ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ സീസൺ 2 ഉടൻ: പ്രമോ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

By Web Team  |  First Published Aug 22, 2024, 7:08 AM IST

ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ സീസൺ 2 പ്രഖ്യാപിച്ചു. കപിൽ ശർമ്മ, സുനിൽ ഗ്രോവർ, കൃഷ്ണ അഭിഷേക്, കിക്കു ശാരദ, രാജീവ് താക്കൂർ, അർച്ചന പുരൺ സിംഗ് എന്നിവരെ അവതരിപ്പിക്കുന്ന ഒരു പ്രൊമോ വീഡിയോ നെറ്റ്ഫ്ലിക്സ് ഇന്ത്യ പുറത്തുവിട്ടു. 

The Great Indian Kapil Show: Kapil Sharma And Team Announce The Return Of New Season vvk

ദില്ലി: ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ സീസൺ 2 പ്രഖ്യാപിച്ചു. കപിൽ ശർമ്മ, സുനിൽ ഗ്രോവർ, കൃഷ്ണ അഭിഷേക്, കിക്കു ശാരദ, രാജീവ് താക്കൂർ, അർച്ചന പുരൺ സിംഗ് എന്നിവരെ അവതരിപ്പിക്കുന്ന ഒരു പ്രൊമോ വീഡിയോ നെറ്റ്ഫ്ലിക്സ് ഇന്ത്യ പുറത്തുവിട്ടു. 

"പ്രത്യേക അറിയിപ്പുണ്ട്. ഞങ്ങൾ തിരിച്ചുവരുന്നു" എന്ന് അർച്ചന പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. "ഈ അവസരത്തിൽ, നിങ്ങൾക്കെല്ലാവർക്കും ഒരു സന്തോഷവാർത്തയുണ്ട്. നിങ്ങളുടെ സ്വന്തം ഷോ ഉടൻ വരുന്നു" എന്ന് അവർ പ്രൊമോയിൽ കൂട്ടിച്ചേർക്കുന്നു.ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ  എന്ന പ്ലകാര്‍ഡും താരങ്ങള്‍ പിടിച്ചിട്ടുണ്ട്.

Latest Videos

എല്ലാ ശനിയാഴ്ചയും ഇനി തമാശ ശനിയായിരിക്കും, ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ സീസൺ 2 ഉടൻ വരുന്നു കാത്തിരിക്കുക, എന്നാണ് നെറ്റ്ഫ്ലിക്സ് പങ്കിട്ട ഷോയുടെ പ്രമോയുടെ ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. 

ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയുടെ ആദ്യ എപ്പിസോഡില്‍ രൺബീർ കപൂറും അമ്മ നീതുവും സഹോദരി റിദ്ദിമ കപൂർ സാഹ്നിയും അതിഥികളായി എത്തിയിരുന്നു. തുടര്‍ന്ന് ആമിർ ഖാൻ, സണ്ണി, ബോബി ഡിയോൾ, വിക്കി, സണ്ണി കൗശൽ എന്നിവരും ഷോയിൽ പങ്കെടുത്തു. മനീഷ കൊയ്‌രാള, സോനാക്ഷി സിൻഹ, അദിതി റാവു ഹൈദരി, റിച്ച ചദ്ദ, ഷർമിൻ സെഗാൾ, സഞ്ജീദ ഷെയ്ഖ് എന്നിവരും ഒരു എപ്പിസോഡിൽ ഹീരമാണ്ഡി താരങ്ങൾ എന്ന നിലയില്‍ പ്രത്യക്ഷപ്പെട്ടു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Netflix India (@netflix_in)

ജനപ്രിയ ടെലിവിഷൻ ടോക്ക് ഷോയായ കപിൽ ശർമ്മ ഷോയുടെ പിന്നിലെയാണ് ഈ ഷോ പുതിയ രൂപത്തില്‍ ഒടിടിയില്‍ എത്തിയത്. ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച് (സീസൺ 3) എന്ന ഷോയിലൂടെയാണ് കപില്‍  ടിവി വ്യവസായത്തിൽ അരങ്ങേറ്റം കുറിച്ചത്. 

കിസ് കിസ്കോ പ്യാർ കരൂൺ എന്ന ചിത്രത്തിലൂടെയാണ് കപിൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. നന്ദിതാ ദാസിൻ്റെ സ്വിഗാറ്റോയിൽ അഭിനയിച്ചു. 

കാണ്ഡഹാർ വിമാനം റാഞ്ചലിന്‍റെ കഥയുമായി 'ഐസി 814:ദ കാണ്ഡഹാർ ഹൈജാക്ക്'

ബോളിവുഡ് ചിത്രങ്ങളും പിന്നില്‍; നെറ്റ്ഫ്ലിക്സില്‍ ഈ വര്‍ഷം ഏറ്റവുമധികം ആളുകള്‍ കണ്ടത് 'മഹാരാജ'

vuukle one pixel image
click me!
vuukle one pixel image vuukle one pixel image