ആരൊക്കെ കുടുങ്ങും? തെലുങ്ക് സിനിമയിലെ 'സബ് കമ്മിറ്റി റിപ്പോർട്ട്' പുറത്തുവിടണമെന്ന് 'വോയ്സ് ഓഫ് വിമൻ'

By Web Team  |  First Published Aug 31, 2024, 10:47 AM IST

ഡബ്യൂസിസി മാതൃകയിൽ തെലുങ്ക് സിനിമാ രംഗത്ത് രൂപീകരിച്ച സംഘടനയാണ് വോയ്സ് ഓഫ് വിമന്‍. 

telugu film industry voice of women demanded government to release sub committe report, hema committe report

ഹൈദ്രാബാദ്: തെലുഗു സിനിമയിൽ ഹേമ കമ്മിറ്റിയുടെ മാതൃകയിൽ രൂപീകരിച്ച സബ് കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത് വിടണമെന്ന് 'വോയ്സ് ഓഫ് വിമൻ'. ഡബ്യൂസിസി മാതൃകയിൽ തെലുങ്ക് സിനിമാ രംഗത്ത് രൂപീകരിച്ച സംഘടനയാണ് ഇത്.  

വോയ്സ് ഓഫ് വിമണിന്റെ ആവശ്യപ്രകാരം തെലങ്കാന സർക്കാർ ഒരു സബ് കമ്മിറ്റിയെ സിനിമാ രംഗത്തെ ചൂഷണങ്ങൾ പഠിക്കാൻ നേരത്തെ നിയോഗിച്ചിരുന്നു. അവർ നൽകിയ റിപ്പോർട്ടും അതിജീവിതരുടെ സ്വകാര്യതകളും സംരക്ഷിച്ച് റിപ്പോർട്ട് പുറത്ത് വിടണം എന്നാണ് ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകാൻ സമഗ്ര നയരൂപീകരണം വേണം എന്നും 'വോയ്‌സ് ഓഫ് വിമൻ' ആവശ്യപ്പെടുന്നുണ്ട്. 

Latest Videos

അതേസമയം, നടന്‍ മോഹന്‍ലാല്‍ അല്പസമയത്തിനകം മാധ്യമങ്ങളെ കാണും. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ആദ്യമായാണ് മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണുന്നത്. കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ച് ചടങ്ങിന് ശേഷം മോഹൻലാൽ മാധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനാണ് അറിയിച്ചത്. ഈ പരിപാടിയിൽ പങ്കെടുക്കുന്ന മാധ്യമ പ്രവർത്തകരുടെ വിവരങ്ങൾ അറിയിക്കാൻ നേരത്തെ തന്നെ കേരള ക്രിക്കറ്റ് അസോസിയേഷൻ മാധ്യമ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

അന്ന് ബസ് കൂലി പോലും കിട്ടിയില്ല, ഇന്നൊരു സിനിമയിൽ നായകനെക്കാൾ പ്രതിഫലം കിട്ടി: ഗ്രേസ് ആന്റണി

അമ്മയുടെ പ്രസിഡന്‍റ് ആയിരുന്നു മോഹന്‍ലാല്‍. സംഘടനയുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന  സിദ്ധീഖിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ അദ്ദേഹം സംഘടനാ ഭാരവാഹിത്വം രാജിവെച്ചു. സംഘടനയിലെ അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടർന്ന് താരസംഘടന അമ്മയുടെ ഭരണസമിതി രണ്ട് ദിവസം മുന്‍പ് പിരിച്ചുവിട്ടിരുന്നു. മോഹന്‍ലാല്‍ അടക്കം എല്ലാ അംഗങ്ങളും രാജിവയ്ക്കുകയായിരുന്നു. ഈ കൂട്ടരാജിയിലും 'അമ്മ'യിൽ ഭിന്നത ഉടലെടുത്തിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

vuukle one pixel image
click me!
vuukle one pixel image vuukle one pixel image