'സുമതി വളവു'മായി 'മാളികപ്പുറം' ടീം; പൂജാ ചടങ്ങുകള്‍ ചോറ്റാനിക്കരയില്‍

By Web Team  |  First Published Aug 17, 2024, 10:22 PM IST

വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ മുരളി കുന്നുംപുറത്താണ് നിര്‍മ്മാണം


പ്രേക്ഷക പ്രശംസയും തിയറ്ററിൽ ബോക്സ്‌ ഓഫീസ് വിജയവും കരസ്ഥമാക്കിയ മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സുമതി വളവ്. ഈ ചിത്രത്തിന്‍റെ പൂജാ ചടങ്ങുകൾ ചോറ്റാനിക്കര ക്ഷേത്ര സന്നിധിയിൽ നടന്നു. അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന സുമതി വളവിന്റെ സ്വിച്ച് ഓൺ മേജർ രവിയും ക്ലാപ്പ് ഹരിശ്രീ അശോകനും നിര്‍വ്വഹിച്ചു. നിര്‍മ്മാതാവ് മുരളി കുന്നുംപുറത്തിന്റെ മാതാവ് കെ വി ഓമന, അർജുൻ അശോകൻ, രഞ്ജിൻ രാജ്, അരുൺ ഗോപി, എം ആർ രാജാകൃഷ്ണൻ, ലക്ഷ്മിക്കുട്ടിയമ്മ , ശോഭ വിജയൻ, സലാം ബാപ്പു, മാർത്താണ്ഡൻ, അജയ് വാസുദേവ്, കെ പി ചന്ദ്രൻ എന്നിവർ ഭദ്രദീപത്തിനു തിരി തെളിയിച്ചു. 

വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ മുരളി കുന്നുംപുറത്താണ് സുമതിവളവിന്റെ നിർമ്മാണം. മാളികപ്പുറത്തിലൂടെ നാഷണൽ അവാർഡ് നേടിയ ശ്രീപഥ് യാനെ ചടങ്ങിൽ ആദരിച്ചു. അർജുൻ അശോകൻ, ശ്യാം മോഹൻ, സൈജു കുറുപ്പ്, മാളവിക മനോജ്‌, ഗോപിക അനിൽ, അഖില ഭാർഗവൻ, ലാൽ, മനോജ്‌ കെ ജയൻ, ദേവനന്ദ, ശ്രീപഥ് യാൻ, ശിവദ, അതിഥി, നിരഞ്ജൻ മണിയൻപിള്ള, ജീൻ പോൾ, സിദ്ധാര്‍ഥ് ഭരതൻ, മനോജ്‌ കെ യു, റോണി ഡേവിഡ്, ജയകൃഷ്ണൻ അനിയപ്പൻ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

Latest Videos

സുമിതി വളവിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം ശങ്കർ പി വി, സംഗീത സംവിധാനം രഞ്ജിൻ രാജ്, എഡിറ്റർ ഷഫീഖ് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ എം ആർ രാജാകൃഷ്ണൻ, ആർട്ട്‌ അജയ് മങ്ങാട്, പ്രോജക്റ്റ് ‌ഡിസൈനർ സുനിൽ സിംഗ്, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, മേക്കപ്പ് ജിത്തു പയ്യന്നൂർ, പിആർഒ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് പ്രതീഷ് ശേഖർ ആന്‍ഡ് ടീം, സ്റ്റിൽസ് രാഹുൽ തങ്കച്ചൻ, ടൈറ്റിൽ ഡിസൈൻ ശരത് വിനു, പോസ്റ്റർ ഡിസൈൻ മൂൺ മാമ.

ALSO READ : പ്രകടനത്തില്‍ വിസ്‍മയിപ്പിക്കാന്‍ വീണ്ടും സുധീഷ്; 'ചിത്തിനി'യിലെ കഥാപാത്രം ഇതാണ്

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Asianet News (@asianetnews)

click me!