എക്സ്ട്രാ ഡീസന്റായി സുരാജ് കസറിയ ചിത്രം; തിയറ്ററിൽ വിജയകരമായ 25 ദിനങ്ങൾ പിന്നിട്ട് ഇഡി

By Web Desk  |  First Published Jan 15, 2025, 9:21 PM IST

ആമിർ പള്ളിക്കാലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം. 

suraj venjaramoodu movie extra decent running successfully in 25 days

പ്രേക്ഷക -നിരൂപക പ്രശംസ നേടി ക്രിസ്തുമസ് റിലീസ് ആയി തിയേറ്ററിലെത്തിയ എക്സ്ട്രാ ഡീസന്റ് വിജയകരമായ 25ദിനം പിന്നിട്ടു. കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായ സുരാജ് വെഞ്ഞാറമ്മൂടിന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് എക്സ്ട്രാ ഡീസന്റ് മൂവിയിലൂടെ പ്രേക്ഷകർക്ക് ലഭിച്ചത്. ആമിർ പള്ളിക്കാലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. അങ്കിത് മേനോൻ ആണ് ഇ ഡിയിലെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. 

സുരാജ് വെഞ്ഞാറമൂടിനോടൊപ്പം ഗ്രേസ്‌ ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവരുടെ ഫൺ കോമ്പോയാണ്‌ സിനിമയുടെ ഹൈലൈറ്റ്‌. വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങളും ഗംഭീര പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവയ്ക്കുന്നത്.

Latest Videos

ആസിഫേ.. ഇതെങ്ങോട്ടാ; നേടിയത് ചെലവാക്കിയതിന്റെ ഇരട്ടിയുടെ ഇരട്ടിയിലധികം; കളക്ഷനിൽ തിളങ്ങി രേഖാചിത്രം

പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ഇ ഡി നിർമ്മിക്കുന്നത്. ഇ.ഡി(എക്സ്ട്രാ ഡീസന്റ് അണിയറ പ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് പന്തളം, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്,ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം, ലിറിക്‌സ് : വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു ,അഡ്മിനിസ്ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യെശോധരൻ, പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ : വിക്കി, കാസ്റ്റിംഗ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ: മാജിക് ഫ്രെയിംസ് റിലീസ്, മാർക്കറ്റിംഗ്: സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പി ആർ : ആഷിഫ് അലി, മാർട്ടിൻ, അഡ്വെർടൈസ്‌മെന്റ് : ബ്രിങ്ഫോർത്ത്, പി ആർ ഓ : പ്രതീഷ് ശേഖർ.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

vuukle one pixel image
click me!
vuukle one pixel image vuukle one pixel image