ഹനുമാനുമായി തേജ സജ്ജ, ഇതാ ചിത്രത്തിലെ രസകരമായ ഗാനം

By Web Team  |  First Published Nov 14, 2023, 10:23 PM IST

ഹനുമാനിലെ ഗാനം പുറത്ത്.

Teja Sajja starrer new film Hanu Mans song out hrk

തേജ സജ്ജ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഹനുമാൻ. ഒരു പാൻ ഇന്ത്യൻ സൂപ്പര്‍ഹീറോ ചിത്രമായിട്ടാണ് ഹനുമാൻ പ്രദര്‍ശനത്തിന് എത്തുക. രസകരമായ ഒരു ഗാനം ഹനുമാൻ സിനിമയിലേതായി പുറത്തുവിട്ടിരിക്കുകയാണ് സൂപ്പര്‍ഹീറോ ഹനുമാൻ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്.

പ്രശാന്ത് വര്‍മായാണ് ഹനുമാൻ സിനിമ സംവിധാനം ചെയ്യുന്നത്. ജനുവരി 12ന് പതിനൊന്ന് ഭാഷകളിലായിട്ടാണ് ഹനുമാൻ ചിത്രം പ്രദര്‍ശനത്തിനെത്തുക. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ശിവേന്ദ്രയാണ്. 'കല്‍ക്കി', 'സോംബി റെഡ്ഡി' ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് ഹനുമാൻ ഒരുക്കുന്ന പ്രശാന്ത് വര്‍മ.

Latest Videos

കെ നിരഞ്‍ജൻ റെഢിയാണ് നിര്‍മാണം. തേജയുടെ ഹനുമാൻ പ്രൈംഷോ എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്. അസ്രിൻ റെഡ്ഡിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂര്‍. വെങ്കട് കുമാര്‍ ആണ് ഹനുമാൻ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസര്‍. അമൃത നായരാണ് തേജയുടെ നായകയായി എത്തുന്നത്. വരലക്ഷ്‍മി ശരത്‍കുമാര്‍, വിനയ് റായ്, സത്യാ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ശ്രീ നാഗേന്ദ്ര ടംഗാലയാണ് തേജയുടെ ചിത്രത്തിന്റെ പ്രൊഡക്ൻ ഡിസൈൻ.

തെലുങ്കിലെ യുവ നായകൻമാരില്‍ ശ്രദ്ധേയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജ നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'അത്ഭുത'മായിരുന്നു. അത്ഭുതത്തില്‍ 'സൂര്യ' എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ തേജ സജ്ജ വേഷമിട്ടത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. മാലിക് റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ലക്ഷ്‍മി ഭൂപയിയയും പ്രശാന്ത് വര്‍മയുമാണ് തിരക്കഥ എഴുതിയത്. ശിവാനി രാജശേഖര്‍ ആയിരുന്നു തേജയുടെ ചിത്രത്തില്‍ നായികയായി എത്തിയത്, സത്യരാജ്, ശിവാജി രാജ, ദേവി പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ബാലതാരമായി അരങ്ങേറിയ തേജ തമിഴ് സിനിമയിലും വേഷമിട്ടിട്ടുണ്ട്.

Read More: ഒന്നാമത് നയൻതാരയോ, തൃഷയോ?, സര്‍പ്രൈസോ? താരങ്ങളുടെ പട്ടിക പുറത്ത്, 10 പേരില്‍ ഇവര്‍ മുൻനിരയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

vuukle one pixel image
click me!
vuukle one pixel image vuukle one pixel image