 'വിരുന്ന്' കല്യണപ്പാട്ട് എത്തി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..