കങ്കുവ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ തന്റെ പ്രമോഷന്‍ സ്പീച്ചിന് വിശദീകരണം നല്‍കിയിരിക്കുകയാണ് സൂര്യ.
ചെന്നൈ: സമിശ്രമായ പ്രതികരണമാണ് സൂര്യ നായകനായ കങ്കുവയ്ക്ക് ലഭിച്ചു കൊണ്ടിരുന്നത്. എന്നാല്‍ ചിത്രം റിലീസായി മൂന്ന് നാളില്‍ കളക്ഷന്‍ നൂറുകോടി താണ്ടിയെന്നാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. അതേ സമയം ഏറെ ട്രോളുകളും ചിത്രം നേരിടുന്നുണ്ട്. അത്തരത്തില്‍ ഒരു ട്രോളായ പ്രമോഷന്‍ സ്പീച്ചിലെ വാക്കുകളില്‍ വിശദീകരണം നല്‍കുകയാണ് ഇപ്പോള്‍ നടന്‍ സൂര്യ.
'ഇന്ത്യയിലെ ഒട്ടുമിക്ക ക്രിയേറ്റേര്‍സും, ഡയറക്ടര്‍മാരും ഈ സിനിമയിലെ ചില സീനുകള്‍ വായ പൊളിച്ച് കണ്ടിരിക്കും' എന്നാണ് സൂര്യ കങ്കുവ ചിത്രത്തിന്‍റെ ഒരു പ്രമോഷനിടെ പറഞ്ഞത്. ഇത് അന്ന് മുതല്‍ പലയിടത്തും ട്രോളായി വന്നിരുന്നു. ഇതിന് പിന്നാലെ കങ്കുവ റിലീസായി ആദ്യ ദിവസം വലിയ നെഗറ്റീവ് റിവ്യൂവാണ് ലഭിച്ചത്. ഇതോടെ സൂര്യയുടെ പ്രസംഗം വലിയ തോതില്‍ ട്രോളായി നിറഞ്ഞു.
undefined
എന്നാല്‍ കങ്കുവ റിലീസിന് മുന്‍പ് സിനിമഉലഗത്തില്‍ ദിവ്യ ദര്‍ശിനിക്ക് നല്‍കിയ അഭിമുഖത്തില്‍ സൂര്യ ഈ പ്രസംഗം സംബന്ധിച്ച് വിശദീകരിക്കുന്നുണ്ട്. 'ചിത്രത്തിലെ പല രംഗങ്ങളും സംവിധായകന്‍ ശിവ ഒരുക്കിയത് ഗംഭീരമായിട്ടാണ്. അത് കണ്ടാല്‍ ചിലപ്പോള്‍ വിസ്മയിച്ച് പോയേക്കാം. അത് മാത്രമാണ് താന്‍ ഉദ്ദേശിച്ചത് എന്നാണ് സൂര്യ പറയുന്നത്. സംവിധായകനുള്ള അഭിനന്ദനമാണ് തന്‍റെ വാക്കുകള്‍ എന്നും അല്ലാതെ ട്രോള്‍ ചെയ്യാനുള്ളതല്ലെന്നും അഭിമുഖത്തില്‍ സൂര്യ പറയുന്നു.
അതേ സമയം വന്‍ ബജറ്റില്‍ എടുത്ത ചിത്രം ലാഭകരമാകുമോ എന്ന സംശയം നിലനില്‍ക്കുമ്പോഴും തമിഴ്‍നാട്ടില്‍ നിന്ന് ചിത്രത്തിന്റെ ഞായറാഴ്‍ചത്തെ കളക്ഷൻ പ്രതീക്ഷ പകരുന്നതാണ് എന്നാണ് വിവരം.തമിഴ്‍നാട്ടില്‍ ഓപ്പണിംഗില്‍ ചിത്രം 14.9 കോടി നേടിയപ്പോള്‍ പിന്നീട് 4.86, 5.77 കോടിയുമാണ് നേടിയത്. ഞായറാഴ്‍ച മാത്രമാകട്ടെ ചിത്രം ആറ് കോടിയിലധികം തമിഴ്‍നാട്ടില്‍ നേടി. അങ്ങനെ ആകെ ചിത്രം 31.75 കോടിയാണ് തമിഴ്നാട്ടില്‍ നേടിയിരിക്കുന്നത്. സൂര്യയുടെ കങ്കുവ ആഗോളതലത്തില്‍ 127.64 കോടി രൂപ നേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
കങ്കുവ എന്ന സിനിമയിലെ നായക താരമായ സൂര്യക്ക് പുറമേ നടരാജൻ സുബ്രഹ്‍മണ്യൻ, ആനന്ദരാജ്, ദിഷാ പഠാണി, റെഡിൻ കിംഗ്‍സ്‍ലെ, ടി എം കാര്‍ത്തിക്, ജി മാരിമുത്ത്, ദീപാ വെങ്കട്, ബാല ശരവണൻ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍, ഷാജി ചെൻ, ബി എസ് അവിനാശ്, അഴകം പെരുമാള്‍, പ്രേം കുമാര്‍, കരുണാസ്, രാജ് അയ്യപ്പ, ബോസ് വെങ്കട് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുള്ളത്.
ഇരട്ടി ലാഭം, വേണ്ടത് നാല് കോടി മാത്രം, അമരൻ നിര്‍ണായക സംഖ്യയിലേക്ക്
സൂര്യയുടെ കങ്കുവയുടെ കളക്ഷൻ മെച്ചപ്പെടുന്നു, ഞായറാഴ്‍ച കുതിപ്പ്, നേടിയ തുക പുറത്ത്